the digital signature of the temple city

HomeGOL NEWSMUNICIPALITY NEWS

MUNICIPALITY NEWS

ഗുരുവായൂർ നഗരസഭ മാലിന്യ മുക്തം നവകേരളം കർമ്മപദ്ധതി വ്യാപാരികളുടെ യോഗം നടന്നു.

ഗുരുവായൂർ: തീർത്ഥാടന നഗരമായ ഗുരുവായൂരിൽ ഒറ്റത്തവണ ഉപയോഗമുള്ള ഉത്പന്നങ്ങളുടെ വില്പനയും ഉപയോഗവും പൊതുജന പങ്കാളിത്തത്തോടെ പൂർണ്ണമായും ഒഴിവാക്കുന്നതിന് നഗരസഭ ചെയർമാൻ എം.കൃഷ്ണദാസിൻ്റെ അദ്ധ്യക്ഷതയിൽ നടന്ന വ്യാപാരി സംഘടനകളുടെ യോഗത്തിൽ ധാരണയായി. സ്ഥിരംസമിതി അദ്ധ്യക്ഷരായ ഷൈലജ...

ഗുരുവായൂര്‍ നഗരസഭയിലെ വീടുകളിലേക്ക് ഗാര്‍ഹിക കുടിവെള്ള കണക്ഷനുകള്‍.

ഗുരുവായൂര്‍: അമ്യത് 2.0 പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഗുരുവായൂര്‍ നഗരസഭയുടെ 43 വാര്‍ഡുകളിലുമുള്ള വീടുകളിലേക്ക് ഗാര്‍ഹിക കുടിവെള്ള കണക്ഷനുകള്‍ ആവശ്യമുള്ള ഗുണഭോക്താക്കള്‍ റേഷന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ്, പ്രോപ്പര്‍ട്ടി ടാക്സ് രസീത് എന്നിവയുടെ പകര്‍പ്പുകള്‍...

ഗുരുവായൂർ നഗരസഭയിൽ വിദ്യാഭ്യാസ ആദരം ജൂലൈ 18 ന്

ഗുരുവായൂർ: ഗുരുവായൂർ നഗരസഭയുടെ വിദ്യാഭ്യാസ ആദരം 2024. 18 ന് വൈകീട്ട് 4 മണിക്ക് നടക്കും കിഴക്കെ നടയിലെ പ്രൈവറ്റ് ബസ്സ്റ്റാൻസി നു സമീപമുള്ള ടൂറിസ്റ്റ് ഫെസിലിറ്റേഷൻ സെന്ററിൽ നടക്കുm ചടങ്ങ് ഗുരുവായൂർ...

പകർച്ച വ്യാധിയുടെ പിടിയിൽ നഗരസഭ; കോൺഗ്രസ്സ് പ്രക്ഷോഭത്തിലേക്ക്

ഗുരുവായൂർ: ഗുരുവായൂർ നഗരസഭയിൽ പലവിധ ഗുരുതര പനികളുടെയും, കോളറ പോലുള്ള വ്യാധികളുടെയും ഇടയിലായിട്ടും, ഗുരുവായൂരിൽ ഡെങ്കിപനി കുതിച്ച് ഉയർന്നിട്ടും നിസ്സംഗത പുലർത്തി ആരോഗ്യ പരിരക്ഷാ രംഗത്ത് തീർത്തും നിഷ്ക്രിയരായി മുന്നോട്ട് പോകുന്ന ഗുരുവായൂർ...

നഗരസഭ ശുചീകരണ തൊഴിലാളികൾക്ക്‌ സ്വച്ഛ് ചാമ്പ്യൻ ഉപഹാരം നൽകി

ഗുരുവായൂർ നഗരസഭയുടെ ശുചിത്വ മാലിന്യ സംസ്കരണ രംഗത്ത് മികച്ച പ്രവർത്തനം കാഴ്ച്ച  വെച്ച  ശുചീകരണ വിഭാഗം തൊഴിലാളികളായ  ശാന്ത വി, ശിവപ്രസാദ് എ വി എന്നിവർക്ക്  നഗരസഭ ചെയർമാൻ എം കൃഷ്ണദാസ് സ്വച്ഛ് ചാമ്പ്യന്‍ ...

ഗുരുവായൂർ നഗരസഭയിൽ വായനശാലകൾക്ക് പ്രൊജക്ടറും, കായിക സമിതികൾക്ക് സ്പോർട്സ് കിറ്റും നൽകി.

ഗുരുവായൂർ: ഗുരുവായൂർ നഗരസഭയിൽ ജനകീയാസൂത്രണ പദ്ധതിയുടെ ഭാഗമായി നഗരസഭയിലെ എഗ്രേയ്ഡ് വായനശാലകൾക്ക് പ്രൊജക്ടറും, കായിക സമിതികൾക്ക് സ്പോർട്സ് കിറ്റും നൽകി. ചാവക്കാട് ഗവ:ഹയർ സെക്കണ്ടറി സ്കൂളിൽ വെച്ച് നടന്ന ചടങ്ങ് നഗരസഭാ ചെയർമാൻ...

ഗുരുവായൂർ നഗരസഭയിൽ ഹരിതകർമ്മ സേനാംഗങ്ങൾക്ക് മെഡിക്കൽ ക്യാമ്പും സ്വച്ഛ് ചാമ്പ്യന് ഉപഹാരവും നൽകി

ഗുരുവായൂർ: ഗുരുവായൂർ നഗരസഭയുടെ ശുചിത്വ മാലിന്യ സംസ്കരണ രംഗത്ത് മികച്ച പ്രവർത്തനം കാഴ്ച്ച വച്ച ഹരിത കർമ്മ സേനാംഗം ഡെയ്സി പോളിന് ഹെൽത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ എ എസ് മനോജ് ഉപഹാരം...

ഗുരുവായൂര്‍ നഗരസഭയിൽ അംഗന്‍വാടികളിലേക്കുളള ഡെസ്കുകളും, ചെയറുകളം വിതരണം ചെയ്തു.

ഗുരുവായൂര്‍: ഗുരുവായൂര്‍ നഗരസഭ 2023-24 ജനകീയാസൂത്രണ പദ്ധതിപ്രകാരം നടപ്പിലാക്കുന്ന കിലുക്കാംപ്പെട്ടി പദ്ധതി നഗരസഭ ചെയര്‍മാന്‍ എം കൃഷ്ണദാസ് ഉദ്ഘാടനം നിര്‍വ്വഹിച്ചു. നഗരസഭ പരിധിക്കുളളിലെ അംഗനവാടികളിലേക്കുളള ബേബി ഡെസ്ക്കുകളും,  ബേബി ചെയറുകളും വിതരണം ചെയ്യുന്നതാണ് പദ്ധതി....

മാലിന്യ മുക്ത നവകേരളം പ്രവർത്തനങ്ങളിൽ ജില്ലയിലെ മികച്ച നഗരസഭയായി ഗുരുവായൂർ

ഗുരുവായൂർ: മാലിന്യമുക്ത നവ കേരളം പ്രവർത്തനങ്ങളിൽ ജില്ലയിലെ മികച്ച നഗരസഭയായി ഗുരുവായൂർ നഗരസഭയെ തിരഞ്ഞെടുത്തു. സംസ്ഥാനത്തെ മികച്ചതദ്ദേശ സ്വയംഭരണ സ്ഥാപനത്തിനുള്ള സംസ്ഥാന സർക്കാരിൻ്റെ സ്വരാജ് ട്രോഫിയും ഗുരുവായൂർ നഗരസഭ നേടിയിരുന്നു. ജില്ലയിലെ തദ്ദേശ...

മുൻ എം പി, ടി എൻ പ്രതാപൻ ഗരുവായൂരിൽ അനുവദിച്ച 2 മിനി മാസ്ററ് ലൈറ്റുകളുടെ ഉദ്ഘാടനം നഗരസഭാ ചെയർമാൻ എം കൃഷ്ണദാസ് നിർവഹിച്ചു.

ഗുരുവായൂർ: നഗരസഭാ വാർഡ 13 ൽ മുൻ എം.പി ടി.എൻ.പ്രതാപൻ്റെ ആസ്തി വികസന ഫണ്ടിൽ നിന്നും അനുവദിച്ച 2 മിനി മാസ്ററ് ലൈറ്റുകളുടെ ഉദ്ഘാടനം ടി.എൻ.പ്രതാപൻ്റെ സാന്നിധ്യത്തിൽ ഗുരുവായൂർ നഗരസഭാ ചെയർമാൻ...

ഗുരുവായൂർ നഗരസഭ വാർഡ് 28 മഞ്ജുളാൽ വാർഡിലെ റോഡ് ജനങ്ങൾക്കു സമർപ്പിച്ചു.

ഗുരുവായൂർ: ഗുരുവായൂർ നഗരസഭയിലെ വാർഡ് 28 മഞ്ജുളാൽ വാർഡിലെ കിഴക്കെ നടയിലെ ഇന്നർ റിംഗ് റോഡിനോടു ചേർന്നു വളരെ ശോചനീയമായ അവസ്ഥയിൽ കിടന്നിരുന്ന ഒരുപാട് തടസ്സങ്ങളാൽ പണി കഴിപ്പിക്കാൻ പറ്റാതെയുമായിരുന്ന റോഡ് വാർഡ്...

ചലച്ചിത്ര താരം മീര നന്ദന്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വിവാഹിതയായി

ഗുരുവായൂർ: ചലചിത്ര താരം മീരാനന്ദന്‍ വിവാഹിതയായി. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെച്ചായിരുന്നു വിവാഹം. ലണ്ടനില്‍ അക്കൗണ്ടന്റ് ആയ ശ്രീജു ആണ് ഇന്ന് പുലര്‍ച്ചെ മീരയ്‌ക്ക് താലി ചാർത്തിയത്. താലികെട്ടിന്റേയും സിന്ദൂരം ചാര്‍ത്തുന്നതിന്റേയും ചിത്രങ്ങള്‍ മീര...

ഗുരുവായൂർ നഗരസഭയിലെ ഹൈമാസ്റ്റ് ലൈറ്റുകൾ കത്തുന്നില്ല; യൂത്ത് കോൺഗ്രസ്സ് ചൂട്ടു കത്തിച്ച് പ്രതിഷേധിച്ചു.

ഗുരുവായൂർ : ഗുരുവായൂർ നഗരസഭയിലെ ഹൈമാസ്റ്റ് ലൈറ്റുകൾ കത്താത്തതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ്സ് ഗുരുവായൂർ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ചൂട്ടു കത്തിച്ച് പ്രതിഷേധ സമരം നടത്തി. നിരവധി തവണ ഭരണാധികാരികളുടെ ശ്രദ്ധയിൽ വിഷയം...

ഗുരുവായൂരിലെ ഹോട്ടൽ, ടീ ഷോപ്പ് ഉടമകൾക്കായി ബോധവൽക്കരണ ക്ലാസ്.

ഗുരുവായൂർ : തൃശ്ശൂർ ഭക്ഷ്യസുരക്ഷ വകുപ്പിന്റെ ആഭിമുഖ്യത്തിൽ ഗുരുവായൂർ മേഖലയിലെ ഹോട്ടൽ ടീ,ഷോപ്പ് ഉടമകൾക്കായി ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. ഗുരുവായൂർ രുഗ്‌മിണി റീജൻസിയിൽ നടന്ന ബോധവൽക്കരണ ക്ലാസ് തൃശ്ശൂർ ജില്ല ഭക്ഷ്യസുരക്ഷ അസിസൻ്റ്...

ഫ്ലാറ്റുകൾ അനധികൃതമായി ദിവസ വാടകയ്ക്ക്: ഗുരുവായൂരിൽ ലോഡ്‌ജ് ഉടമകൾ പ്രതിഷേധ സമരത്തിലേക്ക്.

ഗുരുവായൂർ: ഫ്ലാറ്റ് സമുച്ചയങ്ങളിലെ ഫ്ലാറ്റുകൾ, വീടുകൾ തുടങ്ങിയവ അനധികൃതമായി ദിവസ വാടകയ്ക്ക് നൽകുന്നതിൽ നിയമനടപടി ആവശ്യപ്പെട്ട് ലോഡ്‌ജ് ഉടമകൾ പ്രതിഷേധ സമരത്തിലേക്കു കടക്കുന്നു. സർക്കാർ നിശ്ചയിച്ചിട്ടുള്ള ലൈസൻസ് ഫീസും ടാക്സും അടച്ചാണ് 170 ഓളം...

ഗുരുവായൂരിലെ ഹോട്ടലുകളിൽ ഹെൽത്ത് സ്ക്വാഡിൻ്റെ മിന്നൽ പരിശോധന.

ഗുരുവായൂർ: ഗുരുവായൂരിലെ ബാർ ഹോട്ടലുകളിൽ നഗരസഭ ഹെൽത്ത് സ്ക്വാഡ് പരിശോധന നടത്തി.  ബാർ ഹോട്ടലുകളിൽ നിന്നും മോശം സാഹചര്യത്തിൽ സൂക്ഷിച്ചിരുന്ന ഭക്ഷണ പദാർത്ഥങ്ങൾ പിടിച്ചെടുത്തു.  സീനിയർ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ സി.കാർത്തികയുടെ നേതൃത്വത്തിൽ പബ്ലിക്...

ഗുരുവായൂർ നഗരസഭ ഡെങ്കുപനി നിയന്ത്രണ യജ്ഞം; വളണ്ടിയർ സേന വീണ്ടും രംഗത്ത്

ഗുരുവായൂർ: ഗുരുവായൂർ നഗരസഭയുടെ ചില പ്രദേശങ്ങളിൽ ഡെങ്കുപനി കൂടുതലായി റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ, പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിത പ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് നഗരസഭ ചെയർമാൻ എം.കൃഷ്ണദാസിൻ്റെ അദ്ധ്യക്ഷതയിൽ ബുധനാഴ്ച നടന്ന യോഗ തീരുമാനപ്രകാരം നഗരസഭ...

ഹൈമാസ്റ്റ് ലൈറ്റ് ശോഭയിൽ ഗുരുവായൂർ നഗരസഭ 27-ാം വാർഡ്

ഗുരുവായൂർ: ഗുരുവായൂർ നഗരസഭ വാർഡ് 27ൽ തിരുവെങ്കിടം ഹൗസിംങ്ങ് ബോർഡു് സെൻ്ററിൽ മുൻ എം പി ടി എൻ പ്രതാപൻ്റെ ആസ്തി വികസനഫണ്ടിൽ നിന്നും അനുവദിച്ച ഹൈമാസ്റ്റ് ലൈറ്റിൻ്റെ പ്രകാശനകർമ്മം ആഘോഷ നിറവിൽ...

ഗുരുവായൂരിലെ ഡെങ്കുപനി പ്രതിരോധം; ഹോമിയോ മെഡിക്കൽ ക്യാമ്പ് നടത്തി.

ഗുരുവായൂർ: ഗുരുവായൂർ നഗരസഭ പ്രദേശത്ത് ഡെങ്കുപനി പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി വിവിധങ്ങളായ കർമ്മ പരിപാടികൾ നടന്നുവരികയാണ്. ഡെങ്കുപനിക്ക് കൃത്യമായ മരുന്ന് നാളിതുവരെ കണ്ടു പിടിക്കപ്പെട്ടിട്ടില്ല എന്നതുകൊണ്ട് തന്നെ, ഈഡിസ് ഈജിപ്തി പോലുള്ള കൊതുകുകൾ...

ഗുരുവായൂർ നഗരസഭയിൽ ഡെങ്കുപനി നിയന്ത്രണ യജ്ഞത്തിൽ വളണ്ടിയർ സേന രംഗത്ത് 

ഗുരുവായൂർ: ഗുരുവായൂർ നഗരസഭയുടെ ചില പ്രദേശങ്ങളിൽ ഡെങ്കുപനി കൂടുതലായി റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ,പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിത പ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് നഗരസഭ ചെയർമാൻ എം കൃഷ്ണദാസിൻ്റെ അദ്ധ്യക്ഷതയിൽ വെള്ളിയാഴ്ച നടന്ന യോഗ തീരുമാനപ്രകാരം നഗരസഭ...

ഡെങ്കുപനി; ഊർജിത നടപടികളുമായി ഗുരുവായൂർ നഗരസഭ

ഗുരുവായൂർ: ഗുരുവായൂർ നഗരസഭയുടെ ചില മേഖലകളിൽ ഡങ്കുപനി കൂടുതലായി കണ്ടുവരുന്ന സാഹചര്യത്തിൽ കൊതുക് നിവാരണത്തിൻ്റ ഭാഗമായ ഉറവിട .നശീകരണം ഇൻഡോർ സ്പ്രേയിംഗ് ഫോഗിംഗ് ഡ്രൈഡേ എന്നി പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കാൻ വെള്ളിയാഴ്ച നഗരസഭ ചെയർമാൻ...

എസ് എസ് എൽ സി, പ്ലസ് ട്ടു പരീക്ഷയിൽ വിജയികളായ ഹരിത കർമ്മ സേനാംഗങ്ങളുടെ മക്കൾക്ക് ഗുരുവായൂർ നഗരസഭയുടെ ആദരം.

ഗുരുവായൂർ: ഗുരുവായൂർ നഗരസഭയിലെ എസ് എസ് എൽ സി, ട്ടു പരീക്ഷയിൽ വിജയികളായ ഹരിത കർമ്മ സേനാംഗങ്ങളുടെ മക്കളെ നഗരസഭ ചെയർമാൻ എം. കൃഷ്ണദാസ് മൊമെന്റോ കൊടുത്തു ആദരിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ...

ഗുരുവായൂർ മുനിസിപ്പാലിറ്റി ജനകീയാസൂത്രണം 2024 – 25 പുഷ്പനഗരം 2.0.

ഗുരുവായൂർ: ചെണ്ടുമല്ലി കൃഷിയുടെ ഉദ്ഘാടനം 10/06/2024 തിങ്കളാഴ്ച രാവിലെ 11.30 ന് വാർഡ് 42 കാരയൂർ നടുവട്ടം റെസിഡന്റ്‌സ് അസോസിയേഷൻ പരിസരത്തുള്ള പഞ്ചപുഷ്പം ഗ്രൂപ്പിന്റെ കൃഷിയിടത്തിൽ വച്ച് ഗുരുവായൂർ മുൻസിപ്പാലിറ്റി ചെയർമാൻ ശ്രീ...

നാഷണൽ ഹൈവേയിലെ വെള്ളക്കെട്ട്; എം എൽ എ യുടെ നേതൃത്വത്തിൽ യോഗം.

ഗുരുവായൂർ: ഗുരുവായൂര്‍ നിയോജക മണ്ഡലത്തില്‍ നാഷണല്‍ ഹൈവേ വികസനവുമായി ബന്ധപ്പെട്ട്  ഉണ്ടായ രൂക്ഷമായ വെള്ളക്കെട്ട്, വാട്ടര്‍ അതോറിറ്റി പൈപ്പുകള്‍ മുറിയുന്നതിനാല്‍ കുടിവെള്ള വിതരണം നിലക്കല്‍, റോഡുകളുടെ ശോചനീയാവസ്ഥ എന്നിവ സംബന്ധിച്ച് ബഹു. ഗുരുവായൂര്‍...

ഗുരുവായൂർ നഗരസഭ വാർഡ് 13ൽ സാമൂഹ്യ വിരുദ്ധരുടെ വിളയാട്ടം

ഗുരുവായുർ: വ്യാഴാഴ്ച പുലർച്ച 2 മണിയോടുകൂടി ഗുരുവായൂർ നഗരസഭയിലെ 13-ാം വാർഡിന്റെ വിവിധ ഇടങ്ങളിൽ സാമൂഹ്യ വിരുദ്ധരുടെ ശല്യം ഉണ്ടായതായിട്ടുണ്ട്.  ബ്രാഹ്മണ സമൂഹം എടപ്പുള്ളി റോഡിന്റെ അവിടെ ഒരു വീടിന്റെ ജനൽ ചില്ല് എറിഞു...