തൃച്ചരണങ്ങളിലൊന്നഥ താഴ്ത്തിയുമൊന്നു മടക്കിയുമിന്നു മുദാ
കണ്ണനിരിപ്പു മരുത്പുരിയിൽ, കരതാരതിൽ വേണുവുമേന്തിയതാ
പൊന്മണിഭൂഷകൾ, നല്വനമാലകളൊക്കെയണിഞ്ഞതിസുന്ദരനായ്
പുഞ്ചിരിതൂകി വിളങ്ങിടുമുണ്ണിയെയിന്നു തൊഴാം പുരുഭക്തിയൊടേ
( വൃത്തം: മദിര )
തൃച്ചരണങ്ങളിലൊന്നഥ | ഗുരുവായൂരപ്പന്റെ ഉച്ചപ്പൂജാ അലങ്കാരവർണ്ണന ഗീതം (1186).
[caldera_form id="CF63f85a038324b"]
