ഗുരുവായൂർ മെട്രോ ലിങ്ക്സ് ഫാമിലി ക്ലബ്ബിന്റെ ഓണാഘോഷവും സ്നേഹ സാന്ത്വനവും ആഗസ്റ്റ് 26 ന്

ഗുരുവായൂർ:: മെട്രോ ലിങ്ക്സ് ഫാമിലി ക്ലബ്ബിന്റെ ഓണാഘോഷം കുടുംബ സംഗമത്തോടുകൂടി 2023 ആഗസ്റ്റ് 26 ഞായറാഴ്ച ക്ലബ്ബ് ഹൗസിൽ വൈകീട്ട് 6 മുതൽ 10 വരെ സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

ക്ലബ്ബിന്റെ ജീവകാരുണ്യ പ്രവർത്തനത്തിന്റെ ഭാഗമായി 100 പേർക്ക് 6000 രൂപ വെച്ച് വർഷത്തിൽ നൽകുന്ന സ്നേഹ സാന്ത്വനം പദ്ധതി ഉദ്ഘാടനം ഗുരുവായൂർ എം എൽ എ. എൻ കെ അക്ബർ നിർവ്വഹിക്കും. കൂടാതെ ചാവക്കാട് ബീ ആർ സീ യുടെ കീഴിലുള്ള ഓട്ടിസം ബാധിച്ച 50 കുട്ടികൾക്ക് അവരുടെ വീടുകളിൽ ചെന്ന് 2000 രൂപ വീതം കൊടുക്കുമെന്ന് ഭാരവാഹികൾ പറഞ്ഞു.

ക്ലബ് പ്രസിഡണ്ട് പി മുരളീധരൻ അദ്ധ്യക്ഷ വഹിക്കുന്ന യോഗത്തിൽ എൽ എഫ് കോളേജ് പ്രിൻസിപ്പാൾ സിസ്റ്റർ ഡോ ജീ തെരേസ്, പ്രശസ്ത സിനിമാ താരം ശിവജി ഗുരുവായൂർ എന്നിവർ മുഖ്യ അതിഥികളായി പങ്കെടുക്കും.

പൊതുയോഗത്തിൽ വിദ്യാഭ്യാസ അവാർഡ് വിതരണവും, ഓണാഘോഷത്തിന്റെ ഭാഗമായി വടംവലി, തിരുവാതിരക്കളി, മറ്റു മത്സരങ്ങളും ഉണ്ടാകും, സമ്മേളനന്തരം സംഗീത നിശയും സ്നേഹവിരുന്നും ഉണ്ടായിരിക്കും.

വാർത്താ സമ്മേളനത്തിൽ ക്ലബ്ബ് പ്രസിഡണ്ട് പി മുരളീധരൻ, വൈസ് പ്രസിഡണ്ട് ഷൈജു കെ ബി, ജനറൽ സെക്രട്ടറി ഗിരീഷ് സി ഗീവർ, ജോയിന്റ് സെക്രട്ടറി അനിൽകുമാർ വി കെ, ട്രഷറർ ചാർളി മാളിയമ്മാവ് , പി. ആർ.ഒ വാസുദേവൻ എന്നിവർ പങ്കെടുത്തു.

➤ SREE KRISHNA TEMPLE

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts