the digital signature of the temple city

പൊന്നോണ തോട്ടമൊരുക്കാൻ ഗുരുവായൂർ നഗരസഭയിൽ കുട്ടിക്കൂട്ടം പദ്ധതിക്ക് തുടക്കമായി

ഗുരുവായൂർ: പൊന്നോണ തോട്ടമൊരുക്കാൻ ഗുരുവായൂർ നഗരസഭയിൽ കുട്ടിക്കൂട്ടം പദ്ധതിക്ക് തുടക്കമായി. നഗരസഭയിലെ എല്ലാ വിദ്യാലയങ്ങളിലേക്കും പൂച്ചെടികൾ വിതരണം ചെയ്തു. ഈ പൂച്ചെടികൾ വിദ്യാർത്ഥികൾ പരിപാലിക്കുകയും ഈ പൂക്കൾ ഉപയോഗിച്ച് നഗരസഭാ തലത്തിൽ സ്കൂളുകളെ പങ്കെടുപ്പിച്ചു കൊണ്ടുള്ള പൂക്കള മത്സരം നടത്താനുമാണ് പദ്ധതി. പൊന്നേണ ത്തോട്ടമൊരുക്കാൻ കുട്ടിക്കൂട്ടം എന്ന പദ്ധതിയുടെ ഉദ്ഘാടനം പരിസ്ഥിതി ദിനത്തിൽ നഗരസഭാ ചെയർമാൻ എം കൃഷ്ണദാസ് നിർവ്വഹിച്ചു.

ഗുരുവായൂർ .ജി യുപി സ്കൂളിൽ നടന്ന ചടങ്ങിൽ വൈസ് ചെയർ പേഴ്സൺ അനീഷ്മ ഷനോജ് അധ്യക്ഷയായി സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻമാരായ എ എം ഷെഫീർ, ശൈലജ സുധൻ, ബിന്ദു അജിത് കുമാർ, എ സായിനാഥൻ കൗൺസിലർമാരായ ബിബിത മോഹൻ, സുബിത സുബിൻ, ബിന്ദു പുരുഷോത്തമൻ, രഹിത പ്രസാദ്, നിഷി പുരുഷോത്തമൻ, നൗഫൽ പി കെ പ്രധാന അധ്യാപിക സാജിത പി കെ എന്നിവർ സംസാരിച്ചു

ഗുരുവായൂർ നഗരസഭ ജനകീയാസൂത്രണം 2023 – 24 സമഗ്ര വിദ്യാഭ്യാസ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ഈ പരിപാടി നടപ്പാക്കുന്നത്

➤ SREE KRISHNA TEMPLE

LEAVE A REPLY

Please enter your comment!
Please enter your name here

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts