the digital signature of the temple city

യജ്ഞ വേദിയിൽ ഗുരുവായൂർ ദേവസ്വം ചെയർമാൻ എ വി ഗോപിനാഥും, മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാടും; സമാപനം നാളെ.

ഗുരുവായൂർ: ശ്രീവിഷ്ണു സഹസ്രനാമ ഭഗവദ് ഗീതാ മഹോത്സവത്തിന്റെ 11-ാം ദിവസമായ ഞായറാഴ്ച്ച രാവിലെ7മണിക്ക് കൊല്ലം തഴവ ഗീതാമണി ട്ടീച്ചറും സംഘവും ചേർന്ന് അഷ്ടപദിയോടെ യജ്ഞം ആരംഭിച്ചു. അതിനു ശേഷം 10.30 ന് ഭാഗവത ദശമത്തിലെ സന്താനഗോപാലം എന്ന കഥ ആചാര്യൻ ബ്രഹ്മശ്രീ തോട്ടം ശ്യാം നമ്പൂതിരി പ്രഭാഷണം ചെയ്തു.

- Advertisement -

വൈകീട്ട് 5 മണിക്ക് യജ്ഞവേദിയിൽ ഗുരുവായൂർ ദേവസ്വം ചെയർമാൻ എ വി ഗോപിനാഥ്, ക്ഷേത്ര ഊരാളൻ ബ്രഹ്മശ്രീ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട് എന്നിവർ ചേർന്ന് ഐശ്വര്യ ഭദ്രദീപ സമർപ്പണം നടത്തി. അതിനു ശേഷം യജ്ഞത്തിനെ കുറിച്ചും വിഷ്ണു സഹസ്രനാമത്തെ കുറിച്ചും ചെയർമാൻ പ്രഭാഷണം നടത്തി. മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരി കർപ്പൂര ആരതി ഉഴിഞ്ഞ് ആശംസ നേർന്നു. ഇരുവരെയും ഭജന സമിതി പ്രവർത്തകൾ ആദരിച്ചു.

news20260927 2111405447248395082894618

ശ്രീ വിഷ്ണു സഹസ്രനാമ പാരായണം ചെയ്തു യജ്ഞത്തിന്റെ സമാപന ദിവസമായ തിങ്കളാഴ്ച്ച (28/09/26) രാവിലെ 6 മണിക്ക് വത്സല രാമകൃഷ്ണനും സംഘവും ചേർന്ന് തിരു പാവൈ എന്ന തമിഴ് കീർത്തനം പാരായണം ചെയ്ത് തമിഴിൽ പ്രഭാഷണം നടത്തും. തുടർന്ന് ആചാര്യൻ ഗുരുവായൂർ മണിസ്വാമിയുടെ സമാപന പ്രഭാഷണത്തോടെ ഗുരുവായൂർ ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ ചേന്നാസ്സ് കൃഷ്ണൻ നമ്പൂതിരി വേദിയിൽ ഗുരുവായൂരപ്പന് മാല ചാർത്തി, ആരതി ഉഴിഞ്ഞ് ഈ വർഷത്തെ യജ്ഞ സമാപന ഭദ്രദീപ സമർപ്പണം നടത്തും. തുടർന്ന് വിഷ്ണു സഹസ്രനാമം, വിഷ്ണു ഭൂജംഗപ്രയാതം എന്നീ സ്തോത്രങ്ങൾ പാരായണം ചെയ്ത് ക്ഷേത്ര കുളത്തിനു ചുറ്റും നാമജപ ഘോഷയാത്ര ചെയ്തു കൊണ്ട് 52-ാമത് ശ്രീ വിഷ്ണു സഹസ്രനാമോത്സവം 45ാം മത് ശ്രീമദ് ഭഗവദ് ഗീതാ യജ്ഞവും ഗുരുവായൂരപ്പന്റെ പാദങ്ങളിൽ സമർപ്പിക്കും.

ചടങ്ങുകൾക്ക് മേച്ചേരി കേശവൻ നമ്പൂതിരി, മഞ്ചിറ കേശവൻ നമ്പൂതിരി, തേലമ്പറ്റ വാസുദേവൻ നമ്പൂതിരി, മേച്ചേരി ശ്രീകാന്ത്, തിരുവാല്ലൂർ ശരത് എന്നിവർ നേതൃത്വം നൽകും.

➤ SREE KRISHNA TEMPLE

LEAVE A REPLY

Please enter your comment!
Please enter your name here

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts