- ഗുരുവായൂർ: ഗുരുവായൂർ നഗരസഭയിൽ ജനകീയാസൂത്രണ പദ്ധതിയുടെ ഭാഗമായി നഗരസഭയിലെ എഗ്രേയ്ഡ് വായനശാലകൾക്ക് പ്രൊജക്ടറും, കായിക സമിതികൾക്ക് സ്പോർട്സ് കിറ്റും നൽകി.
ചാവക്കാട് ഗവ:ഹയർ സെക്കണ്ടറി സ്കൂളിൽ വെച്ച് നടന്ന ചടങ്ങ് നഗരസഭാ ചെയർമാൻ എം കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ എ. സായി നാഥൻ അധ്യക്ഷനായി. വാർഡ് കൗൺസിലർ ജ്യോതി രവീന്ദ്രനാഥ് ചാവക്കാട് ഹയർ സെക്കണ്ടറി സ്കൂൾ പ്രിൻസിപ്പാൾ സീന. പി പി ടി എ പ്രസിഡണ്ട് ഷെനിൽ ടി എസ് എന്നിവർ സംസാരിച്ചു
