the digital signature of the temple city

ഗുരുവായുർ റെയിൽവേ; തിരുവെങ്കിടം അടിപ്പാത കാലതാമസമില്ലാതെ നടപ്പിലാക്കാൻ എം.എല്‍.എ.

ഗുരുവായൂർ: ഗുരുവായൂർ റെയിൽവേ വികസനത്തിന്റെ ഭാഗമായുള്ള തിരുവെങ്കിടം അടിപ്പാത നിര്‍മ്മാണവുമായി ബന്ധപ്പെട്ട് അപ്രോച്ച് റോഡിന് ആവശ്യമായ സ്ഥലം സംബന്ധിച്ച് ദേവസ്വം, നഗരസഭ, കെ റെയില്‍ എന്നിവരുടെ സംയുക്ത സ്ഥല പരിശോധന പൂര്‍ത്തീകരിച്ചുവെന്നും വിശദമായ പദ്ധതി ഒരാഴ്ചക്കകം റെയില്‍വേക്ക് സമര്‍പ്പിക്കുമെന്നും കെ.റെയില്‍ യോഗത്തെ അറിയിച്ചു. ദേവസ്വം സ്ഥലം ലഭിക്കുന്നതിന് അടിയന്തിരമായി ദേവസ്വത്തിന് കത്ത് നല്‍കുന്നതിന് എം.എല്‍.എ നഗരസഭ സെക്രട്ടറിക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കി. സ്വകാര്യ വ്യക്തിയുടെ സ്ഥലം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട നടപടികള്‍ കാലതാമസമില്ലാതെ നടപ്പിലാക്കാന്‍ ഗുരുവായൂര്‍ നഗരസഭക്ക് എം.എല്‍.എ നിര്‍ദ്ദേശം നല്‍കി.

➤ SREE KRISHNA TEMPLE

LEAVE A REPLY

Please enter your comment!
Please enter your name here

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts