the digital signature of the temple city

മൂന്ന് വർഷമായി 49-കാരിയുടെ ഇടുപ്പിൽ തയ്യിൽ സൂചി! സങ്കീർണതകളെ മറികടന്ന് പുറത്തെടുത്തു; അത്യപൂർവമെന്ന് വൈദ്യശാസ്ത്രലോകം

ന്യൂഡൽഹി: മൂന്ന് വർഷമായി 49-കാരിയുടെ ഇടുപ്പിൽ കുടുങ്ങിയ സൂചി നീക്കം ചെയ്ത് ഡോക്ടർമാർ. ‌ഡൽഹി സ്വദേശി രംഭ ദേവിക്കാണ് അപൂർവ ശസ്ത്രക്രിയ നടത്തിയത്.

- Advertisement -

മൂന്ന് വർഷം മുൻപ് തയ്യൽ ജോലി ചെയ്യുന്നതിനിടെയാണ് അബന്ധത്തിൽ സൂചി ഇടുപ്പിൽ തറച്ച് കയറിയത്. തയ്യിൽ ജോലിക്കിടെ രംഭ ദേവി സൂചി കട്ടിലിൽ കുത്തി വച്ചു. ഇതിനിടെ ഓർക്കാതെ രംഭ കട്ടിലിൽ ഇരിക്കുകയായിരുന്നു. പിന്നാലെ ഒടിഞ്ഞ സൂചിയുടെ ഒരു ഭാ​ഗം കട്ടിലിൽ കണ്ടു. ബാക്കി മറ്റെവിടെയെങ്കിലും വീണിരിക്കാമെന്ന് അവർ കരുതി.

ദിവസങ്ങൾ പിന്നിട്ടതോടെ 49-കാരിക്ക് ഇടുപ്പിന് വേദന അനുഭവപ്പെട്ടു തുടങ്ങി. വേ​ദന അസഹനീയമായതോടെയാണ് ആശുപത്രിയിലെത്തുന്നത്. തുടർന്ന് നടത്തിയ പരിശോധനയിൽ ഇടുപ്പിലെ പേശികൾക്കിടയിൽ സൂചിയുടെ ഭാ​ഗം തറച്ചതായി കണ്ടെത്തി. സങ്കീർണത ചൂണ്ടിക്കാട്ടി മിക്ക ഡോക്ടർമാരും ശസ്ത്രക്രിയയ്‌ക്ക് വിസമ്മതിച്ചു.

സർ ​ഗം​ഗാറാം ആശുപത്രിയിലെ വിദ​ഗ്ധരാണ് അതിസങ്കീർണമായ ശസ്ത്രക്രിയ നടത്തിയത്. അത്യാധുനിക ഉപകരണങ്ങളുടെയും സാങ്കേതികവിദ്യയുടെയും സഹായത്തോടെയായിരുന്നു ശസ്ത്രക്രിയ. നിലവിൽ രംഭ ദേവിയുടെ ആരോ​ഗ്യം തൃപ്തികരമെന്ന് ഡോക്ടർമാർ അറിയിച്ചു.

➤ SREE KRISHNA TEMPLE

LEAVE A REPLY

Please enter your comment!
Please enter your name here

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts