the digital signature of the temple city

മലയാളത്തിന്റെ മഹാനടൻ മമ്മുട്ടിയുടെ പിറന്നാൾ ദിനാഘോഷം ; ഗുരുവായൂരപ്പന് പാൽപായസ വഴിപാട്

ഗുരുവായൂരിൽ പാൽപായസം വിതരണം; പ്രശസ്ത ഗായകൻ പി. ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു

ഗുരുവായൂർ: മലയാള സിനിമയുടെ മഹാനടനും പ്രിയപ്പെട്ട നടനുമായ മമ്മുട്ടിയുടെ പിറന്നാൾ ദിനമായ ഇന്ന്, ഗുരുവായൂരപ്പന് സമർപ്പിതമായ പാൽപായസം വഴിപാട് നടത്തി. ക്ഷേത്ര നടയിൽ ഭക്തജനങ്ങൾക്ക് പാൽപായസം വിതരണം ചെയ്ത് വിശിഷ്ടമായ ആഘോഷ നിമിഷം പങ്കുവച്ചു.

മമ്മുട്ടിയുടെ ആയുരാരോഗ്യ സൗഖ്യത്തിനായി, സുഹൃത്തും ഗുരുവായൂരിലെ സാംസ്കാരിക പ്രവർത്തകനുമായ ബാബുരാജ് ഗുരുവായൂർ വഴിപാടുകൾ അർപ്പിച്ചു. ഗുരുവായൂരപ്പന്റെ പാൽപായസം മമ്മൂട്ടിക്ക് ഏറെ പ്രിയപ്പെട്ടതാണെന്നും, പല തവണ തന്നെ മഹാനടന് പാൽപായസം എത്തിച്ചു നൽകിയിട്ടുണ്ടെന്നും ബാബുരാജ് അറിയിച്ചു.

പ്രശസ്ത പിന്നണി ഗായകനും ദേശീയ അവാർഡ് ജേതാവുമായ ശ്രീ. പി. ഉണ്ണികൃഷ്ണൻ, മമ്മൂട്ടിക്ക് പിറന്നാളാശംസകൾ നേർന്ന് പായസവിതരണം ഉദ്ഘാടനം ചെയ്തു. സംഗീതലോകത്ത് പ്രശസ്തയായ അദ്ദേഹത്തിന്റെ മകൾ ഉത്തരയും ചടങ്ങിൽ പങ്കുചേർന്ന് ആശംസകൾ അറിയിച്ചു.

ഗുരുവായൂർ നഗരസഭ പ്രതിപക്ഷ നേതാവ് ശ്രീ. കെ.പി. ഉദയൻ, ഡോ. കെ. മണികണ്ഠൻ (ഗുരുവായൂർ), മാധ്യമ പ്രവർത്തകൻ കലൂർ ഉണ്ണികൃഷ്ണൻ, ബാബുരാജ് ഗുരുവായൂർ എന്നിവർ ചടങ്ങിൽ പങ്കെടുത്ത് മമ്മൂട്ടിയുടെ ജന്മദിനത്തിൽ ഹൃദയം നിറഞ്ഞ ആശംസകൾ നേർന്നു സംസാരിച്ചു.

➤ SREE KRISHNA TEMPLE

LEAVE A REPLY

Please enter your comment!
Please enter your name here

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts