കാണാം മത്സ്യാവതാരം ഗുരുപവനപുരേ ചന്ദനച്ചാർത്തിലാഹാ,
തൃക്കൈയിൽ ശംഖ ചക്രം ഗദ കമലവുമങ്ങേന്തി നില്ക്കുന്നു മോദാൽ
മേല്പാതിക്കിന്നു കാണ്മൂ കനകമകുടവും ഗോപി, പൊന്നിൻ ചെവിപ്പൂ
പൊന്മാല്യം പൊൻപതക്കം,വളകളുമരയിൽ കിങ്ങിണിച്ചാർത്തതൊന്നും
കീഴ്പാതിക്കുണ്ടു കാണാം മിളകിയൊഴുകിടുംമട്ടു ശല്ക്കങ്ങൾ വാലും
മത്സ്യത്തിൻ സ്വർണ്ണവർണ്ണം പ്രഭവിതറിയതാ മിന്നിടുന്നിന്നു ഭംഗ്യാ
ധർമ്മം രക്ഷിക്കുവാനായഥ ഹരിയൊരു നാൾ ചേർത്തൊരാ ദിവ്യരൂപം
ചെമ്മേ കണ്ടിന്നു കൂപ്പാം, തെരുതെരെ ഹരിതൻ നാമമന്ത്രങ്ങളോതാം
(വൃത്തം: സ്രഗ്ദ്ധര )