the digital signature of the temple city

HomeGOL NEWSEXCLUSIVE

EXCLUSIVE

ശബരിമല കൊടിമര പുനഃപ്രതിഷ്ഠ, ഗുരുതര ക്രമക്കേടുകൾ; അന്വേഷണത്തിന് കർശന നിർദേശങ്ങളുമായി ഹൈക്കോടതി

വിജിലൻസ് ഡയറക്ടർ പ്രത്യേക സംഘം രൂപീകരിക്കും; 30 ദിവസത്തിനകം പ്രാഥമിക റിപ്പോർട്ട് സമർപ്പിക്കണം; സ്വർണ്ണ സംഭാവനയും സാമ്പത്തിക ഇടപാടുകളും പൂർണമായി പരിശോധിക്കും ശബരിമല ശ്രീധർമ്മശാസ്താ ക്ഷേത്രത്തിലെ കൊടിമര പുനഃപ്രതിഷ്ഠയുമായി ബന്ധപ്പെട്ട് ഗുരുതരമായ ക്രമക്കേടുകൾ ഉണ്ടായതായി...

ശബരിമല സ്വര്‍ണക്കൊള്ള കേസ് ; ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് ജാമ്യം

കുറ്റപത്രം സമര്‍പ്പിക്കാത്തതിനെ തുടര്‍ന്ന് 90 ദിവസത്തെ റിമാന്‍ഡ് പൂര്‍ത്തിയായ പശ്ചാത്തലത്തില്‍ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് സ്വാഭാവിക ജാമ്യം കൊല്ലം: ഏറെ രാഷ്ട്രീയ-നിയമ ചര്‍ച്ചകള്‍ക്ക് വഴിവച്ച ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ മുഖ്യപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് കൂടി ജാമ്യം...

ശബരിമലയിൽ സ്വർണക്കൊള്ള; യഥാർത്ഥ പാളികൾ മാറ്റിയെന്ന സംശയം; സമഗ്ര അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്

വൻ കൊള്ള നടന്നെന്ന സംശയം; സ്വർണ്ണപാളി മാറ്റം മുതൽ കൊടിമരം ഇടപാടുകൾ വരെ—ആഴത്തിലുള്ള അന്വേഷണത്തിന് കോടതി കൊച്ചി: ശബരിമലയിൽ നടന്ന അറ്റകുറ്റപ്പണികൾക്ക് ശേഷം തിരിച്ചെത്തിയത് യഥാർത്ഥ സ്വർണപാളികളല്ലെന്ന ഗുരുതര സംശയം ഹൈക്കോടതി ഉയർത്തി. ശബരിമലയിൽ...

ശബരിമലയിൽ വിശുദ്ധ നെയ്യിലും അഴിമതിയുടെ മണം; ഹൈക്കോടതി മേൽനോട്ടത്തിൽ വിജിലൻസ് അന്വേഷണം

ശബരിമലയുടെ വിശുദ്ധിയും ഭക്തരുടെ വിശ്വാസവും സംരക്ഷിക്കാൻ കർശന നടപടി ആവശ്യമെന്ന് കോടതി കൊച്ചി: ശബരിമലയിൽ അഭിഷേകത്തിനായി ഉപയോഗിച്ച നെയ്യിന്റെ വിൽപ്പനയിൽ ഗുരുതരമായ ക്രമക്കേട് നടന്നതായി കണ്ടെത്തിയതിനെ തുടർന്ന് വിജിലൻസ് അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടു. ദേവസ്വം...

ശബരിമലയിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ; സ്വർണക്കൊള്ള കേസിൽ തന്ത്രി കണ്ഠരർ രാജീവരർ അറസ്റ്റിൽ

ഉണ്ണികൃഷ്ണൻ പോറ്റിയുമായുള്ള അടുത്ത ബന്ധവും സ്വർണം പുറത്തേക്ക് കടത്താൻ നൽകിയ ഒത്താശയും അന്വേഷണത്തിൽ തെളിഞ്ഞു ശബരിമല സ്വർണക്കൊള്ള കേസിൽ നിർണായക വഴിത്തിരിവായി തന്ത്രി കണ്ഠരർ രാജീവരരുടെ അറസ്റ്റ്. പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) രാവിലെ...

ശബരിമല സ്വർണ്ണക്കൊള്ളയിൽ വൻ കവർച്ചയ്ക്ക് ഗൂഢാലോചന; മൂന്ന് പേർ മുഖ്യ സൂത്രധാരങ്ങൾ, മറ്റ് സ്വർണ്ണ ഉരുപ്പടികളും കവരാൻ പദ്ധതി

മാസങ്ങളോളം ആസൂത്രണം, ശബരിമലയിൽ വൻ കവർച്ചാ പ്ലാൻ: സ്വർണ്ണക്കൊള്ളയ്ക്ക് പിന്നിൽ മാഫിയാ ഗൂഢാലോചന; ശ്രീകോവിലിലേക്കും കൈ നീട്ടാൻ ശ്രമം ശബരിമലയിൽ നടന്ന സ്വർണ്ണക്കവർച്ചയ്ക്ക് പിന്നിൽ വൻതോതിലുള്ള ഗൂഢാലോചന നടന്നതായി പ്രത്യേക അന്വേഷണ സംഘം (SIT)...

തീയ്യേറ്ററുകളെ  സംഗീത സാന്ദ്രമാക്കാൻ “ശങ്കരാഭരണം” 4K യിൽ വരുന്നു.

എറണാകുളം: ഇന്ത്യൻ കർണാടിക് സംഗീതത്തിൽ ചരിത്രം സൃഷ്ടിച്ച, 1980-ൽ കെ. വിശ്വനാഥ് സംവിധാനം നിർവഹിച്ച തെലുങ്ക് ചിത്രമായ ശങ്കരാഭരണം ലോക തീയ്യേറ്ററുളെ  സംഗീത സാന്ദ്രമാക്കാൻ  4Kയിൽ വരുന്നു.  നിരവധി പുരസ്കാരങ്ങൾ നേടിയ ശങ്കരാഭരണം, പൂർണ്ണോദയ...

മമ്മിയൂർ ശ്രീ മഹാദേവ ക്ഷേത്രത്തിലെ 4-ാമത് മഹാരുദ്രയജ്ഞം 2026 ജനുവരി ഒന്ന് മുതൽ

ഗുരുവായൂർ : മമ്മിയൂർ ശ്രീ മഹാദേവ ക്ഷേത്രത്തിൽ നാലാം അതിരുദ്രയജ്ഞം 2026 ജനുവരി ഒന്നിന് ആരംഭിക്കും. ജനുവരി 1 മുതൽ 11 ദിവസങ്ങളിലായി താന്ത്രിക കർമ്മങ്ങളോടും കലാസംസ്കാരിക പരിപാടികളോടും കൂടി അതിരുദ്രയജ്ഞം നടത്തും.  ക്ഷേത്രം...

ഭഗവദ്ഗീതാ ടീച്ചറമ്മ സേതുലക്ഷ്മി കൃഷ്ണയുടെ ഗീതാപഥ് സത്സംഗ സമിതി ആർട്ടിസ്റ്റ് നന്ദൻ പിള്ള ഉദ്ഘാടനം ചെയ്തു.   

ഗുരുവായൂർ: ഭഗവദ്ഗീത സാധാരണ ജനങ്ങൾക്കും സ്വായത്തമാക്കി, ജീവിതവിജയം നേടുവാൻ അവസരമൊരുക്കുന്നതിന്റെ ഭാഗമായി ഭഗവദ്ഗീതാ ടീച്ചറമ്മ സേതുലക്ഷ്മി കൃഷ്ണ നയിക്കുന്ന ഗീതാപഥ് സത്സംഗ സമിതി ഗുരുവായൂർ ടൌൺ ഹാളിൽ ഗുരുവായൂരപ്പന്റെ പ്രിയ ചിത്രകാരൻ ആർട്ടിസ്റ്റ്...

“കരുതൽ സ്‌പർശം”കാൻസർ – വൃക്ക രോഗികൾക്ക് സഹായവുമായി ഹെൽത്ത് കെയർ & സോഷ്യൽ വെൽഫെയർ അസോസിയേഷൻ 

ഗുരുവായൂർ: രണ്ട് ദശാബ്ദമായി ഗുരുവായൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ആരോഗ്യ- ജീവകാരുണ്യ സംഘടനയായ ഹെൽത്ത് കെയർ ആൻഡ് സോഷ്യൽ വെൽഫെയർ അസോസിയേഷൻ സംഘടനയുടെ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി കാൻസർ - വൃക്ക രോഗികൾക്ക് സഹായം...

കളഭ ചാർത്തിൽ ശ്രീഗുരുവായുരപ്പൻ; ദർശന സായൂജ്യത്തിൽ ഭക്ത സഹസ്രങ്ങൾ

ഗുരുവായൂർ: മണ്ഡലകാലത്തിന് പരിസമാപ്തി കുറിച്ച് ഗുരുവായൂരിൽ ഭക്തി സാന്ദ്രമായ ചടങ്ങിൽ അതിവിശിഷ്ടമായ കളഭാട്ടം നടന്നു. . കളഭത്തിലാറാടിയ കണ്ണനെ  കാണാൻ ഭക്തസഹസ്രങ്ങളെത്തി. ദർശന സായൂജ്യം നേടിയ ആനന്ദത്തിലാണ് ഭക്തർ മടങ്ങിയത്. കോഴിക്കോട് സാമൂതിരി...

സുനിത അരവിന്ദന്‍ ഗുരുവായൂർ നഗരസഭ ചെയര്‍പേഴ്‌സന്‍

ഗുരുവായൂര്‍: ഗുരുവായൂർ നഗരസഭ ചെയര്‍പേഴ്‌സനായി സി പി ഐ എമ്മിലെ സുനിത അരവിന്ദനെ തെരഞ്ഞെടുത്തു. 40-ാം വാര്‍ഡ് കൗണ്‍സിലറാണ് സുനിത. 27വോട്ട് നേടിയാണ് സുനിത വിജയിച്ചത്. എതിര്‍ സ്ഥാനാര്‍ത്ഥിയായി മത്സരിച്ച ബിന്ദു നാരായണന്...

ശബരിമല സ്വർണ്ണക്കൊള്ള; കോടതി ഉത്തരവുണ്ടെങ്കിൽ അന്വേഷണം ഏറ്റെടുക്കുമെന്ന് സിബിഐ

ശബരിമല സ്വർണ്ണക്കൊള്ളയിൽ നിർണായക വഴിത്തിരിവ് : ഹൈക്കോടതിയെ നിലപാട് അറിയിക്കും; കേന്ദ്ര ഏജൻസി അന്വേഷണത്തിന് വഴിയൊരുങ്ങുന്നു.. ശബരിമലയിൽ നടന്നതായി ആരോപിക്കപ്പെടുന്ന സ്വർണ്ണക്കൊള്ള കേസിൽ, കോടതി നിർദേശം ലഭിച്ചാൽ അന്വേഷണം ഏറ്റെടുക്കാൻ തയ്യാറാണെന്ന് കേന്ദ്ര അന്വേഷണ...

മദ്യക്കുപ്പികളാൽ ക്രിസ്തുമസ് ട്രീ; ഗുരുവായൂർ നഗരസഭയുടെ പ്രവർത്തിക്കെതിരെ ബി ജെ പി പ്രതിഷേധിച്ചു

ഗുരുവായൂർ: മദ്യക്കുപ്പികൾ കൊണ്ട് ക്രിസ്തുമസ് ട്രീ നിർമ്മിച്ച് ഗുരുവായൂർ ക്ഷേത്രത്തിനു അടുത്ത് നഗരസഭ വെച്ചത് പ്രതിഷേധാർഹമാണ്. നഗരസഭാംഗങ്ങളുടെ സത്യപ്രതിജ്ഞ കഴിഞ്ഞ ഉടൻ തീർത്ഥാടന നഗരിയിൽ  മദ്യ കുപ്പികളെ കൊണ്ട് ക്രിസ്തുമസ് ട്രീ സ്ഥാപിച്ചതു...

ഗുരുവായൂർ ക്ഷേത്രത്തിൽ 2025 ഡിസംബർ മാസത്തെ ഭണ്ഡാര  വരവ് 6.53 കോടിരൂപ

ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ 2025 ഡിസംബർ മാസത്തെ ഭണ്ഡാരം  എണ്ണൽ ഡിസംബർ19 വൈകിട്ട് പൂർത്തിയായപ്പോൾ ലഭിച്ചത് 6, 53,16,495 രൂപ. 1കിലോ  444ഗ്രാം 300 മില്ലിഗ്രാം സ്വർണ്ണം ലഭിച്ചു. വെള്ളി ലഭിച്ചത് 8...

പ്രൊഫ കെ വി രാമകൃഷ്ണന് ഗുരുവായൂർ ശ്രീകൃഷ്ണ കോളേജിൻ്റെ ആദരം

ഗുരുവായൂർ: കേരള സാഹിത്യഅക്കാദമി വിശിഷ്ടാംഗത്വം ലഭിച്ച പ്രൊഫ കെ വി രാമകൃഷ്ണൻ മാഷെ ഗുരുവായൂർ ശ്രീകൃഷ്ണ കോളേജ് സ്റ്റാഫ് ക്ലബിൻ്റെ നേതൃത്വത്തിൽ ആദരിച്ചു. രണ്ട് പതിറ്റാണ്ടോളം മാഷ് അധ്യാപകനായിരുന്ന ശ്രീകൃഷ്ണയിൽ നടന്ന സമാദരണ...

“ഗ്ലോറിയ @ എൽ എഫ് “- ഗുരുവായൂർ ലിറ്റിൽ ഫ്ലവർ കോളേജിൽ ക്രിസ്തുമസ് കാർണിവൽ

ഗുരുവായൂർ: ഗുരുവായൂർ ലിറ്റിൽ ഫ്ലവർ കോളേജിൽ ഡിസംബർ 19 ന് ‘ഗ്ലോറിയ അറ്റ് എൽ. എഫ് ‘എന്ന പേരിൽ ക്രിസ്തുമസ് കാർണിവൽ 2025 സംഘടിപ്പിക്കുന്നു.  വെള്ളിയാഴ്ച്ച വൈകീട്ട് അഞ്ചിന് നടക്കുന്ന കാർണിവൽ ഭിന്ന ശേഷിക്കാരായ...

കുചേല ദിനാഘോഷത്തിൽ ഗുരുവായൂർ മഞ്ജുളാൽത്തറയിൽ  കുചേലനെത്തി

ഗുരുവായൂർ: കുചേല ദിനത്തിൽ മഞ്ജുളാൽത്തറയിൽ പുതിയ കുചേല പ്രതിമ സമർപ്പിച്ചു. ഭക്തി സാന്ദ്രമായ ചടങ്ങിൽ ഗുരുവായൂർ ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ പി.സി.ദിനേശൻ നമ്പൂതിരിപ്പാട് ഭദ്രദീപം തെളിച്ചു. ദേവസ്വം ചെയർമാൻ ഡോ വി കെ...

പൈതൃകം സൈനിക സേവാ സമിതിയുടെ നേതൃത്വത്തിൽ  ഗുരുവായൂരിൽ ‘വിജയ് ദിവസ്’ ആഘോഷിച്ചു 

ഗുരുവായൂർ: പൈതൃകം ഗുരുവായൂർ സൈനിക സേവാ സമിതിയുടെ നേതൃത്വത്തിൽ 'വിജയ് ദിവസ്' ആഘോഷിച്ചു. 1974 ഇന്ത്യ പാക് യുദ്ധത്തിൽ ഇന്ത്യ വിജയിച്ചതിന്റെ  സന്തോഷ സൂചകമായാണ് ഡിസംബർ 16 'വിജയ് ദിവസ് ' ആഘോഷിച്ചുവരുന്നത് ഗുരുവായൂർ...

കുചേലദിനത്തെ വരവേറ്റു കൊണ്ട് ഗുരുവായൂരിൽ കൃഷ്ണ കുചേല സംഗമവും, അവിൽ സമർപ്പണവും

ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്ര പാരമ്പര്യ നായർ തറവാട്ട് കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ കുചേലദിനത്തെ വരവേറ്റു കൊണ്ട് കൃഷ്ണ കുചേല സംഗമവും, അവിൽ സമർപ്പണവും നടത്തി. മഞ്ജുളാൽ പരിസരത്ത് ഭക്തജന നിറവിൽ അവിൽ പൊതികൾ പ്രാർത്ഥനാപൂർവം...

ഗുരുവായൂർ ദേവസ്വം നാരായണീയ ദിനം ആഘോഷിച്ചു

ഗുരുവായൂർ: ഗുരുവായൂർ ദേവസ്വം ആഭിമുഖ്യത്തിൽ നാരായണീയ ദിനാഘോഷം  സമ്പൂർണ്ണ നാരായണീയ പാരായണം, സെമിനാർ, നാരായണീയ സപ്താഹം, നാരായണീയം വനമാലാ വ്യാഖ്യാനം തമിഴ് പതിപ്പ് പ്രകാശനം, സാംസ്കാരിക സമ്മേളനം തുടങ്ങിയ പരിപാടികളോടെ ആഘോഷിച്ചു. സാംസ്കാരിക...

പാലയൂർ ചരിത്ര സ്‌മൃതി – ക്രൈസ്തവ പൈതൃകങ്ങളുടെ കണ്ടെത്തലുകൾ

ചാവക്കാട്: ഭാരതീയ ക്രൈസ്തവരുടെ ചരിത്രമുറങ്ങുന്ന പാലയൂരിന്റെ മണ്ണിൽ 'പാലയൂർ ചരിത്രസ്മൃതി' എന്ന പേരിൽ ചരിത്രപ്രദർശന മത്സരവും സമ്മേളനവും നടന്നു. സെന്റ് തോമസ് മേജർ ആർക്കി എപ്പിസ്കോപ്പൽ തീർത്ഥാടന കേന്ദ്രമായ പാലയൂർ പള്ളിയിലെ കുടുംബ...

കുചേലദിനത്തിൽ   മഞ്ജുളാൽത്തറയിൽ പുതിയ കുചേല പ്രതിമ സമർപ്പണം

ഗുരുവായൂർ: കുചേലദിനത്തിൽ ശ്രീ ഗുരുവായൂരപ്പ ഭക്തർക്ക് ആനന്ദമേകി മഞ്ജുളാൽത്തറയിൽ പുതിയ കുചേല പ്രതിമ ഉയരും. നവീകരിച്ച മഞ്ജുളാൽത്തറയിൽ പുതിയ വെങ്കല ഗരുഡ ശിൽപ്പത്തിനരികെയാണ്  പുതിയ കുചേല പ്രതിമയുടെ സ്ഥാനം. കുചേല ദിനത്തിൽ തന്നെ...

ഗുരുവായൂർ ക്ഷേത്രത്തിൽ ആചാര പ്രധാനമായ അംഗുലീയാങ്കം കൂത്ത് തുടങ്ങി

ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ മണ്ഡലകാല  ആചാര വിശേഷമായ അംഗുലീയാങ്കം കൂത്ത് തുടങ്ങി. പന്ത്രണ്ട് ദിനങ്ങളിൽ അരങ്ങേറുന്ന അംഗുലിയാങ്കം കൂത്ത് ആചാര പ്രധാനമാണ്. ഹനുമാൻ വേഷത്തിൽ രാമായണം കഥ ആംഗ്യ ഭാഷയിലൂടെ അവതരിപ്പിക്കുന്നതാണ് അംഗുലീയാങ്കം. ചൊവ്വാഴ്ച...

ആഘോഷമായിട്ടും മഞ്ജുളാൽ തറയിൽ കുചേലൻ എത്തിയില്ല; പ്രതിഷേധിച്ച് ഭക്തജന കൂട്ടായ്മ.

ഗുരുവായൂർ: ബുധനാഴ്ച കുചേല ദിന ആഘോഷമായിട്ടും ഇതുവരെയും മഞ്ജുളാൽ തറയിൽ കുചേലൻ എത്തിയിട്ടില്ല. ഭക്തി നിർഭരമായി സ്നേഹ ബന്ധത്തിന്റെയും, ദേവാനുഗ്രഹത്തിന്റെ സത്ത പകർന്ന പുരാണ ഇതിഹാസങ്ങളിലെ മുഖ്യ ദേവസ്വരൂപമായ കുചേലദിനം ഇത്തവണ വന്നെത്തിയിട്ടും,...