ഗ്യരുവായൂർ ദേവസ്വം ചെമ്പൈ സംഗീതോൽസവം 2023; രജിസ്ട്രേഷൻ ആരംഭിച്ചു.

ഗുരുവായൂർ: വിശ്വപ്രസിദ്ധമായ ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് നടത്തുന്ന നാൽപ്പത്തിയൊമ്പതാമത് ചെമ്പൈ സംഗീതോൽസവം നവംബർ 8 മുതൽ നവംബർ 23 വരെ ദേവസ്വം മേൽപ്പുത്തൂർ ആഡിറ്റോറിയത്തിൽ നടക്കും.

സംഗീതോത്സവത്തിൽ പങ്കെടുക്കാനുള്ള
ഓൺലൈൻ രജിസ്ട്രേഷൻ  ആഗസ്റ്റ് 25 വെള്ളിയാഴ്ച തുടങ്ങും. ഗുരുവായൂർ ദേവസ്വത്തിൻ്റെ    
https://guruvayurdevaswom.nic.in/chembaisangeetholsavam/chembaisangeetholsavam എന്ന ഔദ്യോഗിക വെബ് സൈറ്റിലൂടെയാണ് രജിസ്ട്രേഷൻ നടത്തേണ്ടത്. 2023 ആഗസ്റ്റ് 10ന് പത്തു വയസ്സ് പൂർത്തിയായിരിക്കണം. .ഒരു ഗ്രൂപ്പിൽ പരമാവധി 5 പേർക്ക് മാത്രം  സംഗീതാർച്ചന നടത്താം. ഗ്രൂപ്പിലുള്ള ഒരാൾ അപേക്ഷിച്ചാൽ മതി. നന്നായി അറിയാവുന്ന പത്ത് കീർത്തനങ്ങളുടെ പട്ടിക നൽകണം.ഗുരുനാഥൻ്റെ സാക്ഷ്യപത്രം സംഗീതോൽസവത്തിനെത്തുമ്പോൾ നേരിട്ട് ഹാജരാക്കണം.  ഫോട്ടോ അപ് ലോഡ് ചെയ്യേണ്ടതില്ല വിശദ വിവരങളും നിബന്ധനകളും വെബ്സൈറ്റിൽ ലഭ്യമാണ്. പങ്കെടുക്കാൻ അർഹത നേടുന്നവരെ ഈ-മെയ്ൽ മുഖേന വിവരം അറിയിക്കും. അറിയിപ്പ് ലഭിക്കുന്ന മുറയ്ക്ക് ഇവർക്ക് ക്ഷണക്കത്ത് വെബ് സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്തെടുക്കാം. ഓൺലൈൻ രജിസ്ട്രേഷൻ്റെ അവസാന തീയതി 2023 സെപ്റ്റംബർ 25 വൈകുന്നേരം 5 മണി.

സംഗീതോൽസവം ഗുരുവായൂർ ദേവസ്വം യു ട്യൂബ് ചാനലിൽ തൽസമയം സംപ്രേഷണം ചെയ്യുന്നതാണ്. പതിവു പോലെ റിലേ പ്രോഗ്രാമുകൾ ആകാശവാണി, ദൂരദർശൻ വഴിയും സംപ്രേഷണം  ചെയ്യും. കൂടുതൽ വിവരങ്ങൾ 0487-2556335 Extn 249 എന്ന നമ്പറിൽ അറിയാവുന്നതാണ്



.

➤ SREE KRISHNA TEMPLE

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts