തൃശൂരിൽ ബി ജെ പി സ്ഥാനാർത്ഥി സുരേഷ് ഗോപി വിജയിക്കും; കബാലിസ്റ്റ് വട്ടൂരപറമ്പിൽ ബാലകൃഷ്ണൻ

മലപ്പുറം: പ്രശസ്ത കബാലിസ്റ്റ് വട്ടൂരപറമ്പിൽ ബാലകൃഷ്ണൻ സംഖ്യാശാസ്ത്ര പ്രകാരം തൃശൂരിൽ ബി ജെ പി സ്ഥാനാർത്ഥി സുരേഷ് ഗോപി വിജയിക്കുമെന്ന് പ്രവചിച്ചിരിക്കുന്നു.

മലപ്പുരം വേങ്ങര സ്വദേശിയായ വട്ടൂരപറമ്പിൽ ബാലകൃഷ്ണൻ സംഖ്യാശ്രാസ്ത്രപരമായി പല പ്രവചനങ്ങളും നടത്തിയിട്ടുണ്ട്. 

തൃശൂരിൽ ലോക സഭാ തിരഞ്ഞെടുപ്പിൽ ആരാണ് ജയിക്കുന്നതെന്ന് ഏവരും ഉറ്റു നോക്കുന്നതാണല്ലോ, അവിടെ മത്സരിക്കുന്ന മൂന്ന് സ്ഥാനാർഥികളും ജനങ്ങൾക്ക ഏറെ ജന സമ്മിതിയുള്ളവരാണ്. എന്നിരുന്നാലും സുരേഷ് ഗോപിക്കാണ്  അന്തിമ വിജയം എന്നാണ് കബാലിസ്റ്റ് വട്ടൂരപറമ്പിൽ ബാലകൃഷ്ണൻ്റെ പ്രവചനം. അതിലേക്ക് വഴിതെളിയിക്കുന്നത് ഇപ്രകാരമാണെന്ന് അദ്ദേഹം വ്യക്തമാക്കുന്നു.

കബാല സംഖ്യാ ശാസ്ത്ര പ്രകാരം വി എസ് സുനിൽകുമാർ, കെ മുരളീധരൻ, സുരേഷ് ഗോപി എന്നീ മൂന്ന് സ്ഥാനാത്ഥികളുടെയും ജനന തിയതി പരിശോധിച്ചതിൻ്റെ അടിസ്ഥാനത്തിൽ സുരേഷ് ഗോപി മറ്റു രണ്ടു സ്ഥാനാർഥികളിൽ നിന്നും ഏറെ വ്യത്യസ്ഥനാണെന്നും  26/06/1958 എന്ന ജനന തിയതിയിലെ സംഖ്യകളും ഇലക്ഷൻ നടക്കുന്ന 26/04/2024 തിയതിയിലെ സംഖ്യകളും തമ്മിൽ അനുകൂല വൈബ്രേഷനിൽ വരുന്നതിനാൽ സുരേഷ് ഗോപിക്ക് 2024 ഒരു ഭാഗ്യദായക വർഷമായി കണക്കാക്കാം  കൂടാതെ ഈ ജനന തീയതിയിലെ കർമ്മ രാശിയിൽ 2023 മുതൽ സ്വാധീനിക്കുന്നത് 75 എന്ന സംഖ്യയാണെന്നും അത് കുരിശീകരണത്തിനും അപവാദത്തിനും വഴിവെക്കുമെങ്കിലും, അതെല്ലാം അനുഭവത്തിൽ വന്നതിനു ശേഷം തുടർ സംഖ്യയുടെ ചലനങ്ങളായി സുരേഷ് ഗോപിക്ക് ഗുണഫലങ്ങൾ നൽകുമെന്നും കബാലിസ്റ്റ് പറയുന്നു. അത് പ്രാവർത്തികമാകാൻ അക്ഷീണ പ്രവർത്തനം ആവശ്യമാണെന്നും അദ്ദേഹം അഭിപ്രായപെടുന്നു. രാഷ്ട്രീയ എതിരാളികളുടെതുമാത്രമല്ല പല ഭാഗത്തു നിന്നുമുള്ള ഗൂഡാലോചനക്കെതിരെയും ജാഗ്രത വേണമെന്നുകൂടി അദ്ദേഹം പറയുന്നു. ഇവിടെ മുൻ തിരഞ്ഞെടുപ്പിലെ വോട്ടിംങ്ങ് നിലയും ദൗതിക സാഹചര്യങ്ങളും രാഷ്ട്രീയ ചേരിതിരിവും പരിഗണിച്ചിട്ടില്ലെന്നും ഇത് സുരേഷ് ഗോപിയെ പ്രമോട്ട് ചെയ്യാൻ ഉദ്ദേശിച്ചുമല്ലെന്നും വട്ടൂരപറമ്പിൽ ബാലകൃഷ്ണൻ അഭിപ്രായപ്പെട്ടു.

➤ SREE KRISHNA TEMPLE

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts