ചട്ടമ്പിസ്വാമി അനുസ്മരണ സമ്മേളനം ഐ പി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു.

ഗുരുവായൂർ: ശ്രീ വിദ്യാധിരാജ ചട്ടമ്പിസ്വാമികളുടെ നൂറ്റി എഴുപതാമത് ജന്മദിനത്തോടനുബന്ധിച്ച് ജി എൻ എസ് എസ് ചാവക്കാട് താലൂക്ക് യൂണിയന്റെ ആഭിമുഖ്യത്തിൽ നടന്ന ചട്ടമ്പിസ്വാമി അനുസ്മരണ സമ്മേളനം ജി എൻ എസ് എസ് സംസ്ഥാന പ്രസിഡണ്ട് ഐ പി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു.

ജി എൻ എസ് എസ് ചാവക്കാട് താലൂക്ക് യൂണിയൻ പ്രസിഡണ്ട് കെ ടി ശിവരാമൻ നായരുടെ അദ്ധ്യക്ഷതയിൽ നടന്ന സമ്മേളനത്തിൽ സംസ്ഥാന സെക്രട്ടറി മധു കെ നായർ അനുസ്മരണ പ്രഭാഷണം നടത്തി. ജി എൻ എസ് എസ് മഹിളാ വിഭാഗം ജനനി പ്രസിഡണ്ട് രാധ ശിവരാമൻ നായർ, രവീദ്രൻ വട്ടരങ്ങത്ത്, വിനോദ് കെ മേനോൻ, കെ പ്രേംകുമാർ, എൻ മുരളീകൃഷ്ണൻ, തുടങ്ങിയവർ ചടങ്ങിൽ പ്രസംഗിച്ചു.

ചട്ടമ്പിസ്വാമിയുടെ ഛായാചിത്രത്തിൽ പുഷ്പാർച്ചനയോടെ ആരംഭിച്ച സമ്മേളനത്തിൽ എത്തിയവർക്ക് ജി എൻ എസ് എസ് താലൂക്ക് സെക്രട്ടറി ശ്രീകുമാർ പി നായർ സ്വാഗതവും ശ്രീധരൻ മാമ്പുഴ നന്ദിയും രേഖപ്പെടുത്തി.

➤ SREE KRISHNA TEMPLE

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts