the digital signature of the temple city

Home Blog Page 81

ഒരുമയും സൗഹാർദ്ദവും പകർന്ന് തട്ടകം ഓണാഘോഷം

തിരുവെങ്കിടാചലപതി ക്ഷേത്ര മൈതാനിയിൽ കൊടിയേറ്റം…

ഗുരുവായൂർ: സമത്വത്തിന്റെയും സഹവർത്തിത്വത്തിന്റെയും സമഭാവനയുടെ മലയാള ആഘോഷമായ തിരുവോണത്തിന്‍റെ ഭാഗമായി, തിരുവെങ്കിടം ബ്രദേഴ്സ് ക്ലബ്ബിന്റെ നേതൃത്വത്തിലുള്ള തട്ടകം ഓണാഘോഷത്തിന് തിരുവെങ്കിടാചലപതി ക്ഷേത്ര മൈതാനിയിൽ കൊടിയേറ്റം നടത്തി.

1003090908

രാജീവ് മോഹൻ നഗറിലെ കമനീയമായി സ്ഥാപിച്ച കൊടിമരത്തിൽ മത സൗഹാർദ്ദത്തിന്റെ വിളംബരം തീർത്ത് ക്ഷേത്ര സമിതി പ്രസിഡണ്ട് ശശി വാറണാട്ട്, ഗുരുവായൂർ സെന്റ് ആന്റണീസ് പള്ളി വികാരി റവ. ഫാ. സെബിചിറ്റാട്ടുകര എന്നിവർ ചേർന്ന് കൊടിയേറ്റം നിർവഹിച്ചു. വാദ്യവിദ്യാൻ ഷൺമുഖൻ തെച്ചിയിലും സംഘവും ഒരുക്കിയ കേളിവന്ദന അകമ്പടിയോടെയായിരുന്നു കൊടിയേറ്റം. മഹാബലി വേഷവുമായി ഓണാവേശം നൽകി സന്നിഹിതനായി.

1003090916

വേദിയിൽ ക്ഷേത്ര സമിതി ഭാരവാഹികൾ, പള്ളി ട്രസ്റ്റികൾ, തട്ടകം ഓണാഘോഷ ഭാരവാഹികൾ, ബ്രദേഴ്സ് ക്ലബ്ബ് ഭാരവാഹികൾ, വനിതാ വിഭാഗം ഭാരവാഹികൾ, തട്ടകം നിവാസികൾ എന്നിവർ തിങ്ങിനിറഞ്ഞു. തുടക്കച്ചടങ്ങുകൾക്ക് പി.ഐ. ലാസർ, രവി കാഞ്ഞുള്ളി, ബാലൻ വാറണാട്ട്, ശിവദാസ് മൂത്തേടത്ത്, വിനോദ് കുമാർ അകമ്പടി, ചന്ദ്രൻ ചങ്കത്ത്, രമ്യ വിജയകുമാർ, മേഴ്സി ജോയ്, പി. മുരളീധര കൈമൾ, നന്ദകുമാർ കാരാത്ത് എന്നിവർ നേതൃത്വം നൽകി.

1003090931

ആഘോഷത്തിനിടയിൽ, അകാലത്തിൽ വിട പറഞ്ഞ ക്ലബ്ബ് ഭാരവാഹി രാജീവ് മോഹനന്റെ ചിത്രത്തിന് മുമ്പിൽ പുഷ്പാർച്ചന അർപ്പിച്ച് എല്ലാവരും അനുസ്മരിച്ചു.

തുടർന്ന് പ്രത്യേക വേദിയിൽ അഡ്വ. ഗോപിനാഥപൈ ഉത്രാടഗാനം ആലപിച്ച് കലാവിരുന്നിന് തുടക്കം കുറിച്ചു. സ്നേഹപന്തലിൽ 11.30 മുതൽ 2.30 വരെ നീണ്ടുനിന്ന വിഭവസമൃദ്ധമായ ഓണസദ്യ ആയിരുന്നു പ്രധാന ആകർഷണം. വില്ലിമേൽ തായമ്പക, കവിത, ഗാനാലാപനം, നാടൻപാട്ട് എന്നിവയും അരങ്ങേറി.

1003090964

വൈകിട്ട് 5 മണിക്ക് മെഗാ തിരുവാതിര അരങ്ങേറി. ഇടക്കാല ഫൂഷൻ, മാർഗംകളി, ഒപ്പന, വിവിധ നൃത്തങ്ങൾ, വയലിൻ സോളോ, ചാക്യാർ കോമഡി ഷോ എന്നിവയും പ്രേക്ഷക മനസുകൾ കീഴടക്കി.

1003090981

രാത്രി 7 മണിക്ക് നടന്ന സാംസ്കാരിക സമ്മേളനത്തിൽ നിർദ്ധനർക്കുള്ള പെൻഷൻ വിതരണം, പ്രതിഭാദരം, സമ്മാനദാനം തുടങ്ങിയവ നടത്തി. നഗരസഭ ചെയർമാൻ എം. കൃഷ്ണദാസ് സമ്മേളനം ഉദ്ഘാടനം ചെയ്തു. സിനിമാ-സീരിയൽ താരം നിഷ സാരംഗ്, കൗൺസിലർമാരായ കെ.പി. ഉദയൻ, ദേവി കദീലിപ്, വി.കെ. സുജിത്ത്, സുബിത സുധീർ, കെ.പി.എ. റഷീദ് എന്നിവർ പങ്കെടുത്തു. വിവിധ സംഘടനാ സാരഥികളായ ടി.എൻ. മുരളി, പി.ഐ. സൈമൺ, സുമേഷ് കൊളാടി, പി.ഐ. ആന്റോ എന്നിവർ ആശംസകൾ അറിയിച്ചു.

1003090986

ആഘോഷങ്ങൾക്ക് നേതൃത്വം നൽകിയവർ: ജോതിദാസ് ഗുരുവായൂർ, ഹിമ അനിൽ, ബാലചന്ദ്രിക അകമ്പടി, മാധവൻ പൈക്കാട്ട്, സുജിത്ത് കുമാർ നന്ദനം, മുരളി വടക്കൂട്ട്, മായാദേവി ചീരക്കുഴി, ജിഷോ പുത്തൂർ, പി. രാമകൃഷ്ണൻ, പ്രേമ വിശ്വനാഥൻ, എൻ.കെ. ലോറൻസ്, കെ. പരമേശ്വരൻ, വിജി പ്രശാന്ത്, ആന്റോ നീലങ്കാവിൽ, ശ്രീ നാരായണൻ മുല്ലപ്പിള്ളി, സുകുമാരൻ ആലക്കൽ, എൻ.കെ. പിന്റോ, ഹരിദാസ് വടക്കൂട്ട്, രാജു പി. എന്നിവർ.

1003090989

ഇതിനുമുമ്പ് തട്ടക ഭവനങ്ങളിൽ പൂക്കള മത്സരം സംഘടിപ്പിക്കുകയും കിടപ്പുരോഗികൾക്ക് ഓണപുടവ വിതരണം നടത്തുകയും ചെയ്തു.

മലയാളത്തിന്റെ മഹാനടൻ മമ്മുട്ടിയുടെ പിറന്നാൾ ദിനാഘോഷം ; ഗുരുവായൂരപ്പന് പാൽപായസ വഴിപാട്

ഗുരുവായൂരിൽ പാൽപായസം വിതരണം; പ്രശസ്ത ഗായകൻ പി. ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു

ഗുരുവായൂർ: മലയാള സിനിമയുടെ മഹാനടനും പ്രിയപ്പെട്ട നടനുമായ മമ്മുട്ടിയുടെ പിറന്നാൾ ദിനമായ ഇന്ന്, ഗുരുവായൂരപ്പന് സമർപ്പിതമായ പാൽപായസം വഴിപാട് നടത്തി. ക്ഷേത്ര നടയിൽ ഭക്തജനങ്ങൾക്ക് പാൽപായസം വിതരണം ചെയ്ത് വിശിഷ്ടമായ ആഘോഷ നിമിഷം പങ്കുവച്ചു.

മമ്മുട്ടിയുടെ ആയുരാരോഗ്യ സൗഖ്യത്തിനായി, സുഹൃത്തും ഗുരുവായൂരിലെ സാംസ്കാരിക പ്രവർത്തകനുമായ ബാബുരാജ് ഗുരുവായൂർ വഴിപാടുകൾ അർപ്പിച്ചു. ഗുരുവായൂരപ്പന്റെ പാൽപായസം മമ്മൂട്ടിക്ക് ഏറെ പ്രിയപ്പെട്ടതാണെന്നും, പല തവണ തന്നെ മഹാനടന് പാൽപായസം എത്തിച്ചു നൽകിയിട്ടുണ്ടെന്നും ബാബുരാജ് അറിയിച്ചു.

പ്രശസ്ത പിന്നണി ഗായകനും ദേശീയ അവാർഡ് ജേതാവുമായ ശ്രീ. പി. ഉണ്ണികൃഷ്ണൻ, മമ്മൂട്ടിക്ക് പിറന്നാളാശംസകൾ നേർന്ന് പായസവിതരണം ഉദ്ഘാടനം ചെയ്തു. സംഗീതലോകത്ത് പ്രശസ്തയായ അദ്ദേഹത്തിന്റെ മകൾ ഉത്തരയും ചടങ്ങിൽ പങ്കുചേർന്ന് ആശംസകൾ അറിയിച്ചു.

ഗുരുവായൂർ നഗരസഭ പ്രതിപക്ഷ നേതാവ് ശ്രീ. കെ.പി. ഉദയൻ, ഡോ. കെ. മണികണ്ഠൻ (ഗുരുവായൂർ), മാധ്യമ പ്രവർത്തകൻ കലൂർ ഉണ്ണികൃഷ്ണൻ, ബാബുരാജ് ഗുരുവായൂർ എന്നിവർ ചടങ്ങിൽ പങ്കെടുത്ത് മമ്മൂട്ടിയുടെ ജന്മദിനത്തിൽ ഹൃദയം നിറഞ്ഞ ആശംസകൾ നേർന്നു സംസാരിച്ചു.

തട്ടകം ഓണാഘോഷത്തിന് ഭംഗിയേകാൻ ഒരുക്കങ്ങൾ പൂർത്തിയായി

ഗുരുവായൂർ: ബ്രദേഴ്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ദേശകൂട്ടായ്മയിൽ രൂപീകരിച്ച തട്ടകം ഓണാഘോഷ സമിതിയുടെ ആഭിമുഖ്യത്തിൽ ഓണാഘോഷം സെപ്റ്റംബർ 7-ന് (ഞായർ) നടക്കും. രാവിലെ 10 മണിക്ക് തിരുവെങ്കിടം ക്ഷേത്ര മൈതാനിയിൽ നടക്കുന്ന കൊടിയേറ്റത്തോടെ ആഘോഷങ്ങൾക്ക് തുടക്കമാകും. തിരുവെങ്കിടാചലപതി ക്ഷേത്ര സമിതി ഭാരവാഹികളും, സെന്റ് ആന്റണീസ് പള്ളി വികാരിയും ട്രസ്റ്റിമാരും, ബ്രദേഴ്സ് ക്ലബ്ബ് ഭാരവാഹികളും, തട്ടകവാസികളും മഹാബലി വേഷങ്ങളും പങ്കെടുക്കുന്ന ചടങ്ങിൽ ക്ഷേത്ര-പള്ളി സാരഥികൾ കേളി വന്ദനത്തോടെ കൊടിയേറ്റം നിർവഹിക്കും.

പ്രധാന പരിപാടികൾ

  • ഓണസദ്യ: രാവിലെ 11.30 മുതൽ 1.30 വരെ
  • കലാവിരുന്നുകൾ: വൈകിട്ട് 5 മണിക്ക് ആരംഭിക്കുന്ന മെഗാ തിരുവാതിരയും വിവിധ കലാപരിപാടികളും
  • പ്രത്യേക ചാക്യാർ കോമഡി ഷോ
  • സാംസ്കാരിക സമ്മേളനം: രാത്രി 7 മണിക്ക്, ഗുരുവായൂർ എം.എൽ.എ, നഗരസഭ ചെയർമാൻ, പ്രതിപക്ഷ നേതാവ്, സിനിമ-സീരിയൽ താരങ്ങൾ, ജനപ്രതിനിധികൾ, മറ്റു സാരഥികൾ എന്നിവരുടെ സാന്നിധ്യത്തിൽ

സാമൂഹിക സേവനങ്ങൾ

  • നിർദ്ധനർക്കുള്ള പെൻഷൻ വിതരണം
  • പ്രതിഭകൾക്ക് സ്നേഹാദരവും സമ്മാനദാനവും

അനുസ്മരണം

കൊടിയേറ്റത്തിന് മുമ്പ് രാവിലെ 10 മണിക്ക് മരിച്ച ക്ലബ്ബ് ഭാരവാഹി രാജീവ് മോഹനന്റെ ഛായാചിത്രത്തിൽ പുഷ്പാർച്ചന നടത്തി അനുസ്മരണ വേള സംഘടിപ്പിക്കും.

തീയതി മാറ്റം

ആദ്യം സെപ്റ്റംബർ 6, 7 തീയതികളിൽ നടത്താനിരുന്ന പരിപാടികളിൽ നിന്നും 6-ാം തീയതിയിലെ ഘോഷയാത്രയുൾപ്പടെയുള്ള എല്ലാ ചടങ്ങുകളും റദ്ദാക്കി, സെപ്റ്റംബർ 7-ന് മാത്രം മുഴുനീള ഓണാഘോഷം നടത്തുകയാണ്.

ഷാനവാസിനെ ആക്രമിച്ച സംഭവം; പോലീസ് നിലപാടിൽ  പ്രതിഷേധവുമായി  കേരള പത്ര പ്രവർത്തക അസോസിയേഷൻ.

കൊല്ലം : കൊല്ലം  കടക്കലിൽ വാർത്ത ശേഖരിക്കുന്നതിനിടെ  പത്ര പ്രവർത്തക അസോസിയേഷൻ ജില്ലാ സെക്രട്ടറി  ഷാനവാസ്‌ കടക്കലിനെ സിപിഎം പ്രവർത്തകൻ  അഡ്വ. പ്രഫുല്ല ഘോഷ് മർദ്ദിച്ച സംഭവത്തിൽ പോലീസ് നടപടി പ്രതികളെ സഹായിക്കുന്നതാണെന്ന്  പത്ര പ്രവർത്തക അസോസിയേഷൻ സംസ്ഥാന സമിതി യോഗം കുറ്റപ്പെടുത്തി.

മർദ്ദിച്ച വ്യക്തിയുടെ പേര് വ്യക്തമാക്കിക്കൊണ്ട്  കടക്കൽ പോലീസിൽ  പരാതി നൽകിയെങ്കിലും പ്രതിയെ സ്റ്റേഷനിൽ വിളിച്ചു വരുത്താനോ മേൽ നടപടി സ്വീകരിക്കാനോ ഇതുവരെ  പോലീസ് തയ്യാറായിട്ടില്ല എന്നത് പ്രതിയുമായുള്ള പോലീസിന്റെ ബന്ധമാണ് സൂചിപ്പിക്കുന്നത്. പോലീസിൽ നിന്ന് ലഭിക്കുന്ന സഹായത്തിന്റെ ബലത്തിൽ പ്രതികൾ സോഷ്യൽ മീഡിയകളിലൂടെ ഷാനവാസിനെതിരെ കൊലവിളി മുഴക്കുന്നത് സംസ്ഥാന സമിതി ഗൗരവത്തോടെയാണ് കാണുന്നത്.

2019ൽ മനോരമ മനോരമ സ്ട്രിങർ ബിനു കടക്കലിനെതിരെയും നിരവധി കേസുകളിൽ ഉൾപ്പെട്ട ഇതേ വ്യക്തി  കയ്യേറ്റം നടത്തിയിരുന്നു.  ഈ സംഭവത്തിൽ കേസെടുത്ത കടക്കൽ പോലീസ് പരാതിക്കാരനെ പോലും അറിയിക്കാതെ കോടതിയിൽ ക്ലോഷർ റിപ്പോർട്ട് നൽകി കേസ് അവസാനിപ്പിച്ചതാണ് മാധ്യമ പ്രവർത്തകർക്ക് നേരെ നിരന്തരമായി അക്രമം നടത്താൻ പ്രതികൾക്ക് പ്രചോദനമായതെന്ന് യോഗം വിലയിരുത്തി.

പ്രതികളെ സംരക്ഷിക്കുന്ന പോലീസ് നടപടിക്കെതിരെയും  ഷാനവാസിനെതിരെ  കൊല വിളി നടത്തുന്നവർക്കെതിരെയും  ഡിജിപി, മനുഷ്യാവകാശ കമ്മീഷൻ,  ബാർ കൗൺസിൽ, സിപിഎം സംസ്ഥാന സെക്രട്ടരി എന്നിവർക്ക്  പരാതി നൽകാനും പ്രതിക്കെതിരെ  പോലീസ് അടിയന്തിര നടപടി സ്വീകരിച്ചില്ലെങ്കിൽ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും പ്രതിഷേധം നടത്താനും സംസ്ഥാന സമിതി തീരുമാനിച്ചു.

സംസ്ഥാന ഭാരവാഹികളായ മധു കടുത്തുരുത്തി  (കോട്ടയം), സലീം മൂഴിക്കൽ  (കോഴിക്കോട്), ബൈജു പെരുവ (കോട്ടയം), ജി ശങ്കർ (കൊല്ലം), കണ്ണൻ പന്താവൂർ  (മലപ്പുറം), ബൈജു മേനാച്ചേരി (എറണാകുളം), എൻ ധനഞ്ജയൻ (കണ്ണൂർ), വി എസ് ഉണ്ണികൃഷ്ണൻ  (കൊല്ലം), അഭിലാഷ് പിണറായി (കണ്ണൂർ) ,മംഗലം ശങ്കരൻകുട്ടി (പാലക്കാട്), മനോജ്‌ കടമ്പാട്ട്  (തൃശൂർ)   പ്രത്യേക ക്ഷണിതാക്കളായ കെ കെ അബ്ദുള്ള, ഗോപി ചക്കുന്നത്ത്  എന്നിവർ പങ്കെടുത്തു.

ഓണപ്പുണ്യം പങ്കുവെച്ച് ചേംബർ ഓഫ് കോമേഴ്സ് ; ജനകീയ തിരുവോണ സദ്യയും ഓണപ്പുടവ വിതരണവും..

ഗുരുവായൂർ ചേംബർ ഓഫ് കോമേഴ്സ് – “വിശക്കുന്നവയറിനൊരു പൊതി ചോറ്” പദ്ധതിയുടെ ഭാഗമായി ജനകീയ തിരുവോണ സദ്യയും ? ഓണപ്പുടവയും നൽകി ??

ഗുരുവായൂർ: ഗുരുവായൂർ ചേംബർ ഓഫ് കോമേഴ്സിന്റെ ആഭിമുഖ്യത്തിൽ ജനകീയ തിരുവോണ സദ്യയും ഓണപ്പുടവ വിതരണവും പാലിയത്ത് ഭവനിൽ നടന്നു.

നഗരസഭ ചെയർമാൻ എം. കൃഷ്ണദാസ് നിലവിളക്ക് വെളുത്ത് യോഗം ഉദ്ഘാടനം ചെയ്തു. മമ്മിയൂർ ദേവസ്വം ചെയർമാൻ ജി. കെ. പ്രകാശ് ഓണപ്പുടവ വിതരണം നിർവഹിച്ചു. സായി സഞ്ജീവനി ട്രസ്റ്റ് ചെയർമാൻ ഡോ. ഹരിനാരായണൻ ഓണ സന്ദേശം നൽകി. ചടങ്ങിൽ ചേംബർ ഓഫ് കോമേഴ്സ് സെക്രട്ടറി അഡ്വ. രവി ചങ്കത്ത് അദ്ധ്യക്ഷത വഹിച്ചു.കൺവീനർ മുരളിധര കൈമൾ സ്വാഗതവും ട്രഷറർ ആർ.വി. റാഫി നന്ദിയും രേഖപ്പെടുത്തി.

1003077258

നമ്മളൊക്കെ സമൃദ്ധമായ സദ്യ ഉണ്ണുമ്പോഴും ഓണപ്പുടവ അണിയുമ്പോഴും, അർഹരായവർക്ക് വിശക്കുന്ന വയറിനൊരു പൊതി ചോറ് നൽകുക എന്നതാണ് ചേംബർ ഓഫ് കോമേഴ്സിന്റെ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ലക്ഷ്യം,” സംഘാടകർ വ്യക്തമാക്കി.

വസന്ത മണി ടീച്ചർ, കെ.പി.എ. റഷീദ്, കെ.ആർ. ഉണ്ണികൃഷ്ണർ, പി.എം. അബ്ദുൽ റഷീദ്, ഒ.വി. രാജേഷ്, മുരളി അകമ്പടി, ആർ.വി. മുഹമ്മദ്, പി.ടി. ചന്ദ്രൻ, ജയൻ കെ. മേനോൻ എന്നിവർ ഓണസദ്യക്ക് നേതൃത്വം നൽകി.

ഓണത്തെ വരവേൽക്കാനായി ഗുരുവായൂരപ്പന്റെ സന്നിധിയിൽ പൈതൃകത്തിന്റെ “ഉത്രാടമേളം”

70-ഓളം കലാകാരന്മാരുടെ പങ്കാളിത്തം; ഓണപ്പുടവയും ഉപഹാരങ്ങളും നൽകി ആദരിച്ചു

ഗുരുവായൂർ: ഓണാഘോഷങ്ങളുടെ ഭാഗമായി പൈതൃകം ഗുരുവായൂർ ആഭിമുഖ്യത്തിൽ ഗുരുവായൂരപ്പന്റെ സന്നിധിയിൽ ഭക്തിസാന്ദ്രമായ ഉത്രാട മേളം അരങ്ങേറി. പൈതൃകത്തിന്റെ സാരഥികളായ അഡ്വ. രവി ചങ്കത്ത്, അഡ്വ. രാജഗോപാലൻ, ഡോ. കെ.ബി. പ്രഭാകരൻ, അജിത് തലക്കാട്ട് എന്നിവർ പങ്കെടുത്ത ചടങ്ങിൽ മേള വിദ്വാൻ കക്കാട് രാജപ്പൻ മാരാർ പ്രാമാണ്യം വഹിച്ചു. കുമാരി ആർദ്ര, പദ്മപ്രിയ, ആരതി എസ്.രാജ, ഷീന മനോജ്, വൈശാഖ്, പ്രണവ് കുറുപ്പ്, വിഷ്ണു വടക്കേകാട് എന്നിവർ മുൻനിരയിൽ അണിനിരന്നു.

1003068655

കക്കാട് വാദ്യകലാക്ഷേത്രത്തിന്റെ നേതൃത്വത്തിൽ നടന്ന പഞ്ചാരി മേളത്തിൽ എഴുപതോളം കലാകാരന്മാർ പങ്കെടുത്തു. ഗുരുവായൂർ തെക്കേനടയിലെ ശ്രീ ഗുരുവായൂരപ്പൻ ഓഡിറ്റോറിയമാണ് ചടങ്ങിന് വേദിയായത്.

ഗുരുവായൂർ ദേവസ്വം മാനേജിംഗ് കമ്മിറ്റി ചെയർമാൻ ഡോ. വി.കെ. വിജയൻ ഉത്രാട മേളം ഉദ്ഘാടനം ചെയ്തു. ക്ഷേത്രം ഊരാളൻ ബ്രഹ്മശ്രീ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട് നിലവിളക്ക് തെളിയിച്ച് അരങ്ങ് ഉണർത്തി. ദേവസ്വം മാനേജിംഗ് കമ്മിറ്റി അംഗം ശ്രീ മനോജ് കുമാർ മുഖ്യാതിഥിയായി പങ്കെടുത്തു ഉപഹാരസമർപ്പണം നടത്തി.

1003068650

ഗുരുവായൂരിന്റെ വാദ്യചരിത്രത്തിൽ ആദ്യമായി പൈതൃകം നേതൃത്വത്തിൽ ഭഗവാന്റെ മുന്നിൽ സമർപ്പിച്ച ഉത്രാട മേളത്തിന് ശേഷം ഭഗവാന്റെ നൈവേദ്യങ്ങൾ ഉൾപ്പെടുത്തി ഒരുക്കിയ ഉത്രാടസദ്യ രുഗ്മിണി റീജൻസിയിൽ നടന്നു. മേളത്തിൽ പങ്കെടുത്ത എല്ലാ കലാകാരന്മാർക്കും ഓണപ്പുടവയും ഉപഹാരങ്ങളും നൽകി ആദരിച്ചു.

പൈതൃകം കോർഡിനേറ്റർ അഡ്വ. രവി ചങ്കത്ത്, ജനറൽ സെക്രട്ടറി മധു കെ. നായർ, ഖജാൻജി കെ.കെ. വേലായുധൻ, മണലൂർ ഗോപിനാഥ്, വൈശ്രവണത്ത് നാരായണൻ നമ്പൂതിരി, ഏ.കെ. ദിവാകരൻ, മുരളി അകമ്പടി, ഓ.വി. രാജേഷ്, വിശ്വനാഥപണിക്കർ എന്നിവർ പ്രസംഗിച്ചു.

? വാർത്തയുടെ പ്രധാനപ്പെട്ട ഹൈലൈറ്റുകൾ:

  • ഗുരുവായൂരപ്പൻ ഓഡിറ്റോറിയത്തിൽ ഭക്തിസാന്ദ്രമായ ഉത്രാട മേളം
  • എഴുപതോളം കലാകാരന്മാർ പങ്കെടുത്ത പഞ്ചാരി മേളം
  • ദേവസ്വം ചെയർമാൻ ഡോ. വി.കെ. വിജയൻ ഉദ്ഘാടനം ചെയ്തു
  • ഊരാളൻ നമ്പൂതിരിപ്പാട് നിലവിളക്ക് തെളിച്ചു
  • ഭഗവാന്റെ സന്നിധിയിൽ പൈതൃകത്തിന്റെ നേതൃത്വത്തിൽ ആദ്യമായുള്ള സമർപ്പണം
  • ഉത്രാടസദ്യ രുഗ്മിണി റീജൻസിയിൽ
  • കലാകാരന്മാർക്ക് ഓണപ്പുടവയും ഉപഹാരങ്ങളും നൽകി ആദരിച്ചു

വർഷങ്ങൾക്ക് ശേഷം കണ്ണന്റെ മുമ്പിൽ ചിലങ്ക അണിഞ്ഞ് അമ്മമാർ

മേൽപ്പത്തൂർ ഓഡിറ്റോറിയത്തിൽ ഹൃദയസ്പർശിയായ അരങ്ങേറ്റം

ഗുരുവായൂർ: വർഷങ്ങളുടെ ഇടവേളയ്ക്കു ശേഷം ഗുരുവായൂരിലെ മേൽപ്പത്തൂർ ഓഡിറ്റോറിയം സാക്ഷിയായത് ഹൃദയസ്പർശിയായൊരു നൃത്താവിഷ്കാരത്തിനാണ്. കണ്ണന്റെ സന്നിധാനത്ത് അമ്മമാർ വീണ്ടും ചിലങ്ക അണിഞ്ഞ്, താളത്തിനൊത്ത് കാൽ പതിച്ച്, മനോഹരമായൊരു നൃത്താവിസ്മയം പ്രേക്ഷകർക്ക് സമ്മാനിച്ചു.

1003062408

ഗുരു സുനിൽകുമാർ കല്ലാട്ടിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ശ്രീ ഭഗവതി നൃത്ത വിദ്യാലയത്തിലെ കുട്ടികളുടെ നൃത്ത അരങ്ങേറ്റത്തിന്റെ ഭാഗമായി അമ്മമാരുടെ ഈ അവതരണം സംഘടിപ്പിക്കപ്പെട്ടു. കുട്ടികളുടെ ആദ്യ അരങ്ങേറ്റത്തിനൊപ്പം അമ്മമാരുടെ ഈ നിർത്താവിഷ്കാരം, ഒരു പ്രത്യേക തനിമ നൽകി.

1003062421

ഇന്ന് വൈകീട്ട് ക്ഷേത്രത്തിലെ ശീവേലിക്ക് ശേഷമാണ് മേൽപ്പത്തൂർ ഓഡിറ്റോറിയത്തിൽ വേദി നിറഞ്ഞത്. ഗുരുവായൂരിൽ വർഷങ്ങളായി തിരുവാതിരകളി അവതരിപ്പിച്ചു വരുന്ന കൃഷ്ണാമൃതം തിരുവാതിരക്കളി സംഘം അംഗങ്ങളാണ് ഈ പരിപാടിയുടെ ആത്മാവ്. ഇവരുടെ അവതരണം പ്രേക്ഷകർക്കു പഴയ ഓർമ്മകളുടെ മണിമുഴക്കമായി.

ഗുരുവായൂർ ഉത്സവങ്ങൾക്ക് വർഷംതോറും ഇവർ തിരുവാതിരകളി അവതരിപ്പിക്കാറുണ്ട്. ഏറെകാലത്തിനുശേഷം കണ്ണന്റെ മുമ്പിൽ ചിലങ്കയണിഞ്ഞ് അരങ്ങേറിയതായിരുന്നു ഇന്നത്തെ പ്രത്യേകത. അമ്മമാർ ഒരുമിച്ചിറങ്ങിയപ്പോൾ, വേദിയിലെ കലാരൂപത്തിന് അതിന്റെ സമ്പൂർണ ഭംഗി വീണ്ടെടുക്കാനായി.

ബിന്ദു നാരായണന്റെ നേതൃത്വത്തിൽ പ്രസന്ന ബാബു, ദീപ രാധാകൃഷ്ണൻ, പഞ്ചമി, സ്മിത, ഷീന പ്രേംകുമാർ, അനു, ചിത്ര എന്നിവരുടെ ചുവടുകളാണ് വേദി തെളിച്ചെടുത്തത്. ഓരോ ചുവടിലും കലാപ്രേമവും ഭക്തിയും നിറഞ്ഞിരുന്നു. പ്രേക്ഷകർ കൈയടികളിലൂടെ അതിനെ സ്വീകരിക്കുകയും അഭിനന്ദിക്കുകയും ചെയ്തു.
ഈ അവതരണം, കലയും ഭക്തിയും ഒരുമിച്ചപ്പോൾ ഉണ്ടാകുന്ന ആത്മീയാനുഭവത്തിന്റെ മികച്ച ഉദാഹരണമായി. ഗുരുവായൂരിന്റെ കലാപാരമ്പര്യത്തിനും ഭക്തിസാംസ്കാരിക പൈതൃകത്തിനും ഇത് പുതുജീവൻ നൽകിയിരിക്കുന്നു. ഇവർക്ക് ഇനിയും കൂടുതൽ വേദികളിൽ നൃത്തം അവതരിപ്പിക്കാൻ ഭഗവാൻ അനുഗ്രഹിക്കുമാറാകട്ടെ….

1003062411

വിശേഷ നിവേദ്യ നിറവിൽ ഗുരുവായൂർ ക്ഷേത്രത്തിൽ തൃപ്പുത്തരി ആഘോഷം.

ഗുരുവായൂർ: വിശേഷ നിവേദ്യ നിറവിൽ ഗുരുവായൂർ ക്ഷേത്രത്തിൽ തൃപ്പുത്തരി ആഘോഷിച്ചു. ചൊവ്വാഴ്ച രാവിലെ 9.16 മുതൽ 9.56 വരെയുള്ള മുഹൂർത്തത്തിൽ  തൃപ്പുത്തരിയുടെ അരി  യളവ്  ചടങ്ങ് നടന്നു. ദേവസ്വം ഭരണസമിതി അംഗങ്ങളായ സി മനോജ്, കെ പി വിശ്വനാഥൻ, ക്ഷേത്രം ഡപ്യൂട്ടി അഡ്മിനിസ്ട്രറ്റർ പ്രമോദ് കളരിക്കൽ എന്നിവർ സന്നിഹിതരായി.

പുന്നെല്ലിൻ്റെ അരി കൊണ്ട് നിവേദ്യവും പുത്തരി പായസവും തയാറാക്കി ശ്രീഗുരുവായൂരപ്പനും  ഉപദേവതകൾക്കും  നിവേദിച്ചു.തന്ത്രി  ബ്രഹ്മശ്രീ ചേന്നാസ് കൃഷ്ണൻ നമ്പൂതിരിപ്പാടിൻ്റെ കാർമ്മികത്വത്തിലായിരുന്നു തൃപ്പുത്തരി ചടങ്ങുകൾ. പുത്തരി പായസവും ഉപ്പുമാങ്ങയും പത്തില ക്കറിയും പുത്തരി ചുണ്ട മെഴുക്കു പുരട്ടിയും വിശേഷ വിഭവങ്ങളായി ശ്രീ ഗുരുവായൂരപ്പന് ഉച്ചപൂജ നേരത്ത് നിവേദിച്ചു. 

ഭക്തജനങ്ങൾക്കായി 1200 ലിറ്റർ പുത്തരി പായസം  ക്ഷേത്രത്തിൽ തയ്യാറാക്കിയിരുന്നു. ശ്രീ ഗുരുവായൂരപ്പന് ഉച്ചപൂജക്ക് നിവേദിച്ച ശേഷം പുത്തരി പായസം  ഭക്തർക്ക് വഴിപാട് പ്രസാദമായി നൽകി.

എന്‍.എസ്.എസ് കാരക്കാട് കരയോഗം കുടുംബ സംഗമവും ഓണാഘോഷവും സംഘടിപ്പിച്ചു

ഗുരുവായൂർ: എന്‍.എസ്.എസ് കാരക്കാട് കരയോഗത്തിന്റെ നേതൃത്വത്തിൽ കുടുംബ സംഗമവും ഓണാഘോഷവും സംഘടിപ്പിച്ചു. താലൂക്ക് യൂണിയന്‍ പ്രസിഡന്റ് കെ ഗോപാലന്‍ ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡന്റ് പ്രൊഫ. എന്‍ വിജയന്‍ മേനോന്‍ അധ്യക്ഷത വഹിച്ചു. യൂണിയന്‍ സെക്രട്ടറി എം.കെ പ്രസാദ് മുഖ്യപ്രഭാഷണം നടത്തി. താലൂക്ക് വൈസ് പ്രസിഡന്റ് ടി ഉണ്ണികൃഷ്ണന്‍ ചികിത്സ സഹായം വിതരണം ചെയ്തു.

താലൂക്ക് വനിത യൂണിയന്‍ പ്രസിഡന്റ് ബിന്ദു നാരായണന്‍ പ്രതിഭകളെ ആദരിച്ചു. കരയോഗം സെക്രട്ടറി പി.കെ രാജേഷ് ബാബു, പി.വി സുധാകരന്‍, അഡ്വ.സി രാജഗോപാല്‍, ഡോ. വി അച്ചുതന്‍കുട്ടി, ഗോപി മനയത്ത്, ബാബു വീട്ടിലായില്‍, കെ. രാധാമണി, സൗമ്യ മുരളി, അഭിനവ് ആര്‍. മേനോന്‍, സി. സജിത് കുമാര്‍ എന്നിവര്‍ സംസാരിച്ചു. തുടർന്ന് ഓണസദ്യയും ഉണ്ടായി. വനിത സമാജത്തിന്റെ ആഭിമുഖ്യത്തില്‍ കൃഷ്ണാമൃതം തിരുവാതിക്കളി സംഘം അവതരിപ്പിച്ച തിരുവാതിരക്കളിയും അരങ്ങേറി.

ബോളിവുഡ് താരം അക്ഷയ്കുമാർ ഗുരുവായൂർ ക്ഷേത്ര ദർശനം നടത്തി

ഗുരുവായൂർ: ബോളിവുഡ് താരം അക്ഷയ്കുമാർ ഗുരുവായൂർ ക്ഷേത്ര ദർശനം നടത്തി. ഇന്ന് രാവിലെ 7.45ഓടെ ശ്രീകൃഷ്‌ണ കോളജ് മൈതാനത്ത്  ഹെലികോപ്റ്ററിൽ വന്നിറങ്ങിയ അക്ഷയ് കുമാർ കാർ മാർഗമാണ് ദേവസ്വത്തിൻ്റെ ശ്രീവത്സം അതിഥി മന്ദിരത്തിലെത്തിയത്.

ദേവസ്വം അഡ്മ‌ിനിസ്ട്രേറ്റർ ഒ ബി അരുൺകുമാർ അദ്ദേഹത്തെ സ്വീകരിച്ചു. അൽപ നേരത്തെ വിശ്രമത്തിന് ശേഷം അദ്ദേഹം  ശ്രീ ഗുരുവായൂരപ്പ ദർശനത്തിനായി ക്ഷേത്രത്തിലെത്തി. ദേവസ്വം ഭരണസമിതി അംഗം കെ  എസ്  ബാലഗോപാലിനും ജീവനക്കാർക്കു ഒപ്പമാണ്  അക്ഷയ് കുമാറെത്തിയത്. നാലമ്പലത്തിലെത്തി അദ്ദേഹം ശ്രീഗുരുവായൂരപ്പനെ തൊഴുത് പ്രാർത്ഥിച്ചു. ദർശന സായൂജ്യം നേടിയ നിറവിലായിരുന്നു മടക്കം.