തൃശ്ശൂർ: എല്ലാ വിഭാഗം മാധ്യമപ്രവർത്തകർക്കും തുല്യനീതി ഉറപ്പാക്കണമെന്ന് കേരള പത്രപ്രവർത്തക അസോസിയേഷൻ സംസ്ഥാന കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. തൃശ്ശൂർ മോത്തി മഹൽ ഹാളിൽ ചേർന്ന യോഗം അസോസിയേഷൻ സംസ്ഥാന പ്രസിഡൻ്റ് മധു കടത്തുരുത്തി ഉദ്ഘാടനം ചെയ്തു. സംസ്ഥാന വൈസ് പ്രസിഡൻ്റ് കണ്ണൻ പന്താവൂർ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി സലീം മുഴിക്കൽ സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു.
സംസ്ഥാന വൈസ് പ്രസിഡൻ്റുമാരായ ധനഞ്ജയൻ, ബൈജു മേലാഞ്ചേരി, സെക്രട്ടറിമാരായ വി എസ് ഉണ്ണികൃഷ്ണൻ, അഭിലാഷ് പിണറായി, മനോജ് കടമ്പാട്ട് എന്നിവർ സംസാരിച്ചു.
മാധ്യമ പ്രവർത്തകർക്ക് നേരെയുള്ള ആക്രമണങ്ങൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും എല്ലാ വിഭാഗം മാധ്യമ പ്രവർത്തകർക്കും ക്ഷേമനിധിയും പെൻഷനും ഏർപ്പെടുത്തണമെന്നും യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.


