Facebook
Instagram
Twitter
Vimeo
Youtube
Sign in
Join
HOME
NEWS
ARTS & PERSONALITIES
AUTO NEWS
BUSINESS NEWS
CRIME NEWS
EDUCATIONAL NEWS
ELECTION 2024
ENTERTAINMENT NEWS
EXCLUSIVE
FEATURED
GURUVAYOOR TODAY
GURUVAYUR NOW
HEALTH NEWS
INTERNATIONAL NEWS
KERALA NEWS
LOCAL NEWS
MUNICIPALITY NEWS
NATIONAL NEWS
OBITUARY
OTHER ATTRACTIONS
TEMPLE
MUNICIPALITY
EVENTS
SERVICES
POSTNEWS
JOBS
CONTACT US
DISCLAIMER
ABOUT US
BOOKMARKS
PRIVACY POLICY
Sign in
Welcome!
Log into your account
your username
your password
Forgot your password?
Create an account
Privacy Policy | guruvayoorOnline.com
Sign up
Welcome!
Register for an account
your email
your username
A password will be e-mailed to you.
Privacy Policy | guruvayoorOnline.com
Password recovery
Recover your password
your email
Search
the digital signature of the temple city
the digital signature of the temple city
MARRIAGE @ GURUVAYUR
LIVE YOUR MARRIAGE
GURUVAYUR TODAY
HELP DESK
Home
ALANKARA VARNANA GHEETHAM
➤
ALANKARA VARNANA GHEETHAM
ആലാപനം
വരികൾ
ALANKARA VARNANA GHEETHAM
കാണാം മത്സ്യാവതാരം | ഗുരുവായൂരപ്പന്റെ ഉച്ചപ്പൂജാ അലങ്കാരവർണ്ണന ഗീതം (1228)
Sreedevi Unnikrishnan
-
01 Oct 2024 🕙 08:00 PM
കാണാം മത്സ്യാവതാരം ഗുരുപവനപുരേ ചന്ദനച്ചാർത്തിലാഹാ,തൃക്കൈയിൽ ശംഖ ചക്രം ഗദ കമലവുമങ്ങേന്തി നില്ക്കുന്നു മോദാൽമേല്പാതിക്കിന്നു കാണ്മൂ കനകമകുടവും ഗോപി, പൊന്നിൻ ചെവിപ്പൂപൊന്മാല്യം പൊൻപതക്കം,വളകളുമരയിൽ കിങ്ങിണിച്ചാർത്തതൊന്നും കീഴ്പാതിക്കുണ്ടു കാണാം മിളകിയൊഴുകിടുംമട്ടു ശല്ക്കങ്ങൾ വാലുംമത്സ്യത്തിൻ സ്വർണ്ണവർണ്ണം പ്രഭവിതറിയതാ മിന്നിടുന്നിന്നു...
ALANKARA VARNANA GHEETHAM
വായുഗേഹത്തിൽ കളഭച്ചാർത്തിൽ | ഗുരുവായൂരപ്പന്റെ ഉച്ചപ്പൂജാ അലങ്കാരവർണ്ണന ഗീതം (1217)
Sreedevi Unnikrishnan
-
21 Sep 2024 🕙 08:45 PM
വായുഗേഹത്തിൽ കളഭച്ചാർത്തിൽവീരയോദ്ധാവായ് നില്ക്കുന്നു കണ്ണൻഇന്നക്കുവലയാപീഡമാനവീണുകിടക്കുന്നുണ്ടങ്ങു മുന്നിൽകണ്ണൻ്റെ തൃപ്പാദമൊന്നതിൻ്റെമസ്തകത്തിൻമേലെയൂന്നിക്കാണ്മൂആനക്കഴുത്തിന്മേൽ ചാടിക്കേറാൻമറ്റേക്കാൽ തെല്ലങ്ങുയർത്തിക്കാണാംആന തൻ കൊമ്പുകൾ രണ്ടുംവലി-ച്ചൂരിയെടുത്തിട്ടുണ്ടിന്നു കണ്ണൻകൊമ്പൊന്നു മാറോടു ചേർത്തുവച്ചുംമറ്റേതുയർത്തിപ്പിടിച്ചും കാണ്മൂപീലി , മലർമാല, ഫാലഗോപികാതിൽ തിലകങ്ങൾ സ്വർണ്ണമാല്യംകങ്കണം തോൾവള, വന്യമാല്യംകാഞ്ചി, തളകളും മെയ്യിലുണ്ട്പൊൻകസവുള്ള...
ALANKARA VARNANA GHEETHAM
നാലു തൃക്കരമതിങ്കലിന്നു | ഗുരുവായൂരപ്പന്റെ ഉച്ചപ്പൂജാ അലങ്കാരവർണ്ണന ഗീതം (1216)
Sreedevi Unnikrishnan
-
19 Sep 2024 🕙 09:41 PM
നാലു തൃക്കരമതിങ്കലിന്നു ഗദയും സരോജ,മൊരു ചക്രവുംശംഖവും ബത ധരിച്ചു വായുപുരിതന്നിലായ് ഹരി ലസിപ്പു ഹാ!പൊന്നണിഞ്ഞു,വനമാല ചാർത്തി, ഞൊറിയിട്ട പൊൻകസവുപട്ടുടു-ത്തിന്നിതാ ചിരി പൊഴിച്ചു നില്പു, ഹൃദി ചേർത്തു കൈതൊഴുതുകുമ്പിടാം(വൃത്തം: കുസുമമഞ്ജരി)
ALANKARA VARNANA GHEETHAM
മരത്തിൻ്റെ കൊമ്പിൽ | ഗുരുവായൂരപ്പന്റെ ഉച്ചപ്പൂജാ അലങ്കാരവർണ്ണന ഗീതം (1215)
Sreedevi Unnikrishnan
-
18 Sep 2024 🕙 09:53 PM
മരത്തിൻ്റെ കൊമ്പിൽ കുഴൽപ്പാട്ടൊഴുക്കീ-ട്ടിരിക്കുന്നു കണ്ണൻ മുദാ വായുഗേഹേചിരിപ്പൂ പൊഴിക്കുന്നു,ഭക്തർക്കു നേരേകടാക്ഷാമൃതം തൂകിടുന്നൂ മുകുന്ദൻ ശിരസ്സിൽ ചമച്ചിന്നു കാണുന്നു പീലിലസിക്കുന്നു പൂമാലയും മേലെയാഹാതിളങ്ങുന്ന പൊൻഗോപി ഫാലേ ലസിപ്പൂചെവിപ്പൂക്കൾ മിന്നുന്നതാ കാതിലിന്നും ഗളേ സ്വർണ്ണമാല്യങ്ങൾ, പൂമാല മാറിൽകരേ കാണ്മു...
ALANKARA VARNANA GHEETHAM
മുരളി മോദമൊടധരപല്ലവമതിലമർത്തി | ഗുരുവായൂരപ്പന്റെ ഉച്ചപ്പൂജാ അലങ്കാരവർണ്ണന ഗീതം (1214).
Sreedevi Unnikrishnan
-
17 Sep 2024 🕙 10:05 PM
മുരളി മോദമൊടധരപല്ലവമതിലമർത്തി, മരുത്പുരേചരണതാരിണയതുപിണച്ചഥ, വിവിധഭൂഷകൾ ചാർത്തി ഹാ!സ്വരസുധാമൃതരസമൊഴുക്കിടുമരുമയുണ്ണി ലസിക്കവേവരുകയിന്നതു നുകരുവാൻ ഹൃദി വിനയമോടെ വണങ്ങുവാൻ.(വൃത്തം: കുമുദിനി )
ALANKARA VARNANA GHEETHAM
ചന്ദനച്ചാർത്തിൽ | ഗുരുവായൂരപ്പന്റെ ഉച്ചപ്പൂജാ അലങ്കാരവർണ്ണന ഗീതം (1212).
Sreedevi Unnikrishnan
-
16 Sep 2024 🕙 06:13 PM
ചന്ദനച്ചാർത്തിൽ വായുഗേഹത്തിൽസുന്ദരരൂപം കാണുന്നുകൃഷ്ണനാട്ടംകളിക്കൊരുങ്ങി ഹാ!കൃഷ്ണനുണ്ണി ലസിക്കുന്നൂതാളംചേർത്തുടനാടുവാൻ കണ്ണൻമേളംകാതോർത്തു നില്ക്കുന്നൂമൗലിയിൽ പീലിവച്ചൊരാ മുടിമാലചുറ്റിയും കാണുന്നുകൃഷ്ണവേഷത്തിൽ ചുട്ടികുത്തിയകൃഷ്ണനെക്കളഭച്ചാർത്തിൽകണ്ടു വന്ദിക്കാം ഭക്തിപൂർവ്വമി-ന്നിണ്ടലാറ്റിടാം പോരുവിൻ 'ഗോപി, കാതിൽപ്പൂ , കങ്കണങ്ങളുംമാല , കിങ്ങിണി, പൊൻതളപൊൻചിലമ്പുമുണ്ടിന്നു കാണുന്നുവിഗ്രഹത്തിങ്കൽ ഭൂഷയായ്.പൊന്മണിമാല, നല്‌വനമാല-യമ്മണിമാറിലുണ്ടതാചേല...
ALANKARA VARNANA GHEETHAM
വായുഗേഹത്തിലെ | ഗുരുവായൂരപ്പന്റെ ഉച്ചപ്പൂജാ അലങ്കാരവർണ്ണന ഗീതം (1212).
Sreedevi Unnikrishnan
-
15 Sep 2024 🕙 08:49 PM
വായുഗേഹത്തിലെ ശ്രീലകത്തിന്നതാനാരായണരൂപം കണ്ടുകൂപ്പാംചന്ദനച്ചാർത്തിൽ തെളിയുന്നു വിഗ്രഹംദേവൻ ചതുർബാഹുവായ് ലസിപ്പൂതൃക്കൈകൾ നാലിലായ് ശംഖം, ഗദ, ചക്രംപദ്മവുമിന്നു ധരിച്ചുകാണ്മൂപൊൻകിരീടം, പീലി, മാല, ചെവിപ്പൂക്കൾഗോപികൾ നെറ്റിമേൽ കാതിലും ഹാ!സ്വർണ്ണമാല്യങ്ങൾ, വനമാലകൾ മാറിൽചേലൊത്ത പൊൻകാഞ്ചിയുണ്ടരയ്ക്കുംകൈവള, തോൾവള മിന്നുന്നു ചേലെഴും-ഭൂഷകളായിന്നു...
ALANKARA VARNANA GHEETHAM
വലതുകൈയിലായുരുളവെണ്ണയും | ഗുരുവായൂരപ്പന്റെ ഉച്ചപ്പൂജാ അലങ്കാരവർണ്ണന ഗീതം (1206).
Sreedevi Unnikrishnan
-
09 Sep 2024 🕙 07:18 PM
വലതുകൈയിലായുരുളവെണ്ണയുംകുഴലതൊന്നതങ്ങിടതുകൈയിലുംപരിചൊടേന്തിയിന്നമരുമുണ്ണിയേഗുരുപുരത്തിലായ്! തൊഴുതുകുമ്പിടാം മുടിയിലിന്നുമുണ്ടരിയ പീലിയും,നിടിലഗോപിയും ചെവിയിൽ സൂനവുംഗളമതിങ്കലോ കനകമാല്യമൊ-ത്തിളകിടുന്നു ഹാ കുസുമഹാരവും അരയിലങ്ങതാ കനകകാഞ്ചിയൊ -ത്തരിയകോണകം, ചെറുപതക്കവുംചരണതാരിലായ് തഴുകി പൊൻചില -മ്പുരുവിടുന്നിതാ! ശരണകീർത്തനം സ്മരണയിൽചിരം ഹരിപദം നിന-ച്ചിരുകരങ്ങൾ ഞാൻ മുകുളമാക്കിടാംതിരുനടയ്ക്കൽ ഞാൻ തിരിതെളിച്ചിടാംഗുരുപുരേശ്വരാ! കരുണയേകണേ(വൃത്തം: സുഖാവഹം)
ALANKARA VARNANA GHEETHAM
താമരപ്പൂവുമപ്പൊൻ | ഗുരുവായൂരപ്പന്റെ ഉച്ചപ്പൂജാ അലങ്കാരവർണ്ണന ഗീതം (1205).
Sreedevi Unnikrishnan
-
08 Sep 2024 🕙 07:15 PM
താമരപ്പൂവുമപ്പൊൻ വേണുവുംഓമൽക്കരങ്ങളിലേന്തിയാഹാകണ്ണനാമുണ്ണിതൻ ചാരുരൂപംകാണാമിന്നങ്ങു കളഭച്ചാർത്തിൽപൊന്നിൻകിരീടം, മലർമാലയുംമിന്നുന്ന ഗോപി, ചെവിപ്പൂക്കളുംസ്വർണ്ണമാല്യങ്ങൾ വനമാലയുംകണ്ണന്നു ഭൂഷകളായ് ലസിപ്പൂപൊന്നിൻതിലകമൊന്നുണ്ടു മാറിൽമിന്നും തരിവള കൈകളിലുംകോണകം, കിങ്ങിണി, പൊൻതളയുംകാണാമിന്നമ്മണിവിഗ്രഹത്തിൽഭൂഷകൾ ചാർത്തിയണിഞ്ഞൊരുങ്ങാൻഅമ്മതൻ ചാരത്തു നില്ക്കയാവാംഓമനക്കണ്ണൻ്റെ തൃക്കൈയിലായ്അമ്മ കൊടുത്തതോ പദ്മസൂനം?അഞ്ജനവർണ്ണൻ്റെ ചുണ്ടിൽതങ്ങുംപുഞ്ചിരിയിന്നു നുകർന്നിടാനായ്ഭക്ത്യാ സ്മരിച്ചു...
ALANKARA VARNANA GHEETHAM
വാതാലയത്തിൽ | ഗുരുവായൂരപ്പന്റെ ഉച്ചപ്പൂജാ അലങ്കാരവർണ്ണന ഗീതം (1204).
Sreedevi Unnikrishnan
-
07 Sep 2024 🕙 06:23 PM
വാതാലയത്തിൽ ചതുർത്ഥിനാളിൽ കാണ്മൂചേതോഹരമായ് കളഭച്ചാർത്ത്ഉണ്ണിഗ്ഗണപതിയോടൊത്തു ശ്രീലക-ത്തുണ്ണിക്കണ്ണൻ വിളങ്ങുന്നു ഭംഗ്യാപൊൻകിരീടം ,മലർമാല, പൊൻഗോപിയുംതങ്കസുമങ്ങളക്കാതിലുമായ്സ്വർണ്ണമണിമാല വന്യമാല്യങ്ങളുംകണ്ണനണിഞ്ഞിന്നു കാണ്മു ചേലായ്കങ്കണം, തോൾവള മിന്നുന്നു കൈകളിൽകിങ്കിണി കുമ്പയോടൊട്ടിനില്പൂചെമ്പട്ടുകോണകം, കാൽത്തളയും കാണു-ന്നമ്പോറ്റിയുണ്ണിതൻ വിഗ്രഹത്തിൽഉണ്ണിതൻ തൃക്കൈയിലൊന്നിൽപൊൻവേണുവു-ണ്ടുണ്ണിയപ്പം കാണ്മൂ മറ്റേക്കൈയിൽഅൻപിനോടപ്പത്തിന്നായതാ നീട്ടുന്നുതുമ്പിക്കൈ മോദമോടഗ്ഗണേശൻപുഞ്ചിരിയോടെ...
ALANKARA VARNANA GHEETHAM
ചന്ദനച്ചാർത്തിൽ | ഗുരുവായൂരപ്പന്റെ ഉച്ചപ്പൂജാ അലങ്കാരവർണ്ണന ഗീതം (1200).
Sreedevi Unnikrishnan
-
03 Sep 2024 🕙 04:58 PM
ചന്ദനച്ചാർത്തിൽ ബലരാമനായ്വായുപുരേശൻ വിളങ്ങിടുന്നൂആ വലംകൈയിൽ കലപ്പയേന്തിതോളോടു ചായ്ച്ചിന്നു കാണ്മതുണ്ട്മൗലിയിൽ കാണാം കളഭത്താലേചേലായ്ച്ചമച്ച മകുടമൊന്നുംമേലെയതാ ചുറ്റിവച്ചു കാണ്മൂനല്ല പൂമാലകൾ ഭംഗിയോടെനെറ്റിമേൽ, കാതിലും സ്വർണ്ണഗോപികാതിൽ പൊൻപൂക്കളുമുണ്ടു ചേലായ്സ്വർണ്ണമാല്യങ്ങൾ വനമാലകൾപൊൻഗോപിയും മാറിൽ മിന്നിടുന്നുകങ്കണം തോൾവള കിങ്ങിണിയുംരാമനണിഞ്ഞിന്നു കാണ്മതുണ്ടേതൂക്കിപ്പിടിച്ചങ്ങിടംകൈയിലായ്രാമൻ്റെയഗ്ഗദയൊന്നു...
ALANKARA VARNANA GHEETHAM
വാതാലയത്തിൽ കളഭച്ചാർത്തിൽ | ഗുരുവായൂരപ്പന്റെ ഉച്ചപ്പൂജാ അലങ്കാരവർണ്ണന ഗീതം (1198).
Sreedevi Unnikrishnan
-
01 Sep 2024 🕙 09:48 PM
വാതാലയത്തിൽ കളഭച്ചാർത്തിൽ കാണാംചേതോഹരമായ കൃഷ്ണരൂപംപൊന്മണിഭൂഷകൾ ചാർത്തിയിരിക്കുന്നു-ണ്ടമ്മണിവർണ്ണനാ ശ്രീലകത്തായ്പൊന്നിൻകിരീടം,മലർമാല, മൗലിയിൽപൊൻഗോപിയുണ്ടതാ ഫാലദേശേകാതുകളിൽ ചേലായിന്നു തിളങ്ങുന്നുപൊൻപൂക്കൾ രണ്ടെണ്ണം ചേലൊടിന്നുംപൊന്മണിമാല, വനമാല, മാറിലുംമിന്നുംതരിവള കൈകളിലുംകായാമ്പൂവർണ്ണനു കാന്തി പകർന്നിന്നുകാണുന്നു ദീപപ്രഭയിലാഹാതൃച്ചരണങ്ങളെത്താഴ്‌ത്തിവച്ചിന്നതാസ്വച്ഛമിരിക്കുന്നു കണ്ണനുണ്ണിവേണു വലംകൈയിലേന്തിയിരുകരംതൃത്തുടമേലൂന്നിയങ്ങിരിപ്പൂകുമ്പമേലൊട്ടുന്ന പൊന്നരഞ്ഞാണവുംചെമ്പട്ടുകോണകം പൊൻതളയുംകണ്ണനാമുണ്ണിക്കു ഭൂഷകളായിട്ടുകാണുന്നു പൊന്മണിവിഗ്രഹത്തിൽകഞ്ജവിലോചനൻതന്നുടെ...
ALANKARA VARNANA GHEETHAM
പൊൻചിലമ്പു ശിഞ്ജിതം | ഗുരുവായൂരപ്പന്റെ ഉച്ചപ്പൂജാ അലങ്കാരവർണ്ണന ഗീതം (1197).
Sreedevi Unnikrishnan
-
31 Aug 2024 🕙 09:15 PM
പൊൻചിലമ്പു ശിഞ്ജിതം പൊഴിച്ചുവാണിടുന്നൊര-പ്പിഞ്ചുതൃപ്പദം പിണച്ചു വായുമന്ദിരത്തിലായ്കഞ്ജലോചനൻ മുരാരി നില്പു, വേണുവൊന്നത-ച്ചെഞ്ചൊടിക്കമർത്തി മെല്ലെയൂതിടുന്നു മോദമായ് സ്വർണ്ണഭൂഷ, പീലി, വന്യമാല, പട്ടുകോണകംവർണ്ണമാർന്നു വിഗ്രഹത്തിൽ മിന്നിടുന്നു ചേലൊടേകണ്ണനുണ്ണിതന്റെ വേണുഗാനവും നുകർന്നിനി-ത്തിണ്ണമിന്നു നാമഘോഷമോടെ കൈവണങ്ങിടാം കൃഷ്ണ, കൃഷ്ണ! പാഹിമാം മരുത്പുരേശ! പാഹിമാംകൃഷ്ണ!...
ALANKARA VARNANA GHEETHAM
മാറോളമുയർത്തി | ഗുരുവായൂരപ്പന്റെ ഉച്ചപ്പൂജാ അലങ്കാരവർണ്ണന ഗീതം (1196).
Sreedevi Unnikrishnan
-
31 Aug 2024 🕙 09:14 PM
മാറോളമുയർത്തിക്കരതാരിൽകുഴലേന്തിതൃക്കാലിണയിന്നങ്ങു പിണച്ചിട്ടതിമോദാൽനില്പൂ ഗുരുവായൂരിലതാ കാർമുകിൽവർണ്ണൻകൈകൂപ്പി വണങ്ങാം ചെവിയോർത്തങ്ങനെ നില്ക്കാം പൊന്നിൻമകുടം കാണ്മു ശിരസ്സിൽ,പ്രിയമേറും-പൂമാലകളുണ്ടേ, നിടിലേ ഗോപിയുമുണ്ടേകാതിൽ തെളിയുന്നുണ്ടിരുസൂനങ്ങൾ,കഴുത്തിൽപൊന്മാലകളുണ്ടേ, വനമാല്യങ്ങളുമുണ്ടേ പൊൻകങ്കണജാലം, പുതുകൗപീനമരയ്ക്കുംകുമ്പയ്ക്കഥ ചുറ്റുന്നൊരു പൊൻകിങ്ങിണിയും ഹാ!തൃപ്പാദമതിങ്കൽ തള,യെന്നിങ്ങനെ കാണാംശ്രീവായുപുരേ കണ്ണനെയിന്നങ്ങതിഭംഗ്യാ സുസ്മേരനിലാവിൻപ്രഭ തഞ്ചുന്നൊരു ചുണ്ടിൽചേർന്നങ്ങമരാനായ് കൊതിയോടെത്തിയ വംശംചെഞ്ചുണ്ടിലമർന്നെങ്കിലുയർന്നീടുമതിൽ...
ALANKARA VARNANA GHEETHAM
താമരക്കണ്ണനെക്കണ്ടുകൂപ്പാ | ഗുരുവായൂരപ്പന്റെ ഉച്ചപ്പൂജാ അലങ്കാരവർണ്ണന ഗീതം (1195).
Sreedevi Unnikrishnan
-
29 Aug 2024 🕙 07:24 PM
താമരക്കണ്ണനെക്കണ്ടുകൂപ്പാ-നെത്തുവിൻ നിങ്ങൾ മരുത്പുരിയിൽപുവിന്നകത്തു ചമ്രംപടിഞ്ഞി-ന്നുണ്ണിയിരിക്കുന്നു വെണ്ണയുണ്ണാൻവെണ്ണയുരുള വലംകൈയിലായ്-ചേർത്തങ്ങു മാറോടണച്ചുകാണ്മൂപുല്ലാങ്കുഴലുണ്ടിടംകൈയിലായ്തോളിലേയ്ക്കങ്ങതാ ചായ്ച്ചുകാണാംപീലി കളഭത്തിനാൽ മനഞ്ഞുംമേലെത്തിരുമുടിമാലയോടുംനെറ്റിമേൽ ഗോപി , ചെവിക്കു പൂക്കൾചാർത്തിലസിക്കുന്നു കണ്ണനുണ്ണി .പൊന്നിൻവളയമൊന്നക്കഴുത്തിൽമിന്നുന്നു, താഴെത്തിലകമൊന്നുംകൈവള, തോൾവള, വന്യമാല്യംപൊന്മണിമാലയും കാണ്മു മെയ്യിൽകുമ്പമേൽപറ്റുന്ന കിങ്ങിണിയുംചെമ്പട്ടുകോണകം, കാൽത്തളയുംദീപപ്രഭയിൽ തിളങ്ങിയിന്നുംകാണുന്നു...
ALANKARA VARNANA GHEETHAM
ഉരുളയായ് | ഗുരുവായൂരപ്പന്റെ ഉച്ചപ്പൂജാ അലങ്കാരവർണ്ണന ഗീതം (1194).
Sreedevi Unnikrishnan
-
28 Aug 2024 🕙 07:21 PM
ഉരുളയായ് കരതാരതിൽ വെണ്ണയുംമുരളിയാ മറുകൈയിലുമേന്തിയുംചിരി പൊഴിച്ചഥ കോമളബാലനായ്മരുവിടുന്നു മുരാരി മരുത്പുരേ മുടിയിലായ് മകുടം, മലർമാലകൾനിടിലഗോപി, ചെവിക്കു സുമങ്ങളുംകനകമാലകളും വനമാലയുംതിലകവും തെളിയുന്നിതു മാറിലായ് വിഭവമേറെയതുണ്ടുനിറഞ്ഞൊരാവയറൊടൊട്ടിയമർന്നൊരു കാഞ്ചിയുംവളകളും തള ,കോണകവും ധരി -ച്ചരുമയുണ്ണി ലസിപ്പു, വണങ്ങിടാം ഗുരുപുരേശ്വര! മാധവ! മോദമായ്ചരണതാരിണ...
ALANKARA VARNANA GHEETHAM
ഉണ്ണിക്കണ്ണനിരിക്കുന്നി | ഗുരുവായൂരപ്പന്റെ ഉച്ചപ്പൂജാ അലങ്കാരവർണ്ണന ഗീതം (1193).
Sreedevi Unnikrishnan
-
27 Aug 2024 🕙 07:18 PM
ഉണ്ണിക്കണ്ണനിരിക്കുന്നി-ന്നൂഞ്ഞാലിൻ പൊൻപടിമേലേഉച്ചപ്പൂജയ്ക്കതു കാണാ-നെത്തുക നിങ്ങൾ വായുപുരേ .മൗലിയിലങ്ങഥ കളഭത്താൽപീലി മനഞ്ഞിട്ടുണ്ടിന്നുംമേലെത്തിരുമുടിമാലകളുംഫാലേ ഗോപിയുമുണ്ടല്ലോകാതുകളിൽ പൊൻപൂക്കളതാകണ്ണനണിഞ്ഞഥ കാണുന്നൂഅമ്മണിമാറിൽ ലസിക്കുന്നൂപൊന്മണിമാലകൾ, വനമാലകൈവള, തോൾവളയിന്നഴകായ്പൂവുടൽചേർന്നുവിളങ്ങുന്നൂഊഞ്ഞാൽവള്ളി പിടിച്ചഥ തൻ-കുഞ്ഞുകരങ്ങളതാ കാണ്മൂപൊന്നോടക്കുഴലൊന്നരയിൽനന്നായ് തിരുകിയിരിക്കുന്നൂഇന്നാ കുമ്പയൊടൊട്ടുന്നൂപൊന്നിൻകിങ്ങിണിയൊന്നാഹാ!പട്ടിൻകോണമുടുത്തുണ്ണിതുഷ്ടിയൊടങ്ങനിരിക്കുന്നൂതൃച്ചരണങ്ങളിൽ മോദമൊടേസ്വച്ഛമുരുമ്മുന്നൂ തളകൾഭക്തിയൊടിന്നുമൊരുക്കുക നാംചിത്തമതിൽ ഹാ! പൊന്നൂഞ്ഞാൽവെണ്ണ...
ALANKARA VARNANA GHEETHAM
പൊന്നോടക്കുഴലാ | ഗുരുവായൂരപ്പന്റെ ഉച്ചപ്പൂജാ അലങ്കാരവർണ്ണന ഗീതം (1187).
Sreedevi Unnikrishnan
-
21 Aug 2024 🕙 08:17 PM
പൊന്നോടക്കുഴലാ വലംകരമതിൽ ചേർത്തങ്ങു മാറോടണ-ച്ചുണ്ണിക്കണ്ണനതാ ലസിപ്പു,കുടമൊന്നുണ്ടിന്നിടംകൈയിലുംപൊന്നിൻഭൂഷകൾ, വന്യമാലകളുമാ മെയ്യിൽ ധരിച്ചിന്നതാവെണ്ണക്കണ്ണനെയങ്ങു കാണ്മു, കുതുകം തൃക്കാല്ക്കൽ വീഴാം തൊഴാം( വൃത്തം: ശാർദ്ദൂലവിക്രീഡിതം)
ALANKARA VARNANA GHEETHAM
തൃച്ചരണങ്ങളിലൊന്നഥ | ഗുരുവായൂരപ്പന്റെ ഉച്ചപ്പൂജാ അലങ്കാരവർണ്ണന ഗീതം (1186).
Sreedevi Unnikrishnan
-
20 Aug 2024 🕙 08:15 PM
തൃച്ചരണങ്ങളിലൊന്നഥ താഴ്ത്തിയുമൊന്നു മടക്കിയുമിന്നു മുദാകണ്ണനിരിപ്പു മരുത്പുരിയിൽ, കരതാരതിൽ വേണുവുമേന്തിയതാപൊന്മണിഭൂഷകൾ, നല്‌വനമാലകളൊക്കെയണിഞ്ഞതിസുന്ദരനായ്പുഞ്ചിരിതൂകി വിളങ്ങിടുമുണ്ണിയെയിന്നു തൊഴാം പുരുഭക്തിയൊടേ( വൃത്തം: മദിര )
ALANKARA VARNANA GHEETHAM
വായുഗേഹത്തിൽ | ഗുരുവായൂരപ്പന്റെ ഉച്ചപ്പൂജാ അലങ്കാരവർണ്ണന ഗീതം (1185).
Sreedevi Unnikrishnan
-
20 Aug 2024 🕙 12:15 PM
വായുഗേഹത്തിൽ കളഭച്ചാർത്തിൽക്കാണാംമോഹനദൃശ്യമതൊന്നു ചേലായ്തങ്കത്തിടമ്പിന്മേൽ ശംഖാഭിഷേകമ-ക്കണ്ണനാമുണ്ണി ചെയ്യുന്നു മോദാൽപീലി മുടിമേലേ ചാർത്തി മലർമാലചുറ്റിയലങ്കരിച്ചിന്നു കാണാംഫാലേ തിളങ്ങുന്നു പൊൻഗോപി, കാതിൽപ്പൂചേലാർന്നു മിന്നുന്നു കർണ്ണങ്ങളിൽസ്വർണ്ണമാല്യങ്ങൾ, വനമാല, കങ്കണംപൊന്നരഞ്ഞാണവും പൊൻചിലമ്പുംപട്ടുകൗപീനവും കാണുന്നു കണ്ണന്നുഭൂഷയായിന്നതാ വിഗ്രഹത്തിൽമന്ദഹാസത്തൊടേ തൃക്കൈകളിൽ ശംഖംചേർത്തങ്ങഭിഷേകം ചെയ്‌വു...
ALANKARA VARNANA GHEETHAM
വിരിഞ്ഞ | ഗുരുവായൂരപ്പന്റെ ഉച്ചപ്പൂജാ അലങ്കാരവർണ്ണന ഗീതം (1184).
Sreedevi Unnikrishnan
-
18 Aug 2024 🕙 07:33 PM
വിരിഞ്ഞ താമരയ്ക്കകത്തുനിന്നു നൃത്തംചെയ്തിടുന്നതാ മരുത്പുരേ മുരാരികരങ്ങളിൽ തിളങ്ങി വെണ്ണ, വേണുവുണ്ടേസുസ്മിതം പൊഴിച്ചുനില്പു കണ്ണനുണ്ണി ധരിച്ചുകാണ്മു ഭൂഷയായി മെയ്യിലിന്നുംസ്വർണ്ണമാല,കങ്കണങ്ങൾ, വന്യമാലമുടിക്കുമേലെ ചന്ദനത്തിനാലെ പിഞ്ഛംഫാലഗോപി, കാതിലങ്ങു പൂക്കളുണ്ട് അരയ്ക്കു കാഞ്ചി, പട്ടുകോണകം ലസിപ്പൂകാഞ്ചിമേലെ ഞാന്നു പൊന്നലുക്കു കാണ്മുപദങ്ങളെപ്പുണർന്നു താളമിട്ടിടുന്നൂപൊൻചിലമ്പു...
ALANKARA VARNANA GHEETHAM
കൂർമ്മത്തിൻ | ഗുരുവായൂരപ്പന്റെ ഉച്ചപ്പൂജാ അലങ്കാരവർണ്ണന ഗീതം (1183).
Sreedevi Unnikrishnan
-
17 Aug 2024 🕙 09:24 PM
കൂർമ്മത്തിൻ രൂപമായഗ്ഗുരുപവനപുരേ ചന്ദനച്ചാർത്തിലാഹാചെമ്മേ കാണുന്നു മുന്നിൽ, പകുതിയുടലതാ ശ്രീ മഹാവിഷ്ണുവായുംശംഖം ചക്രം, സരോജം ഗദയുമഴകൊടേ കൈകളിൽ ചേർത്തു ഭംഗ്യാപൊന്നിൻഭൂഷാദിചാർത്തി സ്മിതമധുപകരും കൂർമ്മമൂർത്തേ! തൊഴുന്നേൻ (വൃത്തം: സ്രഗ്ദ്ധര)
ALANKARA VARNANA GHEETHAM
ഉണ്ണിക്കണ്ണനതാ | ഗുരുവായൂരപ്പന്റെ ഉച്ചപ്പൂജാ അലങ്കാരവർണ്ണന ഗീതം (1182).
Sreedevi Unnikrishnan
-
16 Aug 2024 🕙 05:20 PM
ഉണ്ണിക്കണ്ണനതാ ലസിപ്പു ചരണം ചേലായ് പിണച്ചിന്നു തൻ-പൊന്നോടക്കുഴലൊന്നു മാറൊടഴകായ് ചേർത്തങ്ങു വാതാലയേപൊന്നിൻഭൂഷകൾ, വന്യമാല, തിലകം, കൗപീനവും ചാർത്തി ഹാ!മുന്നിൽപ്പുഞ്ചിരി തൂകിനില്ക്കുമരുമക്കണ്ണാ! വണങ്ങുന്നു ഞാൻ (വൃത്തം: ശാർദ്ദൂലവിക്രീഡിതം)
ALANKARA VARNANA GHEETHAM
മത്സ്യാകാരത്തിലാഹാ | ഗുരുവായൂരപ്പന്റെ ഉച്ചപ്പൂജാ അലങ്കാരവർണ്ണന ഗീതം (1181).
Sreedevi Unnikrishnan
-
15 Aug 2024 🕙 05:31 PM
മത്സ്യാകാരത്തിലാഹാ! പവനപുരിയിലെ ശ്രീലകത്തായ് ലസിപ്പൂസാക്ഷാത് ശ്രീ വിഷ്ണുരൂപം പകുതി തനുവിലായ് സ്വർണ്ണഭൂഷാദിയോടേതൃക്കൈ നാലുണ്ടു, വേദങ്ങളുമഥതിലകംപോലതിൽ കാണ്മു, ചുണ്ടിൽതേനൂറുംമന്ദഹാസത്തൊടു മരുവിടുമാ ദേവനെക്കൈവണങ്ങാം(വൃത്തം: സ്രഗ്ദ്ധര )
ALANKARA VARNANA GHEETHAM
ഉച്ചപ്പൂജയ്ക്കിന്നു | ഗുരുവായൂരപ്പന്റെ ഉച്ചപ്പൂജാ അലങ്കാരവർണ്ണന ഗീതം (1181).
Sreedevi Unnikrishnan
-
14 Aug 2024 🕙 09:26 PM
ഉച്ചപ്പൂജയ്ക്കിന്നു വാതാലയേശനെശ്രീരാമരൂപത്തിൽ കാണ്മു ഭംഗ്യാവില്ലും ശരവുമാ തൃക്കൈകളിലുണ്ട്വില്ലാളിയായങ്ങു നില്പു രാമൻപൊന്നിൻകിരീടമുണ്ടിന്നതാ മൗലിയിൽമേലേ പൂമാലയുമുണ്ടു ചേലായ്ഗോപി, ചെവിപ്പൂക്കൾ , പൊന്മണിമാലകൾവന്യമാല്യങ്ങളും കാണ്മു മെയ്യിൽകങ്കണം, തോൾവള മിന്നുന്നു കൈകളിൽകാഞ്ചി തിളങ്ങുന്നരയ്ക്കുമേലേ പട്ടു ഞൊറിഞ്ഞുടുത്തിട്ടുണ്ടു, പൊൻതളമുത്തമിടുന്നു തൃപ്പാദങ്ങളിൽചാരത്തു...
Load more