the digital signature of the temple city

മഴദിനം; നാല് ജില്ലകളിൽ യെല്ലോ അലർ‌ട്ട്; റിമാൽ ചുഴലിക്കാറ്റ്‌ ഇന്ന് തീരം തൊടും

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും മഴ തുടരും. നാല് ജില്ലകളിൽ മഴ മുന്നറിയിപ്പ്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

കേരള തീരത്ത് നിലനിന്നിരുന്ന ചക്രവാതച്ചുഴി ദുർബലമായതായണ് മഴയുടെ തീവ്രത കുറയാൻ കാരണം. ഇന്ന് ഉയർന്ന തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യതയുണ്ട്. മത്സ്യബന്ധനത്തിന് വിലക്ക് തുടരുകയാണ്.

ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട റെമാൽ ചുഴലിക്കാറ്റ്‌ ഇന്ന് ബം​ഗ്ലാദേശിൽ തീരം തൊടും. ബംഗ്ലാദേശ് – പശ്ചിമ ബംഗാൾ തീരത്തിനിടയിൽ തീവ്ര ചുഴലിക്കാറ്റായി കരയിൽ പ്രവേശിക്കാനാണ് സാധ്യത.

➤ SREE KRISHNA TEMPLE

LEAVE A REPLY

Please enter your comment!
Please enter your name here

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts