HomeGOL NEWSGURUVAYUR NOW

GURUVAYUR NOW

ഗുരുവായൂർ ക്ഷേത്ര പാരമ്പര്യ പുരാതന നായർ തറവാട്ട് കൂട്ടായ്മയുടെ കുടുംബ സംഗമവും, സമാദരണ സദസ്സും.    

ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്ര പാരമ്പര്യ പുരാതന നായർ തറവാട്ട് കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ മെയ് 1 ന് രുഗ്മിണി റിജൻസി യിൽ വൈകീട്ട് 3 മണിക്ക് കുടുംബ സംഗമവും, സമാദരണ സദസ്സും നടക്കും. ഗുരുവായൂർ...

ഗാന്ധിയൻ കൃഷ്ണേട്ടൻ നൂറാം വയസ്സിലും വേട്ടു ചെയ്യാൻ ബൂത്തിലെത്തി.

ഗുരുവായൂർ: ഗാന്ധിയനും കോൺഗ്രസ് കാരണവരുമായ വലിയപുരയ്ക്കൽ കൃഷ്ണേട്ടൻ  നൂറാം വയസ്സിലും ശ്രീകൃഷ്ണ ഹയർ സെക്കൻഡ റി സ്‌കൂളിലെ 106-ാം ബൂത്തിൽ രാവിലെ എട്ടരയ്ക്ക് വോട്ടുചെയ്യാനെത്തി. കഴിഞ്ഞ ദിവസം വോട്ടുചെയ്യിക്കാൻ ഉദ്യോഗസ്ഥർ വീട്ടിലെത്തിയിരുന്നു. എന്നാൽ,...

മമ്മിയൂർ ശ്രീ മഹാദേവ ക്ഷേത്രത്തിൽ ചുറ്റമ്പലത്തിൻ്റെ കല്ലിടൽ കർമ്മം തന്ത്രി ബ്രഹ്മശ്രീ ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാട് നിർവ്വഹിച്ചു.

ഗുരുവായൂർ: മമ്മിയൂർ ശ്രീ മഹാദേവ ക്ഷേത്രത്തിൽ കൃഷ്ണശിലയിൽ പുതുക്കി പത്തിയുന്ന ചുറ്റമ്പലത്തിൻ്റെ കല്ലിടൽ കർമ്മം ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാട് നിർവ്വഹിച്ചു. ഏകദേശം 10 കോടി രൂപ ചിലവിൽ കൃഷ്ണശിലയിൽ...

ഗുരുവായൂർ മമ്മിയൂർ ശ്രീമഹാദേവ ക്ഷേത്രം; ചുറ്റമ്പലത്തിൻ്റെ തറക്കല്ലിടൽ ചടങ്ങ് ഏപ്രിൽ 26 ന്

ഗുരുവായൂർ: ഗുരുവായൂർ മമ്മിയൂർ ശ്രീമഹാദേവ ക്ഷേത്രം അതിൻ്റെ പുതിയ ചുറ്റമ്പലത്തിനുള്ള തറക്കല്ലിടൽ ചടങ്ങിന് സാക്ഷ്യം വഹിക്കാൻ ഒരുങ്ങുകയാണ്. മേൽശാന്തി ശ്രീരുദ്രൻ നമ്പൂതിരിയുടെ മുഖ്യകാർമികത്വത്തിൽ ഭക്തിനിർഭരമായ പ്രാർത്ഥനകൾക്കും ആചാരാനുഷ്ഠാനങ്ങൾക്കും ഇടയിൽ കൃഷ്ണശിലയിൽ തറക്കല്ലിടുന്നതോടെ ചടങ്ങുകൾ ആരംഭിക്കും....

ഗുരുവായൂർ ക്ഷേത്രത്തിലെ ഏപ്രിൽ മാസം ഭണ്ഡാര വരവ് 6.41കോടി രൂപ

ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ 2024 ഏപ്രിൽ മാസത്തെ ഭണ്ഡാരം എണ്ണൽ ഇന്ന് പൂർത്തിയായപ്പോൾ ലഭിച്ചത് 64105891 രൂപ. 3കിലോ 619ഗ്രാം 500 മില്ലിഗ്രാം സ്വർണ്ണം ലഭിച്ചു. വെള്ളി ലഭിച്ചത് 20കിലോ 480ഗ്രാം. കേന്ദ്ര സർക്കാർ...

ഗുരുവായൂർ സെന്റ് ആന്റണീസ് പള്ളിയിൽ തിരുന്നാൾ ഏപ്രിൽ 26 മുതൽ

ഗുരുവായൂര്‍ : ഗുരുവായൂര്‍ സെന്റ് ആന്റണീസ് പള്ളിയിലെ തിരുനാളാഘോഷങ്ങള്‍ വെള്ളിയാഴ്ച ആരംഭിക്കും. ഏപ്രില്‍ 26, 27, 28, 29 തിയതികളിലാണ് തിരുനാള്‍. വെളളിയാഴ്ച വൈകീട്ട് ആറിന് ദിവ്യബലി, രൂപക്കൂട് എഴുന്നള്ളിക്കല്‍ എന്നിവ നടക്കും....

ഗുരുവായൂർ ദേവസ്വം അഷ്ടപദി സംഗീതോൽസവം മെയ് 9 ന്; അപേക്ഷ ക്ഷണിച്ചു

ഗുരുവായൂർ: ഗുരുവായൂർ ദേവസ്വം മൂന്നാമത് അഷ്ടപദി സംഗീതോൽസവം മെയ് 9ന് ശ്രീ ഗുരുവായൂരപ്പൻ ആഡിറ്റോറിയത്തിൽ നടക്കും. സംഗീതോൽസവത്തിൽ പങ്കെടുക്കാൻ  കലാകാരൻമാരിൽ നിന്നും ദേവസ്വം അപേക്ഷ ക്ഷണിച്ചു.  പത്തു വയസ്സിനു മേൽ പ്രായമുള്ള അഷ്ടപദി ഗായകർക്ക് ...

ഗുരുവായൂര്‍ നഗരസഭ മാതൃക ഹരിത പോളിങ്ങ് ബൂത്ത് സ്ഥാപിച്ചു. 

ഗുരുവായൂര്‍: ഗുരുവായൂര്‍ നഗരസഭ 2024 ലോക്സഭ ഇലക്ഷനോടനുബന്ധിച്ച്  ഇലക്ഷന്‍ കമ്മീഷന്‍റെയും ശുചിത്വ മിഷന്‍റെയും നിര്‍ദ്ദേശാനുസരണം ഹരിതചട്ടം പാലിച്ച് ഇലക്ഷന്‍ നടത്തുന്നതിന്‍റെ പ്രചരണ പരിപാടികളുടെ ഭാഗമായി മാതൃകാ ഹരിത പോളിങ്ങ് ബൂത്ത് സ്ഥാപിച്ചു.  നഗരസഭ എ...

ഗുരുവായൂർ ക്ഷേത്രത്തിലെ ആദ്ധ്യാത്മിക ഹാൾ ശീതീകരിച്ചു. നിരക്ക് പുതുക്കി

ഗുരുവായൂർ: കത്തിക്കാളുന്ന വേനൽക്കാലത്തും ഇളംതണുപ്പിൽ ആത്മ സംതൃപ്തിയോടെ ഭക്തർക്ക്  നാരായണീയ പാരായണത്തിനും ഭാഗവത സപ്താഹ സമർപ്പണവും നിർവ്വഹിക്കാർ  ഗുരുവായൂർ ക്ഷേത്രം ആദ്ധ്യാത്മിക ഹാൾ ശീതീകരിച്ചു നവീകരിച്ചു.  ദീർഘകാലമായുള്ള ഭക്തരുടെ ആവശ്യം സഫലമായി. ഇനി ശീതീകരിച്ച...

തൃശൂർ പൂരം അട്ടിമറിയിൽ ജുഡീഷ്യൽ അന്വേഷണം വേണം കെ മുരളീധരൻ 

ഗുരുവായൂർ: തൃശൂർ പൂരം പോലീസിന്റെ അമിതാധികാര പ്രയോഗം കൊണ്ട് അട്ടിമറിക്കപ്പെട്ട സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണ വേണമെന്ന് യുഡിഎഫ് സ്ഥാനാർഥി കെ മുരളീധരൻ. ഗുരുവായൂരിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ ഭരണകൂടവും സംസ്ഥാന സർക്കാരും...

തൃശൂരിൽ ബി ജെ പി സ്ഥാനാർത്ഥി സുരേഷ് ഗോപി വിജയിക്കും; കബാലിസ്റ്റ് വട്ടൂരപറമ്പിൽ ബാലകൃഷ്ണൻ

മലപ്പുറം: പ്രശസ്ത കബാലിസ്റ്റ് വട്ടൂരപറമ്പിൽ ബാലകൃഷ്ണൻ സംഖ്യാശാസ്ത്ര പ്രകാരം തൃശൂരിൽ ബി ജെ പി സ്ഥാനാർത്ഥി സുരേഷ് ഗോപി വിജയിക്കുമെന്ന് പ്രവചിച്ചിരിക്കുന്നു. മലപ്പുരം വേങ്ങര സ്വദേശിയായ വട്ടൂരപറമ്പിൽ ബാലകൃഷ്ണൻ സംഖ്യാശ്രാസ്ത്രപരമായി പല പ്രവചനങ്ങളും നടത്തിയിട്ടുണ്ട്.  തൃശൂരിൽ...

വീട്ടിൽ ഒരു വോട്ട് – ഗുരുവായൂരിൽ 335 പേർ വോട്ട് രേഖപ്പെടുത്തി. 

തൃശൂർ: ലോക്‌സഭാ തിരഞ്ഞെടുപ്പി നോടനുബന്ധിച്ച് ഭിന്നശേഷിക്കാര്‍, 85 വയസ്സിനു മുകളിലുള്ള മുതിര്‍ന്ന പൗരന്മാര്‍ എന്നീ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന ആബ്‌സന്റീ വോട്ടര്‍മാരിൽ 7928 പേർ ഹോം വോട്ടിങ് സംവിധാനത്തിലൂടെ ഏപ്രിൽ 17 വരെ വോട്ട്...

തിരുവെങ്കിടാചലപതി ക്ഷേത്രത്തിൽ ഭക്തിനിർഭരമായി വിഷുവേല വിശേഷമായി.

ഗുരുവായൂർ: തിരുവെങ്കിടാചലപതി ക്ഷേത്രത്തിൽ ഭക്തി സാന്ദ്രമായി വിഷുവേല ആഘോഷിച്ചു എഴുന്നെള്ളത്തിന് കീഴ്ശാന്തി രമേശൻ നമ്പൂതിരിതിടമ്പേറ്റി ഭഗവതിസേവയൊരുക്കി വാദ്യ വിദ്വാൻമാരായ കോട്ടപ്പടി സന്തോഷ് മാരാർ, ഗുരുവായൂർ ജയപ്രകാശ്, ഷൺമുഖൻ തെച്ചിയിൽ, ഗുരുവായൂർ വിമൽ, ഉണ്ണികൃഷ്ണൻ...

മിസ്റ്റർ ഇന്ത്യ ദേശീയ ചാമ്പ്യൻഷിപ്പിൽ മൂന്നാം സ്ഥാനം നേടിയ ഗുരുവായൂർ സ്വദേശി വിനോദിനെ ആം ആദ്മി പാർട്ടി ആദരിച്ചു.

ഗുരുവായൂർ: 2024 ഫെബ്രുവരി മാസം ചെന്നൈ യിൽ വച്ച് നടന്ന 14 മത് ജൂനിയർ മിസ്റ്റർ ഇന്ത്യ ദേശീയ ചാമ്പ്യൻഷിപ്പിൽ മൂന്നാം സ്ഥാനം നേടിയ ഗുരുവായൂർ സ്വദേശി വിനോദിനെ ആം ആദ്മി പാർട്ടി...

മറ്റം നിത്യസഹായ മാതാവിന്റെ തിരുനാൾ കിരീട സമർപ്പണം ഭക്തി സാന്ദ്രം

ഗുരുവായൂർ: മറ്റം നിത്യസഹായ മാതാവിന്റെ 86-ാംതിരുനാൾ കിരീട സമർപ്പണം ഭക്തിസാന്ദ്രമായി.  വൈകിട്ട് അഞ്ചുമണിക്ക് തൃശൂർ അതിരൂപത വികാരി ജനറാൾ മോൺ. ജോസ് കോനിക്കരയുടെ മുഖ്യ കാർമ്മികത്വത്തിൽ കിരീടം സമർപ്പണം, വിശുദ്ധ കുർബാന എന്നിവ...

ശ്രീഗുരുവായൂരപ്പന് വഴിപാടായി സ്റ്റീൽ ബെഞ്ച്.

ഗുരുവായൂർ: വിഷുത്തലേന്ന് ശ്രീഗുരുവായൂരപ്പന് വഴിപാടായി സ്റ്റീൽ ബഞ്ച്. ഭഗവദ് ദർശനം കാത്തു നിൽക്കുന്ന ഭക്തർക്ക് ഇരിക്കാനാണ് സ്റ്റീൽ ബഞ്ച്. ശ്രീഗുരുവായൂരപ്പ ഭക്തയായ തിരുവനന്തപുരം കാരക്കോണം സ്വദേശി ഷീലയും കുടുംബവും ആണ് 5 പേർക്ക്...

വിഷുകണിക്കായ് ശ്രീഗുരുവായൂരപ്പന് വഴിപാടായി പൊന്നിൻ കിരീടം

ഗുരുവായൂർ:  വിഷുദിനത്തിൽ ശ്രീഗുരുവായൂരപ്പന് ചാർത്താൻ 20 പവനിലേറെ തൂക്കം വരുന്ന പൊന്നിൻ കിരീടം. കോയമ്പത്തൂർ സ്വദേശി ഗിരിജയും ഭർത്താവ് രാമചന്ദ്രനുമാണ് തങ്കകിരീടം സമർപ്പിച്ചത്. ശനിയാഴ്ച ദീപാരാധന കഴിഞ്ഞാണ് പൊന്നിൻ കിരീടം സോപാനത്തിൽ സമർപ്പിച്ചത്.160.350 ഗ്രാം തൂക്കമുണ്ട്....

സൗന്ദര്യ നവീകരണം; ഗുരുവായൂർ മേൽപ്പാലത്തിന് താഴെ ടൈലിങ് പദ്ധതി ആരംഭിക്കുന്നു.

ഗുരുവായൂർ: ഗുരുവായൂരിലെ തിരക്കേറിയ ഇൻഫ്രാസ്ട്രക്ചറിൻ്റെ സൗന്ദര്യാത്മക ആകർഷണവും പ്രവർത്തനക്ഷമതയും വർദ്ധിപ്പിക്കുന്നതിനായി, ഗുരുവായൂർ മേൽപ്പാലത്തിന് താഴെ ഒരു സുപ്രധാന ടൈൽ പദ്ധതി ആരംഭിച്ചിട്ടുണ്ട്. ഈ അതിമോഹമായ ഉദ്യമം പ്രദേശത്തെ മനോഹരമാക്കുക മാത്രമല്ല, മികച്ച കാൽനട...

ഗുരുവായുരിൽ യൂ ഡി എഫ് സർവ്വീസ് & പെൻഷനേഴ്സ് സംഗമം നടന്നു

ഗുരുവായൂർ: ഐക്യജധാധിപത്യ മുന്നണി സ്ഥാനാർത്ഥി കെ മുരളീധരൻ്റെ തെരെഞ്ഞെടുപ്പ് വിജയം സുനിശ്ചിതമാക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ടു് ഗുരുവായൂർ മണ്ഡലം  യു ഡിഎഫ് ദേവസ്വം ജീവനക്കാരും, പെൻഷൻകാരും വിവിധ വിഭാഗങ്ങളിലെ ജനാധിപത്യ സംഘടനകളുടെ സാരഥികളും പെൻഷൻ സംഘടനകളുടെ...

ലിറ്റിൽ ഫ്ളവർ കോളേജിൽ അധ്യാപക ഒഴിവ്

ഗുരുവായൂർ: ഗുരുവായൂർ ലിറ്റിൽ ഫ്ളവർ കോളേജിൽ 2024-25 അദ്ധ്യയന വർഷത്തിലേക്ക് ഹിന്ദി, പൊളിറ്റിക്കൽ സയൻസ് വിഷയത്തിൽ ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു.  27/04/2024 ന് രാവിലെ 10 മണിയ്ക്ക് പൊളിറ്റിക്കൽ സയൻസ് വിഷയത്തിനും ഉച്ചക്ക് 2...

ദിവ്യമായ മഴയിൽ കുളിച്ച് ഗുരുവായൂർ ക്ഷേത്രം, അനുഗ്രഹീതമായ വെള്ളിയാഴ്ച സാക്ഷ്യം വഹിച്ച് ഭക്തർ.

ഗുരുവായൂർ: 2024 ഏപ്രിൽ 12 ഈ ശുഭ വെള്ളിയാഴ്ചയിൽ ഒത്തുകൂടിയ ഭക്തജനങ്ങളെ ധന്യമാക്കിക്കൊണ്ട്, ആത്മീയതയുമായുള്ള പ്രകൃതിയുടെ ഇണക്കത്തിൻ്റെ ഗംഭീരമായ പ്രദർശനത്തിൽ, ഗുരുവായൂർ ക്ഷേത്രത്തിൻ്റെ പുണ്യപരിസരം ഒരു സ്വർഗ്ഗീയ മഴയാൽ അലങ്കരിച്ചു. ഭക്തരും തീർഥാടകരും...

മറ്റം നിത്യസഹായ മാതാവിന്റെ തീർത്ഥ കേന്ദ്രത്തിൽ തിരുനാൾ

ഗുരുവായൂർ: മറ്റം നിത്യസഹായ മാതാവിന്റെ  86-ാം തിരുനാളിന്റെ ഭാഗമായി നടന്ന പ്രസുദേന്തി  വാഴ്ചയ്ക്ക് രാമനാഥപുരം രൂപത മെത്രാൻ മാർ പോൾ ആലപ്പാട്ട് മുഖ്യകാർമികത്വം  വഹിച്ചു. തുടർന്ന് തീർത്ഥകേന്ദ്ര - നിലപന്തൽ ദീപാലങ്കാര സ്വിച്ച്...

പൈതൃകദിന പുരസ്കാരം കലാമണ്ഡലം ബാലസുബ്രഹ്മണ്യന്

ഗുരുവായൂർ: പൈതൃകം ഗുരുവായൂരിന്റെ പൈതൃകദിന പുരസ്കാരത്തിന്  കലാമണ്ഡലം ബാലസുബ്രഹ്മണ്യൻ അർഹനായി. ലോക പൈതൃകദിന മായ ഏപ്രിൽ 18 ന് ആണ് പുരസ്കാരം നൽകും..10001 രൂപയും പൊന്നാടയും പ്രശസ്തി പത്രവും ഉപഹാരവും അടങ്ങിയതാണ് പുരസ്ക്കാരം കേരള...

ഗുരുവായൂർ ക്ഷേത്രത്തിൽ വിഷുക്കണി ദർശനം 14ന് ഞായറാഴ്ച പുലർച്ചെ 2.42 മുതൽ

ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ ഭക്തർക്ക് സുഗമമായ വിഷുക്കണി ദർശനത്തിനായുള്ള ഒരുക്കങ്ങൾ  പൂർത്തിയായി. വിഷുദിനമായ ഏപ്രിൽ 14 ഞായറാഴ്ച പുലർച്ചെ 2.42 മുതൽ 3.42 വരെയാണ് കണി ദർശനം. 3. 42 മുതൽ  നിർമ്മാല്യ ദർശനം...

ബ്രദേഴ്സ് ക്ലബ്ബിൻ്റെ വിഷു അരങ്ങ് ഗുരുവായൂർ നഗരസഭ ചെയർമാൻ എം.കൃഷ്ണദാസ് ഉൽഘാടനം ചെയ്തു.

ഗുരുവായൂർ: കാർഷിക സംസ്കൃതിയുടെ നിറസമൃദ്ധിയുടെ മഹോത്സവമായ വിഷു ആഘോഷത്തെ വരവേറ്റ് കൊണ്ട് ഏപ്രിൽ 13 ശനിയാഴ്ച വരെ മൂന്നു്ദിനങ്ങളിലായി വിഭവനിറവോടെ ഒരുക്കിയിട്ടുള്ള വിഷു അരങ്ങ് തിരുവെങ്കിടം എൽ.പി .സ്കൂൾ പരിസരത്ത് കമനീയമായി തയ്യാറാക്കിയ...
Don`t copy text!