the digital signature of the temple city

പ്രൊഫ കെ വി രാമകൃഷ്ണന് ഗുരുവായൂർ ശ്രീകൃഷ്ണ കോളേജിൻ്റെ ആദരം

ഗുരുവായൂർ: കേരള സാഹിത്യഅക്കാദമി വിശിഷ്ടാംഗത്വം ലഭിച്ച പ്രൊഫ കെ വി രാമകൃഷ്ണൻ മാഷെ ഗുരുവായൂർ ശ്രീകൃഷ്ണ കോളേജ് സ്റ്റാഫ് ക്ലബിൻ്റെ നേതൃത്വത്തിൽ ആദരിച്ചു. രണ്ട് പതിറ്റാണ്ടോളം മാഷ് അധ്യാപകനായിരുന്ന ശ്രീകൃഷ്ണയിൽ നടന്ന സമാദരണ സദസ്സ് ഗുരുവായൂർ ദേവസ്വം ഭരണ സമിതി ചെയർമാൻ ഡോ വി കെ വിജയൻ ഉദ്ഘാടനം ചെയ്തു. പ്രശസ്തി പത്ര സമർപ്പണവും ഡോ. വി കെ വിജയൻ നിർവഹിച്ചു. ചടങ്ങിൽ കോളേജ് പ്രിൻസിപ്പാൾ ഡോ പി എസ് വിജോയ് അധ്യക്ഷനായിരുന്നു. പ്രിൻസിപ്പാൾ പ്രൊഫ കെ വി രാമകൃഷ്ണനെ പൊന്നാട അണിയിച്ചു. സ്റ്റാഫ് ക്ലബിൻ്റെ സ്നേഹോപഹാരവും  മാഷിന് കൈമാറി. മാഷുടെ കാവ്യലോകത്തെക്കുറിച്ച് ഡോ. ലക്ഷ്മി ശങ്കർ ആമുഖഭാഷണം നടത്തി. ഐ ക്യു എ സി കോർഡിനേറ്റർ ഡോ ശ്രീജ ടി ഡി, കോളേജ് യൂണിയൻ ജനറൽ സെക്രട്ടറി ജ്യോതിഷ് കുമാർ എന്നിവർ ആശംസകൾ നേർന്ന ചടങ്ങിൽ ഡോ കെ എം മനു സ്വാഗതവും സുധീഷ് കുമാർ നന്ദിയും പറഞ്ഞു. കോളേജിൻ്റെ സ്നേഹാദരവുകൾക്ക് പ്രൊഫ കെ വി രാമകൃഷ്ണൻ നന്ദി പറഞ്ഞു. തൻ്റെ ഏറ്റവും പ്രിയപ്പെട്ടതും ഏറ്റവും ഹൃദയത്തോടു ചേർന്നു നിൽക്കുന്നതുമായ തൊഴിലിടമാണ് ശ്രീകൃഷ്ണയെന്ന് മറുപടി പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു. പിന്നീട് മാതൃഭൂമി വാരികയുടെ പത്രാധിപത്യത്തിലേക്ക് പോയെങ്കിലും ശ്രീ കൃഷ്ണ തനിക്കൊരു വികാരമാണെന്നും പ്രൗഢഗംഭീരമായ ചടങ്ങിൽ അദ്ദേഹം പറഞ്ഞു.

➤ SREE KRISHNA TEMPLE

LEAVE A REPLY

Please enter your comment!
Please enter your name here

➤ TOP NEWS

[caldera_form id="CF63f85a038324b"]