“ഇനി എല്ലാറ്റിനും സമയമുണ്ട് ” ബിസിനസ്സിൽ വൺ മാൻ ഷോ ഒഴിവാക്കാം – വെബിനാർ ജൂലൈ 8 രാത്രി 8ന്

➤ ALSO READ

ഗുരുവായൂർ: നിയമ സേവനങ്ങൾക്കായുള്ള പ്രമുഖ ഓൺലൈൻ പ്ലാറ്റ്ഫോം യുവറോണർ ഡോട്ട് ഇൻ; ഗുരുവായൂർ ഓൺലൈൻ ഡോട്ട് കോം, വെൽബിങ് അക്കാദമി എന്നിവയുടെ സഹകരണത്തോടെ, സംരംഭകർക്കായി  “ഇനി എല്ലാറ്റിനും സമയമുണ്ട് ” ബിസിനസ്സിൽ വൺ മാൻ ഷോ ഒഴിവാക്കാം – എന്ന വിഷയത്തിൽ വെബിനാർ ഗൂഗിൾ മീറ്റിലൂടെ നടത്തുന്നു.

മാനേജ്മെന്റ് കൺസൾട്ടന്റും ട്രെയ്നറും ആയ ഷെഫീഖ് പി ഷംസുദ്ധീൻ ക്ലാസ്സ്‌ എടുക്കുന്നു. അതോടൊപ്പം സ്കൈബർടെക് ഐ ടി ഇന്നൊവേഷൻ പ്രൈവറ്റ് ലിമിറ്റഡിന്റെ ഫൗണ്ടർ ആൻഡ് വിർച്വൽ സി ഐ ഒ ആയ സുരേഷ് കുമാർ കെ. തന്റെ വിജയകഥ പങ്കുവക്കുന്നു. 2023, ജൂലൈ 8 – രാത്രി 8ന് ആരംഭിക്കുന്ന വെബിനാറിൽ വെൽബിങ് അക്കാദമി ഫോർ യുവർ ഗോൾ സെറ്റിങ് ഫൗണ്ടർ സുനീവ് വി എസ് ആശംസകൾ അർപ്പിച്ചു സംസാരിക്കും. യുവറോണർ ഡോട്ട് ഇൻ ചെയർമാൻ സുജിത് അയിനിപ്പുള്ളി, ജനറൽ മാനേജർ ഡോ. സൗമ്യ എം, ബ്രാഞ്ച് മാനേജർ ശ്രീമതി  സജിത എന്നിവർ പങ്കെടുക്കും.

ക്ലാസ്സിന്റെ അവസാനം സംശയ നിവാരണത്തിനുള്ള പ്രത്യേക സെഷനുമുണ്ടാകും. വെബിനാറിലേക്കുള്ള പ്രവേശനം തികച്ചും സൗജന്യമായിരിക്കും. രജിസ്ട്രേഷന് 9188645454 എന്ന വാട്സ്ആപ്പ് നമ്പറിലേക്ക് പേര്, വയസ്സ്, ജോലി, സ്ഥലം എന്നീ വിവരങ്ങൾ അയച്ച് രജിസ്റ്റർ ചെയ്യേണ്ടതാണ്. ആവശ്യമായ സിസ്റ്റം നടപ്പാക്കുന്നതിലൂടെ സംരംഭകന് ബിസിനസ്സ് എങ്ങനെ കൂടുതൽ കാര്യക്ഷമമായി നടത്താനാവുമെന്ന് ഈ  വെബിനാറിലൂടെ മനസ്സിലാക്കാൻ കഴിയുമെന്ന് ഡോ. സൗമ്യ. എം പറഞ്ഞു.

➤ SREE KRISHNA TEMPLE

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts