the digital signature of the temple city

മരത്തിൻ്റെ കൊമ്പിൽ | ഗുരുവായൂരപ്പന്റെ ഉച്ചപ്പൂജാ അലങ്കാരവർണ്ണന ഗീതം (1215)

മരത്തിൻ്റെ കൊമ്പിൽ കുഴൽപ്പാട്ടൊഴുക്കീ-
ട്ടിരിക്കുന്നു കണ്ണൻ മുദാ വായുഗേഹേ
ചിരിപ്പൂ പൊഴിക്കുന്നു,ഭക്തർക്കു നേരേ
കടാക്ഷാമൃതം തൂകിടുന്നൂ മുകുന്ദൻ

ശിരസ്സിൽ ചമച്ചിന്നു കാണുന്നു പീലി
ലസിക്കുന്നു പൂമാലയും മേലെയാഹാ
തിളങ്ങുന്ന പൊൻഗോപി ഫാലേ ലസിപ്പൂ
ചെവിപ്പൂക്കൾ മിന്നുന്നതാ കാതിലിന്നും

ഗളേ സ്വർണ്ണമാല്യങ്ങൾ, പൂമാല മാറിൽ
കരേ കാണ്മു ചേലൊത്ത പൊൻകങ്കണങ്ങൾ
അരയ്ക്കൊട്ടിനില്ക്കുന്ന പൊൻകാഞ്ചി, കോണം,
തളച്ചാർത്തു തുള്ളുന്നു തൃപ്പാദതാരിൽ

സ്മരിച്ചിന്നു കൂപ്പാം ഹരേ! പാദപദ്മം
മുളന്തണ്ടിലൂറുന്ന നാദം ശ്രവിക്കാം
മുദാ കാല്ക്കൽ വീണിന്നു നാമം ജപിക്കാം
ഹരേ കൃഷ്ണ! വാതാലയേശാ! വണങ്ങാം
( വൃത്തം: ഭുജംഗപ്രയാതം )

➤ ABOUT THE TEMPLE

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts
 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ guruvayoorOnline.comന്റെതല്ലാ. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്

LEAVE A REPLY

Please enter your comment!
Please enter your name here

➤ ALSO READ

ഭരണമാറ്റത്തിലേക്ക് കേരളം?; യുഡിഎഫിന് വ്യക്തമായ ലീഡ്...

തുടർഭരണത്തിന് തിരിച്ചടി സൂചന: എൽഡിഎഫിന് ഭൂരിപക്ഷം നഷ്ടമാകുമെന്ന് പ്രവചനം, എൻഡിഎക്കും സീറ്റുസാധ്യത കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ ഭരണതുടർച്ച ഉണ്ടാകില്ലെന്ന സൂചന നൽകി വിവിധ എക്സിറ്റ് പോൾ ഫലങ്ങൾ പുറത്തുവന്നു. യുഡിഎഫ് വീണ്ടും അധികാരത്തിലെത്തുമെന്ന് പ്രവചിച്ച്...

അണ്ണാറക്കണ്ണനും അന്നം കൊടുക്കുമ്പോൾ,കണ്ണനും വന്നത്രെ,ചൂലൊരു വാലാക്കി,...

When food was being given to the little squirrel,Kannan also arrived, it seems,With a broom as a tail and stripes upon his back.

മണ്ണിൽ ചവിട്ടി കളിക്കുമ്പോഴാണത്രെ,കണ്ണന്റെ പാദങ്ങൾ താമരപ്പൂ...

It is said that while playing and treading on the soil,Kannan’s feet take on the beauty of a lotus flower.

കൂടൊരുക്കണം സർപ്പക്കുഞ്ഞിനും,ഏത് മർത്യനും സ്വസ്ഥമാകുവാൻ

A nest (shelter) must be prepared even for the little serpent,So that every mortal may remain at peace.

വെണ്ണയുരുളകൾ പഴയെയെടുത്തവൻ,സുന്ദരൻ മാമ്പഴം പോലയാക്കി,ഋതുഭേദ ഭക്ഷണം...

He took the old balls of butter,And made them look like beautiful mangoes;Mother (Yashoda) told Kannan, it seems,To make it a habit to eat...

➤ GURUVAYOOR NOW

“തായമ്പകയുടെ താളചക്രവർത്തിക്ക് തിരുവെങ്കിടത്തിന്റെ ഹൃദയാഞ്ജലി; അമ്പതാം...

രാജാന്തര ബഹുമതികളുടെ നിറവോടെ തിരുവെങ്കിടം ദേശ കൂട്ടായ്മയുടെ പ്രൗഢ പൗരസീകരണം തിരുവെങ്കിടം: കേരളത്തിന്റെ വാദ്യലോകത്ത് അനന്യപ്രതിഭയായി വിലയിരുത്തപ്പെടുന്ന വാദ്യകുലപതി മട്ടന്നൂർ ശങ്കരൻകുട്ടി മാരാർക്ക് തിരുവെങ്കിടം ദേശ കൂട്ടായ്മയുടെ നേതൃത്വത്തിൽ ഭവ്യമായ സ്നേഹാദരവ് നൽകി. തിരുവെങ്കിടാചലപതി ക്ഷേത്രത്തിലെ ഉത്സവനാളുകളുമായി അവിഭാജ്യബന്ധം പുലർത്തി കഴിഞ്ഞ 49 വർഷങ്ങളായി മുടക്കമില്ലാതെ തായമ്പക അവതരിപ്പിച്ച...

➤ TEMPLE NEWS

spot_img

➤ SOCIETY & CULTURE

spot_img
spot_img

LATEST NEWS

- Advertisment -spot_img

VISITORS INFO

Krishnanattam at Guruvayur Temple

Chembai Sangeetholsavam

Institute of Mural Painting

Ekadasi festival ( Nov – Dec)

Krishnanattam at Guruvayur Temple

Offerings at Guruvayur Temple

Early History

Mahatmyam of guruvayur Temple

LATEST NEWS