the digital signature of the temple city

നാമ, യജ്ഞവേദിയിൽ, ബ്രഹ്മശ്രി കാപ്ര അച്യുതൻ നമ്പൂതിരിയുടെ പ്രഭാഷണവും, ഗുരുവായുരപ്പന്റെ ശാന്തിയേറ്റ കീഴ്ശാന്തിമാരുടെ ആരതിയും.

ഗുരുവായൂർ: ശ്രീ വിഷ്ണു സഹസ്രനാമ ഭഗവദ് ഗീതാ മഹോത്സവത്തിന്റെ 10-ാം ദിവസമായ ശനിയാഴ്ച (26/09/26കാലത്ത് 6 മണിക്ക് മേച്ചേരി കേശവൻ നമ്പൂതിരിയുടെ നേതൃത്വത്തിൽ ഭഗവദ് ഗീതാ സമ്പൂർണ്ണ പാരായണം നടന്നു. തുടർന്ന് 10.30 ന് ശ്രീമദ് ഭഗവദ് ഗീതാ യജ്ഞത്തിന്റെ സമാപനത്തോടനുബന്ധിച്ച് 18 അദ്ധ്യായങ്ങളെ സാംശീകരിച്ചു കൊണ്ട് ഭഗവദ് ഗീതാ സന്ദേശ പ്രഭാഷണം ആചാര്യൻ മുൻ ഗുരുവായൂർ ക്ഷേത്രം മേൽശാന്തി ബ്രഹ്മശ്രി കാപ്ര അച്യുതൻ നമ്പൂതിരി നിർവഹിച്ചു.

- Advertisement -

തുടർന്ന് കർപ്പൂര ആരതിയും, അതിനു ശേഷം 45ാം മത് ഭഗവദ് ഗീതാ യജ്ഞം ശ്രീ വിഷ്ണു സഹസ്രനാമോത്സവ വേദിയിൽ സമർപ്പണം ചെയ്തു. വൈകീട് 5 മണിക്ക് യജ്ഞവേദിയിൽ ഗുരുവായുരപ്പന്റെ ശാന്തിയേറ്റ കീഴ്ശാന്തി നമ്പൂതിരിമാർ കൊടക്കാട് കൃഷ്ണൻ നമ്പൂതിരി കിഴിയേടം ഡോ.വാസുദേവൻ നമ്പൂതിരി എന്നിവർ ചേർന്ന് വേദിയിൽ ഭദ്രദീപം തെളിയിച്ച് മാല ചാർത്തി ആരതി ഉഴിഞ്ഞ് ജപങ്ങളിൽ പങ്കെടുത്തു. സമിതി ഭാരവാഹികൾ ശാന്തിയേറ്റ നമ്പൂതിരിമാരെ യജ്ഞ പ്രസാദം നൽകി വേദിയിൽ ആദരിച്ചു.

യജ്ഞത്തിന്റെ 11-ാം ദിവസമായ ഞായറാഴ്ച (27/09/26) കാലത്ത് 7 മണിക്ക് കൊല്ലം തഴവ ഗീതാമണി ട്ടീച്ചറും സംഘവും ഗുരുവായൂർ ഉണ്ണിക്കണ്ണൻ ശ്യാമ സുന്ദരം ഗ്രൂപ്പിന്റെ ഭജനയും അഷ്ടപദിയേയും തുടർന്ന് 10.30 ന് ഭാഗവത ദശമത്തിലെ സന്താനഗോപാലം എന്ന വിഷയത്തെ ആസ്പദമാക്കി ബ്രഹ്മശ്രീ തോട്ടം ശ്യാം നമ്പൂതിരി പ്രഭാഷണം നടത്തും.

വൈകിട്ട് 5 മണിക്ക് ഗുരുവായൂർ ദേവസ്വം ചെയർമാൻ എ വി ഗോപിനാഥൻ, ക്ഷേത്രം ഊരാളൻ ബ്രഹ്മശ്രി മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട് എന്നിവർ ചേർന്ന് വേദിയിൽ ഐശ്വര്യ ഭദ്രദീപ സമർപ്പണം നടത്തും. തുടർന്ന് ശ്രീ വിഷ്ണു സഹസ്രനാമ പാരായണവും ഉണ്ടായിരിക്കുന്നതാണ്.

➤ SREE KRISHNA TEMPLE

LEAVE A REPLY

Please enter your comment!
Please enter your name here

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts