the digital signature of the temple city

ഗുരുവായൂരിൽ ഭീകര സാന്നിധ്യമില്ല, പ്രചരണം വ്യാജം: പോലീസ് മേധാവി

ഗുരുവായൂർ: ഗുരുവായൂരിൽ ഭീകരരുടെ സാന്നിധ്യമുണ്ടെന്ന തരത്തിലുള്ള ചില ഓൺലൈൻ മാധ്യമങ്ങളുടെ പ്രചരണം അടിസ്ഥാനരഹിതമാണെന്ന് സംസ്ഥാന പോലീസ് മേധാവി രവത എ. ചന്ദ്രശേഖർ പറഞ്ഞു. മാനസിക വെല്ലുവിളി നേരിടുന്ന കശ്മീരി യുവാവിനെ ഗുരുവായൂരിൽ നിന്ന് പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാളെക്കുറിച്ച് വിശദമായി അന്വേഷിച്ചതിൽ ഭീകരബന്ധം കണ്ടെത്താനായിട്ടില്ല. ക്ഷേത്ര പരിസരത്ത് പോലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ആവശ്യമെങ്കിൽ കൂടുതൽ പോലീസുകാരെ നിയോഗിക്കുമെന്നും അദ്ദേഹം അറിയിച്ചു.

ഗുരുവായൂർ ദർശനത്തിനെത്തിയ സംസ്ഥാന പോലീസ് മേധാവി ദേവസ്വം യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തൃശൂർ റേഞ്ച് ഡി.ഐ.ജി ടി. നാരായണൻ, സിറ്റി പോലീസ് കമ്മീഷണർ നകുൽ ആദിത്യ എന്നിവർ പോലീസ് മേധാവിക്കൊപ്പം ഉണ്ടായിരുന്നു.

➤ SREE KRISHNA TEMPLE

LEAVE A REPLY

Please enter your comment!
Please enter your name here

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts