the digital signature of the temple city

HomeGOL NEWSLOCAL NEWS

➤ LOCAL NEWS

ഗുരുവായൂരപ്പന്റെ നിവേദ്യം മുടങ്ങാതിരിക്കാൻ 150 ടൺ നെല്ലുമായി തമിഴ്നാടിന്റെ കൈത്താങ്ങ്!

1967–69 കാലഘട്ടത്തിൽ ഗുരുവായൂർ ക്ഷേത്രം നേരിട്ടത് കടുത്ത നെൽക്ഷാമം; ഉദയാസ്തമനപൂജയ്ക്ക് 123 പറ നെല്ല് കൊണ്ടുവരണമെന്ന നിബന്ധനയടക്കം വഴിപാടുകൾക്ക് നിയന്ത്രണം. സാമൂതിരിയുടെ തിട്ടൂരവും ശെങ്കാലിപുരം അനന്തരാമദീക്ഷിതരുടെ ഇടപെടലും ഭക്തജനങ്ങളുടെ കൂട്ടായ പരിശ്രമവും ചരിത്രമായി.ഗുരുവായൂർ:...

ഇന്ദിരാഗാന്ധിയെ അനുസ്മരിച്ച് ഗുരുവായൂരിൽ കോൺഗ്രസ്; പട്ടേലിന്റെയും ഉമ്മൻചാണ്ടിയുടെയും ജന്മദിനവും ആചരിച്ചു

ഗുരുവായൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പുഷ്പാർച്ചനയും അനുസ്മരണ പരിപാടിയും സംഘടിപ്പിച്ചു | നേതാക്കൾ അനുസ്മരണ പ്രഭാഷണങ്ങൾ നടത്തി.ഗുരുവായൂർ: മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ 42-ാം രക്തസാക്ഷിത്വ വാർഷിക ദിനവും മുൻ ഉപപ്രധാനമന്ത്രി സർദാർ...

ഇന്ദിരാഗാന്ധിക്ക് സ്മരണാഞ്ജലി; സർദാർ പട്ടേലിനും ഉമ്മൻചാണ്ടിക്കും ജന്മദിന സ്മരണകൾ അർപ്പിച്ച് ഗുരുവായൂരിൽ കോൺഗ്രസ് സ്മരണാസദസ്സ്

മൂന്ന് നേതാക്കളുടെയും ഛായാചിത്രങ്ങളിൽ പുഷ്പാർച്ചന നടത്തി അനുസ്മരണം; ഗുരുവായൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ചടങ്ങ് കെ.പി.എ. റഷീദ് ഉദ്ഘാടനം ചെയ്തു.ഗുരുവായൂർ: ഇന്ത്യയുടെ മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ ചരമവാർഷിക ദിനത്തിൽ അനുസ്മരണവും,...

കെ.എസ്.എസ്.പി.എ ഗുരുവായൂർ നിയോജകമണ്ഡലം സമ്മേളനം സംഘടിപ്പിച്ചു; പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു

42-ാം വാർഷിക സമ്മേളനം ഫെസിലിറ്റേഷൻ സെന്ററിൽ നടന്നു | ശമ്പളപരിഷ്കരണം യഥാസമയം നടപ്പാക്കണമെന്ന് പ്രമേയംഗുരുവായൂർ: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ (കെ.എസ്.എസ്.പി.എ) ഗുരുവായൂർ നിയോജകമണ്ഡലം 42-ാം വാർഷിക സമ്മേളനം ഗുരുവായൂരിലെ ഫെസിലിറ്റേഷൻ...

കേളപ്പജി പുരസ്കാരം രമേശ് ചെന്നിത്തലയ്ക്ക്; പുരസ്കാര സമർപ്പണം നവംബർ 17ന് ഗുരുവായൂരിൽ

ദേശീയ–സംസ്ഥാന രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക രംഗങ്ങളിലെ അരനൂറ്റാണ്ടിലേറെക്കാലത്തെ സജീവ സാന്നിധ്യം; സമൂഹത്തിലെ വിപത്തുകൾക്കും അന്ധകാരത്തിനുമെതിരെ നടത്തിയ പ്രവർത്തനങ്ങൾ പുരസ്കാര സമിതി വിലയിരുത്തിഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രപ്രവേശന സത്യഗ്രഹ സ്മാരക സമിതിയുടെ 2026-ലെ കേളപ്പജി പുരസ്കാരത്തിന്...

ശബരിമല സീസണിൽ ഗുരുവായൂരിൽ നിന്ന് ചെങ്ങന്നൂരിലേക്ക് പ്രത്യേക ട്രെയിൻ വേണം; ദൃശ്യ ഗുരുവായൂർ

അയ്യപ്പഭക്തരുടെ യാത്രാക്ലേശം കുറയ്ക്കാൻ ഗുരുവായൂർ–ചെങ്ങന്നൂർ റൂട്ടിൽ സ്പെഷ്യൽ ട്രെയിൻ സർവീസ് ആരംഭിക്കണം; അധികൃതർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് യോഗത്തിന്റെ ആവശ്യംഗുരുവായൂർ: ശബരിമല തീർഥാടന സീസണിൽ ഗുരുവായൂർ  ക്ഷേത്രത്തിലെത്തുന്ന അയ്യപ്പഭക്തരുടെ യാത്രാസൗകര്യം മെച്ചപ്പെടുത്തുന്നതിനായി ഗുരുവായൂരിൽ...

ദളിത് വിദ്യാർത്ഥിനിയുടെ പഠനസ്വപ്നത്തിന് എസ്.ബി.ഐയുടെ വായ്പാ വിലക്ക്; ഗുരുവായൂരിൽ യൂത്ത് കോൺഗ്രസിന്റെ പ്രതിഷേധം ഇരമ്പി

വിദേശത്ത് പഠനം തുടരുന്ന വിദ്യാർത്ഥിനിയുടെ ഭാവി അനിശ്ചിതത്വത്തിലെന്ന് ആരോപണം; എസ്.ബി.ഐ. ശാഖയിലേക്കുള്ള മാർച്ച് പൊലീസ് തടഞ്ഞു; മകൾക്ക് നീതി തേടി സമരമുഖത്ത് മാതാവും കുടുംബവും.ഗുരുവായൂർ: വിദേശത്ത് പഠനം നടത്തുന്ന ഗുരുവായൂർ സ്വദേശിനിയായ ദളിത്...

തിരുവെങ്കിടം–ഗുരുവായൂർ റെയിൽവേ അടിപ്പാത നിർമാണത്തിന് തുടക്കം; വർഷങ്ങളായുള്ള കാത്തിരിപ്പിന് പരിഹാരമാകുന്നു

ജനകീയ സമരങ്ങളും തുടർ ഇടപെടലുകളും ഫലം കണ്ടു; സ്ഥലമേറ്റെടുക്കൽ തടസ്സം മറികടന്ന് റെയിൽവേ നേരിട്ടുള്ള ഇടപെടലിൽ പദ്ധതി യാഥാർഥ്യത്തിലേക്ക്  :  ഗർഡർ നിർമാണം ആരംഭിച്ചു; ഗുരുവായൂർ: തിരുവെങ്കിടം–ഗുരുവായൂർ റെയിൽവേ അടിപ്പാതയുടെ നിർമാണപ്രവർത്തനങ്ങൾക്ക് തുടക്കമായി. ഗുരുവായൂർ റെയിൽവേ സ്റ്റേഷൻ...

ഗുരുവായൂർ ദേവസ്വത്തിലെ ജോലി വാഗ്ദാനം ചെയ്ത് ഒരുലക്ഷം തട്ടിയെന്ന ആരോപണം; അന്വേഷണം ആവശ്യപ്പെട്ട് കോൺഗ്രസ് രംഗത്ത്!.

ക്ലറിക്കൽ തസ്തികയിലെ നിയമനവുമായി ബന്ധപ്പെട്ട വാർത്തയിൽ അന്വേഷണം വേണം; ഗുരുവായൂർ എസിപിക്കും ദേവസ്വം അഡ്മിനിസ്ട്രേറ്റർക്കും പരാതി നൽകി സി.എസ്. സൂരജ്ഗുരുവായൂർ: ഗുരുവായൂർ ദേവസ്വത്തിലെ ക്ലറിക്കൽ തസ്തികയിൽ ജോലി വാഗ്ദാനം ചെയ്ത് ഒരുലക്ഷം രൂപ...

ഗുരുവായൂർ പെരുന്തട്ട ശിവക്ഷേത്രത്തിൽ എട്ടാമത് മഹാരുദ്ര യജ്ഞം; ബ്രോഷർ പ്രകാശനവും ആദ്യ സംഭാവനാ കൂപ്പൺ സ്വീകരിക്കലും നടന്നു

2027 ഫെബ്രുവരി 1 മുതൽ 11 വരെ മഹാരുദ്ര യജ്ഞം; ക്ഷേത്രം നാഗഹാര ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ദേവസ്വം അഡ്മിനിസ്ട്രേറ്റർ എസ്. ഹരിഗോപാൽ ബ്രോഷർ പ്രകാശനം ചെയ്തു.ഗുരുവായൂർ: ശ്രീ പെരുന്തട്ട ശിവക്ഷേത്രത്തിൽ 2027...

‘അഴിമതി എക്കാലത്തും സിപിഎമ്മിന്റെ കൂടപ്പിറപ്പ്’ ; ഒ. അബ്ദുൾ റഹിമാൻ കുട്ടി

ചാവക്കാട് നഗരസഭയിലെ അഴിമതിക്കെതിരെ കോൺഗ്രസിന്റെ രാഷ്ട്രീയ വിശദീകരണ യോഗം; സിപിഎമ്മിനെതിരെ രൂക്ഷ വിമർശനവുമായി കെപിസിസി ജനറൽ സെക്രട്ടറിചാവക്കാട്: അഴിമതി എക്കാലത്തും സിപിഎമ്മിന്റെ കൂടപ്പിറപ്പാണെന്നും അതിന്റെ തുടർച്ചയാണ് ചാവക്കാട് നഗരസഭയിൽ സിപിഎം നടത്തിക്കൊണ്ടിരിക്കുന്നതെന്നും കെപിസിസി...

മാധ്യമപ്രവർത്തന മികവിന് തിളക്കമാർന്ന അംഗീകാരം; പി. എൻ. കൃഷ്ണൻ നായർ സ്മാരക പുരസ്കാരം വി.പി. ഉണ്ണികൃഷ്ണന്

ഗുരുവായൂരിന്റെ വാർത്താലോകത്തിന് അഭിമാനനേട്ടം: ചാലക്കുടി പ്രസ്ക്ലബ്ബിന്റെ പുരസ്കാരം സനീഷ്‌കുമാർ ജോസഫ് എംഎൽഎയും സാഹിത്യ അക്കാദമി സെക്രട്ടറി എം.പി. സുരേന്ദ്രനും ചേർന്ന് സമ്മാനിച്ചുചാലക്കുടി: മാധ്യമപ്രവർത്തന രംഗത്തെ മികവിനുള്ള അംഗീകാരമായി ചാലക്കുടി പ്രസ്ക്ലബ്ബിന്റെ പി. എൻ....

താളമേളത്തിൽ വിസ്മയം തീർത്ത് ഗുരുവായൂർ; വാദ്യപ്രതിഭകൾക്ക് ആദരവുമായി വിജയദശമി വിളക്ക്

ശ്രീകൃഷ്ണഭവൻ ഗ്രൂപ്പും ഗുരുവായൂർ ദേവസ്വവും ചേർന്നൊരുക്കിയ ചടങ്ങിൽ ആറ് പ്രമുഖ വാദ്യകലാകാരന്മാർക്ക് ആദരം — നൃത്ത-കൈകൊട്ടിക്കളി അവതരണങ്ങളും ഒന്നര മണിക്കൂർ നീണ്ട തായമ്പകയും  ശ്രദ്ധേയമായിഗുരുവായൂർ: വിജയദശമിയോടനുബന്ധിച്ച വിദ്യാരംഭദിനത്തിൽ വാദ്യകലാരംഗത്തെ പ്രമുഖ പ്രതിഭകളെ ആദരിച്ച്...

സൈബർ ആക്രമണത്തെത്തുടർന്ന് തടസ്സപ്പെട്ട “guruvayoorOnline.com” പ്രവർത്തനം പുനരാരംഭിച്ചു

ഒക്ടോബർ 21-ന് വെബ്സൈറ്റിന് നേരെ ആക്രമണം; സാങ്കേതിക വിഭാഗത്തിന്റെ ഇടപെടലിനെത്തുടർന്ന് പോർട്ടൽ  വീണ്ടെടുത്തു: 1999 മുതൽ തുടരുന്ന ഡിജിറ്റൽ യാത്രയ്ക്ക് കൂടുതൽ കരുത്തേകി മുന്നോട്ട്ഗുരുവായൂർ: ഗുരുവായൂരിലെ വാർത്തകളും വിശേഷങ്ങളും ലോകമെമ്പാടുമുള്ള മലയാളികളിലേക്കും ഗുരുവായൂരപ്പ...

വയലിൻ തന്ത്രികളിൽ വിസ്മയം തീർത്ത് ഗുരുവായൂരിന്റെ അഭിമാനമായി ഗംഗ ശശിധരൻ!

നാലര വയസ്സിൽ തുടങ്ങിയ സംഗീതസാധന; ‘ഗംഗാതരംഗ’ത്തിലൂടെ 600-ലേറെ വേദികളിൽ സാന്നിധ്യം — എം.എസ്. സുബ്ബലക്ഷ്മി ഫെല്ലോഷിപ്പ് സ്വന്തമാക്കിയ ഏറ്റവും പ്രായം കുറഞ്ഞ കലാകാരിയും കേരളത്തിന്റെ അഭിമാനതാരവും ഗുരുവായൂർ: വയലിൻ തന്ത്രികളിൽ വിരലുകൾകൊണ്ട് വിസ്മയത്തിന്റെ സംഗീതലോകം...

മമ്മിയൂർ അയ്യപ്പ ഭക്തസംഘത്തിന് സപ്തതി നിറവിൽ; ദേശവിളക്ക് ആഘോഷത്തിന് ബ്രോഷർ പ്രകാശനം ചെയ്തു

ഡിസംബർ 9 മുതൽ 12 വരെ മമ്മിയൂർ ശ്രീ മഹാദേവ ക്ഷേത്രസന്നിധിയിൽ നാലു ദിവസത്തെ വിപുലമായ ആഘോഷങ്ങൾ; ഭക്തിസാന്ദ്രമായ പരിപാടികൾക്ക് ഒരുങ്ങി സംഘാടകർ ഗുരുവായൂർ : മമ്മിയൂർ അയ്യപ്പ ഭക്തസംഘത്തിന്റെ സപ്തതി ആഘോഷത്തിന്റെയും ദേശവിളക്കിന്റെയും...

വിജയദശമി പുണ്യദിനത്തിൽ മമ്മിയൂരിൽ വിദ്യാഗോപാല മന്ത്രാർച്ചന; ഭക്തിസാന്ദ്രമായി അയ്യപ്പഭക്തസംഘം ഭജനമന്ദിരം

ഗുരുവായൂർ മണിസ്വാമിയുടെ മുഖ്യ കാർമ്മികത്വത്തിൽ നടന്ന വിശേഷാൽ ചടങ്ങിൽ നിരവധി ഭക്തജനങ്ങൾ പങ്കെടുത്തു; വിദ്യാദേവതയുടെ അനുഗ്രഹം തേടി പ്രാർത്ഥനാനിർഭരമായ വിജയദശമി ആഘോഷം ഗുരുവായൂർ: അറിവിന്റെയും വിദ്യയുടെയും ആത്മീയ ഉണർവിന്റെയും പ്രതീകമായ വിജയദശമി പുണ്യദിനത്തിൽ മമ്മിയൂർ...

ഗുരുവായൂർ ക്ഷേത്രം പഴമയുടെ പെരുമയിൽ; ഭദ്രദീപത്തിലൂടെ ഭഗവതിസാന്നിധ്യം: ഗുരുവായൂരപ്പന്റെ തിരുസന്നിധിയിൽ നവരാത്രിയുടെ ദീപപ്രഭ അന്നും ഇന്നും!

ഇടത്തരികത്തുകാവിലമ്മയുടെ നവരാത്രി ആഘോഷങ്ങൾക്ക് നാല് പതിറ്റാണ്ടിന്റെ ഓർമ്മപ്പെരുമ; ഭക്തജനക്കൂട്ടായ്മയിൽനിന്ന് ദേവസ്വം ഏറ്റെടുത്ത ആഘോഷങ്ങളുടെ ചരിത്രവും ഗുരുവായൂരിന്റെ ആത്മീയപൈതൃകവും ഓർമ്മപ്പെടുത്തി രാമയ്യർ പരമേശ്വരൻ ഗുരുവായൂർ: കാലം മാറിയാലും ആചാരപ്പെരുമയുടെ പ്രഭ മങ്ങാതെ നിലകൊള്ളുന്ന ഗുരുവായൂർ ക്ഷേത്രത്തിലെ...

ഗുരുവായൂരിന്റെ ഓർമ്മകളിൽ ടി.എൻ. ശേഷൻ; കാലം മായ്ക്കാത്തൊരു ദർശനസ്മൃതി

1994-ൽ ഗുരുവായൂരപ്പന് തുലാഭാരം നടത്തി; ദേവസ്വം അഡ്മിനിസ്ട്രേറ്ററിൽനിന്ന് ശ്രീമദ് ഭാഗവതവും നാരായണീയവും സ്വീകരിച്ച അപൂർവ നിമിഷം ഗുരുവായൂർ: കാലം മൂന്ന് പതിറ്റാണ്ടുകൾ പിന്നിട്ടിട്ടും ഗുരുവായൂരിന്റെ ഓർമ്മച്ചെപ്പിൽ മായാതെ നിൽക്കുന്നൊരു ചരിത്രനിമിഷം. 1994-ൽ, 32 വർഷം...

ദേശീയ വനിതാ കമ്മിഷൻ അംഗം നിവേദിത സുബ്രഹ്മണ്യത്തിന് പെരുന്തട്ട ശിവക്ഷേത്രത്തിൽ ഉജ്ജ്വല ആദരം

ക്ഷേത്ര പരിപാലന സമിതിയുടെയും ക്ഷേത്ര മാതൃസമിതിയുടെയും നേതൃത്വത്തിൽ ആദരിക്കൽ ചടങ്ങ്; ഭാരവാഹികളും ഭക്തജനങ്ങളും പങ്കെടുത്തു ഗുരുവായൂർ : ദേശീയ വനിതാ കമ്മിഷൻ അംഗമായി ചുമതലയേറ്റ ശ്രീമതി നിവേദിത സുബ്രഹ്മണ്യത്തെ പെരുന്തട്ട ശിവക്ഷേത്ര പരിപാലന സമിതിയുടെ...

ഗുരുവായൂരിൽ തെരുവുനായ ശല്യം രൂക്ഷം; നഗരസഭയുടെ അനാസ്ഥ അവസാനിപ്പിക്കണം

ജനങ്ങളുടെ സുരക്ഷ ഭീഷണിയിൽ; ശാസ്ത്രീയവും നിയമാനുസൃതവുമായ നിയന്ത്രണ നടപടികൾ അടിയന്തരമായി നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ഗുരുവായൂർ മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി ഗുരുവായൂർ: ഗുരുവായൂർ നഗരസഭാ പരിധിയിൽ തെരുവുനായ ശല്യം രൂക്ഷമാകുന്നതിൽ ആശങ്ക പ്രകടിപ്പിച്ച് ഗുരുവായൂർ...

ഗുരുവായൂരിൽ ലക്ഷദീപവും ഗംഭീര ദേശവിളക്കും; സംഘാടക സമിതി രൂപീകരിച്ചു

നവംബർ 4-ന് ലക്ഷദീപ ഏകാദശി വിളക്ക്; ഡിസംബർ 15-ന് തിരുവെങ്കിടാചല ക്ഷേത്രത്തിൽ 71-ാമത് ഗംഭീര ദേശവിളക്ക് — ഒക്ടോബർ 18-ന് വിളക്ക് കുറിക്കൽ ചടങ്ങോടെ ആഘോഷങ്ങൾക്ക് തുടക്കം ഗുരുവായൂർ: ഗുരുവായൂർ അയ്യപ്പ ഭജന സംഘത്തിന്റെ...

ദാമ്പത്യവേദനകൾ പുസ്തകമാക്കിയ ഷഫ്നയ്ക്ക് കോടതിയുടെ ഇടക്കാല സംരക്ഷണം

‘ദാമ്പത്യത്തിലെ ചതിക്കുഴികൾ’ എന്ന ഗ്രന്ഥത്തിലൂടെ ജീവിതാനുഭവങ്ങൾ പങ്കുവെച്ച യുവതിക്ക് നിയമപിന്തുണ; ഭർത്താവിന്റെ വീടും സ്ഥലവും വിൽക്കുന്നതിനും പണയപ്പെടുത്തുന്നതിനും വിലക്ക് ചാവക്കാട്: ദാമ്പത്യജീവിതത്തിൽ നേരിട്ട ദുരനുഭവങ്ങളും മാനസിക സംഘർഷങ്ങളും സമാന സാഹചര്യങ്ങളിലൂടെ കടന്നുപോകുന്നവർക്ക് ബോധവൽക്കരണത്തിനുള്ള സന്ദേശമാക്കി...

ഗുരുവായൂർ ചിറ്റാടെ വിലാസിനി അമ്മ നിര്യാതയായി

അന്ത്യം 95-ാം വയസ്സിൽ: സംസ്കാരം ശനിയാഴ്ച രാവിലെ 11ന് ഗുരുവായൂർ നഗരസഭാ ശ്മശാനത്തിൽ ഗുരുവായൂർ: ചിറ്റാടെ വിലാസിനി അമ്മ (95) നിര്യാതയായി. ഇരിങ്ങപ്പുറം ജി.എൽ.പി. സ്കൂൾ റോഡ് സ്വദേശിനിയായ വിലാസിനി അമ്മയുടെ വിയോഗം ബന്ധുക്കൾക്കും...

ഗുരുവായൂരിൽ ഭാരതീപൂജ 2026 സംഘടിപ്പിച്ചു

സംസ്കൃത ഭാരതിയുടെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ ഭാരതീയ സംസ്കൃത പാരമ്പര്യത്തിന്റെ പ്രാധാന്യം വിശദീകരിച്ചു; വിവിധ പരീക്ഷകളുടെ പ്രമാണപത്രങ്ങൾ വിതരണം ചെയ്തു ഗുരുവായൂർ: സംസ്കൃത ഭാരതി ഗുരുവായൂർ താലൂക്കിന്റെ ആഭിമുഖ്യത്തിൽ ഈ വർഷത്തെ ഭാരതീപൂജ 2026...