the digital signature of the temple city

HomeGOL NEWSOBITUARY

OBITUARY

തിരുവെങ്കിടം കുറുവങ്ങാട്ട് പുത്തൻ വീട്ടിൽ വിലാസിനി അമ്മ അന്തരിച്ചു

ഗുരുവായൂർ തിരുവെങ്കിടം കുറുവങ്ങാട്ട് പുത്തൻ വീട്ടിൽ വിലാസിനി അമ്മ (80) അന്തരിച്ചു. ഗുരുവായൂർ ശ്രീകൃഷ്ണ ഹൈസ്കൂളിൽ ദീർഘകാലം സേവനം അനുഷ്ഠിച്ച ശേഷം വിരമിച്ച ജീവനക്കാരിയായിരുന്നു.വിദ്യാഭ്യാസ മേഖലയിലെ സേവനമൂലം സഹപ്രവർത്തകരുടെയും വിദ്യാർത്ഥികളുടെയും സ്നേഹാദരം നേടിയ...

സംഗീത ലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീത സംവിധായകൻ എസ്. പി. വെങ്കിടേഷ് അന്തരിച്ചു

പ്രശസ്ത സംഗീത സംവിധായകൻ എസ്. പി. വെങ്കിടേഷ് (70) അന്തരിച്ചു. ചെന്നൈയിലെ വസതിയിലായിരുന്നു അന്ത്യം. മലയാളം ഉൾപ്പെടെ നിരവധി ഇന്ത്യൻ ഭാഷകളിലെ അനശ്വര ഗാനങ്ങളിലൂടെ സംഗീത പ്രേമികളുടെ ഹൃദയത്തിൽ ഇടം നേടിയ പ്രതിഭയായിരുന്നു...

കോൺഫിഡന്റ് ഗ്രൂപ്പ് ഉടമ സി.ജെ. റോയ് ജീവനൊടുക്കി

ബെംഗളൂരു: പ്രമുഖ റിയൽ എസ്റ്റേറ്റ് സംരംഭകനും കോൺഫിഡന്റ് ഗ്രൂപ്പ് ഉടമയുമായ സി.ജെ. റോയ് (C J Roy) ബെംഗളൂരുവിലെ ഓഫീസിൽ വെച്ച് സ്വയം വെടിയുതിർത്ത് ജീവനൊടുക്കി. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) നടത്തിയ റെയ്ഡിനിടെയാണ്...

മാതൃത്വത്തിന്റെ നിഴൽ അസ്തമിച്ചു; നടൻ മോഹൻലാലിന്റെ മാതാവ് ശാന്തകുമാരി അന്തരിച്ചു

കൊച്ചി: മലയാള സിനിമയുടെ മഹാനടൻ മോഹൻലാലിന്റെ മാതാവ് ശാന്തകുമാരി അമ്മ (90) അന്തരിച്ചു. കൊച്ചി എളമക്കരയിലെ വസതിയിൽ ഇന്ന് പുലർച്ചെയായിരുന്നു അന്ത്യം. ദീർഘകാലമായി പക്ഷാഘാതത്തെ തുടർന്ന് ചികിത്സയിലായിരുന്ന ശാന്തകുമാരി അമ്മ കഴിഞ്ഞ പത്ത്...

നടൻ ശ്രീനിവാസൻ അന്തരിച്ചു

നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസന്‍ അന്തരിച്ചു. രാവിലെ ശ്വാസം മുട്ടൽ അനുഭവപ്പെട്ടത്തിനെ തുടർന്ന് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. 69 വയസ്സായിരുന്നു. നീണ്ട 48 വര്‍ഷത്തെ സിനിമാ ജീവിതത്തില്‍ സിനിമയിലെ സമസ്ത മേഖലകളിലും വ്യക്തിമുദ്ര പതിപ്പിച്ച...

കുന്നംകുളം മുൻ എംഎൽഎ ബാബു എംപാലിശേരി അന്തരിച്ചു

കുന്നംകുളം: മുൻ എംഎൽഎയും സിപിഎം നേതാവുമായ ബാബു എംപാലിശേരി (66) അന്തരിച്ചു. ഏറെനാളായി അസുഖബാധിതനായിരുന്നു. ഇന്ന് ഉച്ചയ്ക്ക് ഏകദേശം 1 മണിയോടെ കുന്നംകുളം യൂണിറ്റി ആശുപത്രിയിൽ വച്ചാണ് മരണം സംഭവിച്ചത്. കടവല്ലൂർ കൊരട്ടിക്കര സ്വദേശിയായ...

കലാഭവൻ നവാസ് അന്തരിച്ചു

നടനും മിമിക്രി കലാകരനുമായ കലാഭവൻ നവാസ് അന്തരിച്ചു. 51 വയസായിരുന്നു. ചോറ്റാനിക്കരയിലെ വൃന്ദാവൻ ഹോട്ടൽ മുറിയിൽ‌ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. മുറിയിൽ കുഴഞ്ഞുവീഴുകയായിരുന്നു. ഹോട്ടൽ മുറിയിൽ ചെക്ക്ഔട്ട് വൈകിയതിനെത്തുടർന്ന് നോക്കിയപ്പോഴാണ് മരിച്ച നിലയിൽ കണ്ടെത്തിയത്....

വി എസിന്റെ മൃതദേഹം എ കെ ജി സെന്ററിൽ പൊതുദർശനത്തിന് വെക്കും; സംസ്കാരം ബുധനാഴ്ച

മുൻ മുഖ്യമന്ത്രിയും മുതിർന്ന കമ്യൂണിസ്റ്റ് നേതാവുമായ വി എസ് അച്യുതാനന്ദന് വിട. വി എസിന്റെ മൃതദേഹം എ കെ ജി സെന്ററിൽ ആദ്യം എത്തിക്കുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ...

വി എസ് അച്യുതാനന്ദൻ വിടവാങ്ങി; വിപ്ലവ സൂര്യൻ ഇനി ഓർമ

മുൻ മുഖ്യമന്ത്രിയും മുതിർന്ന കമ്യൂണിസ്റ്റ് നേതാവുമായ വി എസ് അച്യുതാനന്ദൻ അന്തരിച്ചു. 102 വയസായിരുന്നു. ഉച്ച കഴിഞ്ഞ് 3.20നാണ് മരണം സംഭവിച്ചത്. ഹൃദയാഘാതത്തെ തുടർന്ന് തിരുവനന്തപുരം എസ് യു ടി ആശുപത്രിയിൽ ചികിത്സയിൽ...

ഗുരുവായൂർ ഗോകുലം വനമാല മുൻ മാനേജർ കുന്നംകുളത്ത് കുഴഞ്ഞു വീണു മരിച്ചു

കുന്നംകുളം: ഗുരുവായൂർ റോഡിൽ പ്രവർത്തിക്കുന്ന ഭാരത് ഹോട്ടലിലെ ജീവനക്കാരനും ഗുരുവായൂർ ഗോകുലം വനമാല ഹോട്ടൽ മുൻ മാനേജരും ആയിരുന്ന പെലക്കാട്ട്പയ്യൂർ സ്വദേശി നെടിയേടത്ത് വീട്ടിൽ ഗിരീഷ് കുമാർ (53) ആണ് ഇന്ന് പുലർച്ചെ കുഴഞ്ഞ്...

കോണ്ടാശേരി മാലതി ബാലകൃഷ്ണൻ (94)അന്തരിച്ചു

ഗുരുവായൂർ: ചാമുണ്ഡേശ്വരി റോഡ്  കോണ്ടാശേരി മാലതി ബാലകൃഷ്ണൻ (84) അന്തരിച്ചു. സംസ്കാരം മെയ് 30 വ്യാഴാഴ്ച 10 ന് വീട്ടുവളപ്പിൽ. ഭർത്താവ്: പരേതനായ ബാലകൃഷ്ണൻ. മക്കൾ: വാസന്തി, രാജീവ് (ബാലകൃഷ്ണ ടീസ്റ്റാൾ ആൻഡ് കൂൾ...

തൃശൂരിന്റെ ആദ്യ മേയർ ജോസ് കാട്ടുക്കാരൻ അന്തരിച്ചു

തൃശൂർ ∙ മുതിർന്ന കോൺഗ്രസ് നേതാവും തൃശൂർ കോർപറേഷന്റെ ആദ്യ മേയറുമായിരുന്ന ജോസ് കാട്ടുക്കാരൻ (92) അന്തരിച്ചു. നഗരത്തിനു സമീപമുള്ള അരണാട്ടുകരയിലെ വസതിയിൽ ഇന്നു രാവിലെയായിരുന്നു അന്ത്യം. ഏറെക്കാലമായി ചികിത്സയിലും വിശ്രമത്തിലുമായിരുന്നു. രാവിലെ...

ചാവക്കാട് സ്വദേശി കാളത്ത് ഷമീൽ സലീമിനെ (28) അബുദാബി മുസഫയിൽ മരിച്ച നിലയിൽ കണ്ടെത്തി.

അബുദാബി: ചാവക്കാട് ഒരുമനയൂർ സ്വദേശി കാളത്ത് ഷമീൽ സലീമിനെ (28) അബുദാബി മുസഫയിൽ മരിച്ച നിലയിൽ കണ്ടെത്തി. കാർഡിഫ് ജനറൽ ട്രാൻസ്പോർട്ട് എന്ന സ്ഥാപനത്തിൽ അക്കൗണ്ടന്റ് ആയിരുന്നു. അബുദാബി മുസഫ വ്യവസായ മേഖലയിലായിരുന്നു...

അധ്യാത്മിക പത്ര പ്രവർത്തനത്തിൻ്റെ കാരണവർ ജനു ഗുരുവായൂരിൻ്റെ തുലിക നിലച്ചു.

ഗുരുവായൂർ: വാർത്തകളിൽ ശ്രീ ഗുരുവായുരപ്പൻ്റെ വർണ്ണനകളുമായി ഇനി ജനു ഗുരുവായൂരില്ല. ഗുരുവായൂർ പ്രസ്സ് ക്ലബ്ബ് അംഗവും മുതിർന്ന പത്ര പ്രവർത്തകനും മാതൃഭൂമി ഗുരുവായൂർ ലേഖകനുമായ മമ്മിയൂർ നാരായണംകുളങ്ങര കോമത്ത് കെ ജനാർദ്ദനൻ എന്ന...

വല്ലാശ്ശേരി പറമ്പിൽ പരേതനായ തണ്ടാശ്ശേരി രാധാകൃഷ്ണൻ ഭാര്യ നിർമല രാധാകൃഷ്ണൻ (62) നിര്യാതയായി

ഗുരുവായൂർ: തെക്കേനടയിൽ ശ്രീചക്രം അപാർട്മെന്റിനു പിൻവശം വല്ലാശ്ശേരി പറമ്പിൽ പരേതനായ തണ്ടാശ്ശേരി രാധാകൃഷ്ണൻ ഭാര്യ നിർമല രാധാകൃഷ്ണൻ, (62)നിര്യാതയായി. മക്കൾ ,ആശംസ് രാധാകൃഷ്ണൻ, ആദർശ് രാധാകൃഷ്ണൻ മരുമകൾ, കൃഷ്ണപ്രിയ. സംസ്കാരം ഇന്ന് (ചൊവ്വ...

ഗുരുവായൂരില്‍ ബസ് കയറി വീട്ടമ്മ മരിച്ചു

ഗുരുവായൂർ: പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ ബസ് ദേഹത്ത് കയറി യുവതി മരിച്ചു. അമലയിൽ താമസിക്കുന്ന ഷീല (48)യാണ് മരിച്ചത്.  ഇന്ന് രാത്രി എട്ടരമണിയോടെയായിരുന്നു അപകടം. സംഭവസ്ഥലത്ത് വെച്ച് തന്നെ മരണം സംഭവിച്ചു. മൃതദേഹം...

ഡിവൈഎഫ്‌ഐ നേതാവ് പാര്‍ട്ടി ഓഫീസില്‍ തൂങ്ങിമരിച്ച നിലയില്‍.

ഗുരുവായൂർ : ഡിവൈഎഫ്‌ഐ നേതാവിനെ പാര്‍ട്ടി ഓഫീസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഡിവൈഎഫ്‌ഐ കേച്ചേരി മേഖലാ പ്രസിഡണ്ട് മണലി മൂളിപ്പറമ്പില്‍ വീട്ടില്‍ ഭാസ്‌കരന്റെ മകന്‍ സുജിത്തി (28)നെയാണ് സി.പി.ഐ.എം. കേച്ചേരി ലോക്കല്‍ കമ്മിറ്റി...

കൊടക്കാടത്തു സുരേഷ് നിര്യാതനായി

ഗുരുവായൂർ: പെരുന്തട്ട ക്ഷേത്തിനു സമീപം കൊടക്കാടത്തു സുരേഷ് (56) അടൂരിൽ വെച്ച് നിര്യാതനായി. ഭാര്യ രജനി സുരേഷ്, മക്കൾ ആതിര, അനശ്വർ. മരുമകൻ ശരത് രാമചന്ദ്രൻ( മാനേജർ HDFC ഗുരുവായൂർ )ശവസംസ്കാരം നാളെ...

പതിയാരി കുറ്റിപ്പെട്ടി സുരേഷ്കുമാർ (64, ശ്രീകൃഷ്ണഭവൻ ഗ്രൂപ്പ്) അന്തരിച്ചു

ഗുരുവായൂർ: ഗുരുവായൂർ നഗരസഭ ഇരിങ്ങപ്പുറം മണിഗ്രാമംക്ഷേത്രത്തിന് സമീപം ഗീതഭവനിൽ  പരേതനായ ഒ കെ കുമാരമേനോൻ്റെയും  പി കെ പത്മാവതി അമ്മയുടെയും മകൻ പതിയാരി കുറ്റിപ്പെട്ടി സുരേഷ്കുമാർ (സുര,64 വയസ്സ്), (പാർട്ട്ണർ, ശ്രീകൃഷ്ണഭവൻ ഗ്രൂപ്പ്)...

അക്കാരപ്പള്ളി മനയിൽ ഭാര്യ ഉമാദേവി അന്തർജനം (69) നിര്യാതയായി.

ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രം കീഴ്ശാന്തി കുടുംബം കിഴക്കെ നട അക്കാരപ്പള്ളി മനയിൽ പരേതനായ കേശവൻ നമ്പൂതിരി ഭാര്യ ഉമാദേവി അന്തർജനം (69) നിര്യാതയായി. സംസ്കാരത്തിനായി മൃതദേഹം ചൊവ്വാഴ്ച രാവിലെ 9 ന് കോഴിക്കോട് മുക്കത്തുള്ള...

സാഗർ ടൂറിസ്റ്റ് ഹോം ഉടമ ഗോപിനാഥൻ നായർ നിര്യാതനായി

ഗുരുവായൂർ: ഗുരുവായൂരിലെ സാമൂഹ്യ സാംസ്‌കാരിക വ്യവസായ മേഖലകളിൽ പ്രമുഖനും ഗുരുവായൂർ സാഗർ ടൂറിസ്റ്റ് ഹോം മാനേജിംഗ് പാർട്ണറുമായ കേളംകണ്ടത്ത് ഗോപിനാഥൻ നായർ (83) ഇന്ന് പുലർച്ചെ 1.40 ന് പാലക്കാടുള്ള വസതിയിൽ...

അമ്പലത്ത് വീട്ടിൽ കുഞ്ഞുമോൻ മകൻ ഹൈദർ നിര്യാതനായി

ഗുരുവായൂർ: എരങ്ങത്തയിൽ പറമ്പ് അംഗൻവാടിക്ക് സമീപം താമസിക്കുന്ന അമ്പലത്ത് വീട്ടിൽ കുഞ്ഞുമോൻ മകൻ ഹൈദർ ( 75 വയസ്സ് ) നിര്യാതനായി. യൂത്ത് കോൺഗ്രസ്സ് നിയോജകമണ്ഡലം സെക്രട്ടറി ഷൈമിലിന്റെ പിതാവിന്റെ സഹോദരൻ ആണ്കബറടക്കം...

ജി എസ് സുബ്ബരാമയ്യർ (മുത്തുകുട്ടി വാദ്ധ്യാർ) 97 അന്തരിച്ചു.

ഗുരുവായൂർ : ഗുരുവായൂർ ബ്രാഹ്മണ സമൂഹത്തിന്റെ പുരോഹിതനായ ജി എസ് സുബ്ബരാമയ്യർ (മുത്തുകുട്ടി വാദ്ധ്യാർ 97 ) അന്തരിച്ചു . സംസ്കാര ചടങ്ങുകൾ 29 ന് ഉച്ചക്ക് 1 മണിക്ക് ഗുരുവായൂർ ബ്രഹ്മണ...

ഗുരുവായൂരിലെ നിറ സാന്നിധ്യം കെ കെ ശ്രീനിവാസൻ നിര്യാതനായി.

ഗുരുവായൂർ: പൈതൃകം ഗുരുവായൂരിൻ്റെ ട്രഷററും ജീവ ഗുരുവായൂരിൻ്റെ പ്രസിഡണ്ടും സീനിയർ സിറ്റിസൺസ് ജോ. സെക്രട്ടറി, അഷ്ടമിരോഹിണി ആഘോഷ കമ്മിറ്റി കൺവീനർ, ചിങ്ങമഹോൽസവം സ്വാഗത സംഘം ഫിനാൻസ് കൺവീനർ, ഗുരുവായൂർ ദിന വാർത്ത എഡിറ്റോറിയൽ...

ആർട്ടിസ്റ്റ് നമ്പൂതിരിയുടെ നിര്യാണത്തിൽ ഗുരുവായൂർ ദേവസ്വം അനുശോചിച്ചു.

ഗുരുവായൂർ: ആർട്ടിസ്റ്റ് നമ്പൂതിരിയുടെ വിയോഗത്തിൽ ഗുരുവായൂർ ദേവസ്വം ഭരണസമിതി അനുശോചിച്ചു. അദ്ദേഹത്തിൻ്റെ ഭാതികദേഹം പൊതുദർശനത്തിന് വെച്ച തൃശൂർ ലളിതകലാ അക്കാദമി ഹാളിലെത്തി ദേവസ്വം ചെയർമാൻ ഡോ വി കെ വിജയൻ, ഭരണ സമിതി...