മറ്റം നിത്യസഹായ മാതാവിന്റെ തീർത്ഥ കേന്ദ്രത്തിൽ തിരുനാൾ

ഗുരുവായൂർ: മറ്റം നിത്യസഹായ മാതാവിന്റെ  86-ാം തിരുനാളിന്റെ ഭാഗമായി നടന്ന പ്രസുദേന്തി  വാഴ്ചയ്ക്ക് രാമനാഥപുരം രൂപത മെത്രാൻ മാർ പോൾ ആലപ്പാട്ട് മുഖ്യകാർമികത്വം  വഹിച്ചു. തുടർന്ന് തീർത്ഥകേന്ദ്ര – നിലപന്തൽ ദീപാലങ്കാര സ്വിച്ച് ഓൺ കർമ്മം മറ്റം ഫെറോന വികാരി റവ. ഫാ. ഡോ. ഷാജു ഊക്കൻ നിർവഹിച്ചു.

ഏപ്രിൽ 13 ന് ശനിയാഴ്‌ച രാവിലെ 6 മണിക്ക് വിശുദ്ധ കുർബാന, തുടർന്ന് കുടുംബ കൂട്ടായ്മ‌കളിലേക്കുള്ള കീരിടം എഴുന്നള്ളിപ്പ് ആരംഭിക്കും. വൈകീട്ട് 5 മണിക്ക് ത്യശ്ശൂർ അതിരൂപത വികാരി ജനറാൾ മോൺ. ജോസ് കോനിക്കരയുടെ മുഖ്യകാർമ്മികത്വത്തിൽ കിരീട സമർപ്പണം, വിശുദ്ധ കുർബാന തുടർന്ന് തിരുനാൾ നേർച്ച ഊട്ടിൻ്റെ ആശീർവാദം. രാത്രി 10 മണിക്ക് കുടുംബ കൂട്ടായ്മ കുടുംബകൂട്ടായ്‌മ കീരിടം എഴുന്നള്ളിപ്പ് സമാപനവും, തേര് മത്സരവും, ബാൻ്റ് മത്സരവും നടക്കും.

ഏപ്രിൽ 14 ഞായറാഴ്‌ച തിരുനാൾ ദിനത്തിൽ രാവിലെ 5.30 നും, 7 നും, 8.30 നും, വൈകീട്ട് 4 നും തീർത്ഥകേന്ദ്രത്തിൽ വിശുദ്ധ കുർബാനകൾ ഉണ്ടായിരിക്കും. രാവിലെ 10 മണിക്ക് ആഘോഷ മായ തിരുനാൾ പാട്ടുകുർബാന ത്യശ്ശൂർ ലൂർദ്ദ് കത്തീഡ്രൽ അസി. വികാരി റവ. ഫാ.അനു ചാലിൽ മുഖ്യകാർമികത്വത്തിൽ നടക്കും, റവ. ഡോ.അലക്സ‌് മരോട്ടിക്കൽ സന്ദേശം നൽകും. തുടർന്ന് തിരുനാൾ പ്രദക്ഷിണം. വൈകീട്ട് 6 മണിക്ക് ഇടവക പള്ളിയിൽ വിശുദ്ധ കുർബാന, 6.45 ന് ഇടവക പള്ളിയിൽ നിന്ന് തീർത്ഥ കേന്ദ്രത്തിലേക്ക് ആഘോഷമായ കീരിടം എഴുന്നള്ളിപ്പ്. രാത്രി 9 മണിക്ക് മെഗാ ബാൻ്റ് മേളം ഉണ്ടായിരിക്കുന്നതാണ്.

➤ SREE KRISHNA TEMPLE

➤ GURUVAYOOR NOW

ഗുരുവായൂര്‍ നഗരസഭ മാതൃക ഹരിത പോളിങ്ങ്...

ഗുരുവായൂര്‍: ഗുരുവായൂര്‍ നഗരസഭ 2024 ലോക്സഭ ഇലക്ഷനോടനുബന്ധിച്ച്  ഇലക്ഷന്‍ കമ്മീഷന്‍റെയും ശുചിത്വ മിഷന്‍റെയും നിര്‍ദ്ദേശാനുസരണം ഹരിതചട്ടം പാലിച്ച് ഇലക്ഷന്‍ നടത്തുന്നതിന്‍റെ പ്രചരണ പരിപാടികളുടെ ഭാഗമായി മാതൃകാ ഹരിത പോളിങ്ങ് ബൂത്ത് സ്ഥാപിച്ചു.  നഗരസഭ എ കെ ജി സ്മാരക കവാടത്തില്‍ സ്ഥാപിച്ചിട്ടുളള മാതൃകാ പോളിങ്ങ് ബൂത്ത് നഗരസഭ എഞ്ചിനീയര്‍...

➤ TOP NEWS

- Advertisment -spot_img

VISITORS INFO

Chembai Sangeetholsavam

Institute of Mural Painting

Ekadasi festival ( Nov – Dec)

Krishnanattam at Guruvayur Temple

Offerings at Guruvayur Temple

Early History

Mahatmyam of guruvayur Temple

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts
 

Don`t copy text!