the digital signature of the temple city

Home Blog Page 79

ഗുരുവായൂർ മോചന സമരം ; 25 വർഷത്തെ ദുര്‍ഭരണത്തിന് വിരാമമിടാൻ കോൺഗ്രസ്സ് മുന്നണി

ഇടത് ഭരണത്തിന്റെ 25 വർഷത്തെ ദുര്‍ഭരണത്തിനെതിരെ ശക്തമായ പ്രക്ഷോഭ പരിപാടികൾക്ക് തുടക്കം

ഗുരുവായൂർ: കഴിഞ്ഞ 25 വർഷമായി ഗുരുവായൂർ നഗരസഭ ഭരിക്കുന്ന ഇടത് മുന്നണിയുടെ ദുര്‍ഭരണം, ഭരണ വീഴ്ചകൾ, ജനവിരുദ്ധ നിലപാടുകൾ എന്നിവക്കെതിരെ ശക്തമായ പ്രക്ഷോഭ പരിപാടികൾക്ക് തുടക്കം കുറിച്ച് കോൺഗ്രസ്സ് ഗുരുവായൂർ മുനിസിപ്പൽ കമ്മിറ്റി തീരുമാനിച്ചു.

? ഒന്നാം ഘട്ടം:
“കുറ്റവിചാരണ സദസ്സ്” – സെപ്തംബർ 23, വൈകീട്ട് 5 മണിക്ക്, പടിഞ്ഞാറെ നട.
എ.ഐ.സി.സി അംഗം അനിൽ അക്കര (Ex MLA) ഉദ്ഘാടനം ചെയ്യും.
സംസ്ഥാന, ജില്ലാ, ബ്ലോക്ക് തല നേതാക്കൾ പങ്കെടുക്കും.

? രണ്ടാം ഘട്ടം:
“ഗുരുവായൂർ മോചന യാത്ര” – ഒക്ടോബർ രണ്ടാം വാരത്തിൽ.
പൂക്കോട്, ഗുരുവായൂർ, തൈക്കാട് മേഖലകളിലൂടെ മൂന്നു ദിവസം നീളുന്ന പദയാത്ര.
നേതൃത്വം: മണ്ഡലം കോൺഗ്രസ്സ് പ്രസിഡന്റുമാരായ ഒ.കെ.ആർ മണികണ്ഠൻ, ആൻ്റോ തോമസ്, ബി.വി ജോയ്, പ്രതിപക്ഷ നേതാവ് കെ.പി ഉദയൻ, ഉപ നേതാവ് കെ.പി.എ റഷീദ്, ബ്ലോക്ക് പ്രസിഡണ്ട് അരവിന്ദൻ പല്ലത്ത് എന്നിവർ.

? മൂന്നാം ഘട്ടം:
ഒക്ടോബർ അവസാനം ഗുരുവായൂർ നഗരസഭ ഓഫീസ് മാർച്ച്.

മുനിസിപ്പൽ കമ്മിറ്റി കോ-ഓർഡിനേറ്റർ ആർ. രവികുമാർ അദ്ധ്യക്ഷത വഹിച്ചു.
ഗുരുവായൂർ ബ്ലോക്ക് പ്രസിഡണ്ട് അരവിന്ദൻ പല്ലത്ത്, പാവറട്ടി ബ്ലോക്ക് പ്രസിഡണ്ട് സി.ജെ സ്റ്റാൻലി, നഗരസഭ പ്രതിപക്ഷ നേതാവ് കെ.പി ഉദയൻ, മണ്ഡലം പ്രസിഡന്റുമാരായ ഒ.കെ.ആർ മണികണ്ഠൻ, ആൻ്റോ തോമസ്, ബി.വി ജോയ്,
നേതാക്കളായ കെ.പി.എ റഷീദ്, എം.എഫ് ജോയ്, സി. ജോയ് ചെറിയാൻ, ബാബു പി ആളൂർ, ടി.എ ഷാജി എന്നിവർ സംസാരിച്ചു.

നിയുക്ത മേൽശാന്തി മൂർത്തിയേടത്ത് മനസുധാകരൻ നമ്പൂതിരിക്ക് സ്ഥാനാരോഹണ സ്ഥീരീകരണം

ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിന്റെ നിയുക്ത മേൽശാന്തിയായി തെരെഞ്ഞെടുക്കപ്പെട്ട മൂർത്തിയേടത്ത് മനസുധാകരൻ നമ്പൂതിരിക്ക് ഗുരുവായൂർ ക്ഷേത്ര പാരമ്പര്യ നായർ തറവാട്ട് കൂട്ടായ്മയുടെ നേതൃത്വത്തിൽ ആദ്ധ്യാത്മിക നിറവിൽ സ്നേഹശമളമായ സ്ഥിരീകരണം നൽകി.

1003136740

തെരെഞ്ഞെടുപ്പ് അറിയിച്ചതിന് പിന്നാലെ ക്ഷേത്രത്തിന് പുറത്തെത്തിയ നിയുക്ത മേൽശാന്തിക്ക് ആഹ്ലാദ നിറവേറിയ സ്വീകരണം ഒരുക്കി. ഭഗവൽക്കെട്ടിനോട് ചേർന്ന് കൂട്ടായ്മാ പ്രസിഡണ്ട് കെ.ടി. ശിവരാമൻ നായർ പൊന്നാട ചാർത്തുകയും ഉപഹാര സമർപ്പണം നടത്തുകയും ചെയ്തു.

കൂട്ടായ്മാ സെക്രട്ടറി അനിൽ കല്ലാറ്റ്, പി.ആർ.ഒ. ബാലൻ വാറണാട്ട് എന്നിവർ സ്നേഹാശംസകൾ നേർന്നു. തുടർന്ന് മറ്റ് ആദ്ധ്യാത്മിക സംഘടനകളും സ്ഥാനാരോഹണ സ്ഥിരീകരണത്തിൽ പങ്കാളികളായി.

സ്ഥിരീകരണം സ്വീകരിച്ച മനസുധാകരൻ നമ്പൂതിരി, ഭാവി സേവനങ്ങൾക്ക് സമർപ്പണബോധം പ്രകടിപ്പിച്ചുകൊണ്ട് ഹൃദയസ്പർശിയായ മറുപടി പ്രസംഗം നടത്തി.

1003136741

ഗുരുവായൂർ ക്ഷേത്രത്തിൽ ശ്രീ വിഷ്ണു സഹസ്രനാമഭഗവദ്ഗീതാ മഹോത്സവത്തിന് തുടക്കമായി.

ഗുരുവായൂർ: ശ്രീ വിഷ്ണു സഹസ്രനാമഭഗവദ്ഗീതാ മഹോത്സവം  ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാടും ക്ഷേത്രം അഡ്മിനിസ്റ്റ്രേറ്റർഒ. ബി-അരുൺ കുമാറും ചേർന്ന് വേദിയിൽ ഭദ്രദീപം തെളിയിച്ച് ആരംഭം കുറിച്ചു ക്ഷേത്രം അഡ്മിനിസ്റ്റ്രേറ്റർ ശ്രി – ഒ ബി അരുൺ കുമാർ യജ്ഞത്തെക്കുറിച്ച് ആമുഖ പ്രഭാഷണം നടത്തി അതിനു ശേഷം ഭഗവദ്പ്രസാദം എന്ന സ്തോത്ര പുസ്തകം ക്ഷേത്രം തന്ത്രി ദിനേശൻ നമ്പൂതിരിപ്പാട് ഭഗവാനു സമർപ്പണം ചെയ്തുകൊണ്ട് ആദ്യകോപ്പി അഡ്മിനിസ്റ്റ്രേറ്റർ ശ്രി. ഒബി അരുൺ നൽകി ഭക്തജനങ്ങൾക്ക് സൌജന്യമായി നൽകി അതിനു ശേഷം ശ്രീ – മേച്ചേരി കേശവൻ നമ്പൂതിരിയുടെ നേതൃത്വത്തിൽ ശ്രീ മഞ്ചിറ കേശവൻ നമ്പൂതിരി മേച്ചേരി വാസുദേവൻ നമ്പൂതിരി ചെറുതയ്യൂർ ശ്രീജിത്ത് നമ്പൂതിരി മേച്ചേരി ശ്രീകാന്ത് തിരുവാല്ലൂർ ശരത് എന്നിവർ ശ്രീവിഷ്ണു സഹസ്രനാമം ശ്രീ വിഷ്ണു ഭുജംഗപ്രയാത പാരായണം മംഗളം പാടി ഒന്നാം ദിവസത്തെ യജ്ഞം സമർപ്പിച്ചു

രണ്ടാം ദിവസമായ വ്യാഴാഴ്ച്ച 18-9-2025 രാവിലെ 5 മണിക്ക് ശ്രീ നാരായണ കവചമന്ത്രജപം ശ്രീലളിതാ സഹസ്രനാമപാരായണം ഭഗവദ്ഗീതയിലെ 3,4 എന്നീ അദ്ധ്യായങ്ങൾ പാരായണം ചെയ്യുന്നു. തുടർന്ന് 7 മണി മുതൽ 8 മണി വരെ സംഗീതാർച്ചന പരിപാടിയിൽ ശ്രീ മേച്ചേരി വാസുദേവൻ നമ്പൂതിരി ശ്രീ. കലാനിലയം മഹേഷ് എന്നിവർ ചേർന്ന് കൃഷ്ണനാട്ട പദം പാടുന്നു. ശേഷം 10.30 ന് ശ്രീ മൂത്തേടം വാസുദേവൻ നമ്പൂതിരിയുടെ ഭക്തി പ്രഭാഷണവും തുടർന്ന് 11-45 മുതൽ ഗീതയിലെ 3, 4 എന്നീ അദ്ധ്യായങ്ങളെക്കുറിച്ച് ആദ്ധ്യാത്മികാചാര്യൻ ശ്രീശരത്.എ.ഹരിദാസിൻ്റെ ഗീതാ പ്രഭാഷണവും വേദിയിൽ ഉണ്ടായിരിക്കുന്നതാണ്

പ്രതിക്ഷേധജ്വാല: സത്യാഗ്രഹ എം.എൽ.എമാർക്ക് ഐക്യദാർഢ്യവുമായി കോൺഗ്രസ്സ്

ഗുരുവായൂരിൽ പ്രതിഷേധ ജ്വാല തെളിഞ്ഞു; പൊലീസിന്റെ ക്രൂരമർദനത്തിനെതിരെ ജനകീയ പ്രകടനം

? സദസ്സ് & ഉദ്ഘാടനം

  • അദ്ധ്യക്ഷത: ഒ.കെ.ആർ. മണികണ്ഠൻ (മണ്ഡലം പ്രസിഡണ്ട്)
  • ഉൽഘാടനം: അരവിന്ദൻ പല്ലത്ത് (ബ്ലോക്ക് പ്രസിഡണ്ട്)

ഗുരുവായൂർ: പൊലീസിന്റെ ക്രൂര മർദനത്തിനെതിരെ ശക്തമായ പ്രതികരണവുമായി കോൺഗ്രസ് രംഗത്തെത്തി. നിയമസഭാ കവാടത്തിൽ സത്യാഗ്രഹ സമരം നടത്തുന്ന യൂ.ഡി.എഫ് എം.എൽ.എമാർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച്, ഗുരുവായൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ “പ്രതിക്ഷേധജ്വാല” നഗരത്തിൽ തെളിഞ്ഞു.കൈരളി ജംഗ്ഷനിൽ നിന്ന് ആരംഭിച്ച പ്രകടനം നഗരം ചുറ്റി പടിഞ്ഞാറേടയിൽ സമാപിച്ചു.

മണ്ഡലം പ്രസിഡണ്ട് ഒ.കെ.ആർ. മണികണ്ഠൻ അദ്ധ്യക്ഷത വഹിച്ചു.
ബ്ലോക്ക് പ്രസിഡണ്ട് അരവിന്ദൻ പല്ലത്ത് ഉദ്ഘാടനം ചെയ്തു. ആർ. രവികുമാർ, കെ.പി. ഉദയൻ, ബാലൻ വാറണാട്ട്, സി.എസ്. സൂരജ്, പി.ഐ. ലാസർ, ഷൈലജ ദേവൻ, സ്റ്റീഫൻ ജോസ്, പ്രദീഷ് ഓടാട്ട്, സി.ജെ. റെയ്മണ്ട്, ടി.വി. കൃഷ്ണദാസ്, വി.എസ്. നവനീത്, സിന്റോ തോമസ് എന്നിവർ സദസ്സിൽ സംസാരിച്ചു.

ഒ.പി. ജോൺസൺ, വി.എ. സുബൈർ, പ്രിയാ രാജേന്ദ്രൻ, ശശി പട്ടത്താക്കിൽ, എം.വി. രാജലക്ഷ്മി, സി. അനിൽകുമാർ, ഷനോജ്, പ്രകാശ് പൊനൂസ്, നൗഷാദ് കാരക്കാട്, കെ. വിശ്വനാഥൻ, പ്രേം ജി. മേനോൻ, സി.കെ. ഡേവിസ്, രാഗേഷ് നെന്മിനി, എം.എൽ. ജോസഫ് എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി.

മൂർത്തിയേടത്തു മന സുധാകരൻ നമ്പൂതിരി ഗുരുവായുർ ക്ഷേത്രം മേൽശാന്തി..

ഗുരുവായൂർ: ഗുരുവായുർ ക്ഷേത്രത്തിൽ 2025 ഒക്ടോബർ 1 മുതൽ അടുത്ത ആറ് മാസത്തേക്കുള്ള മേൽശാന്തിയായി പാലക്കാട് ശ്രീകൃഷ്ണപുരം  മൂർത്തി യേടത്തു മന സുധാകരൻ  നമ്പൂതിരിയെ തെരഞ്ഞെടുത്തു. 

ഇന്ന് ഉച്ചപൂജയ്ക്ക് ശേഷം ക്ഷേത്രം നട തുറന്നപ്പോഴായിരുന്നു നറുക്കെടുപ്പ്. രാവിലെ  ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ പി സി ദിനേശൻ നമ്പൂതിരിപ്പാടിൻ്റെ സാന്നിധ്യത്തിൽ 

ദേവസ്വം ഭരണ സമിതി മുൻപാകെ നടന്ന അഭിമുഖത്തിൽ യോഗ്യരെന്ന് കണ്ടെത്തിയ 51 അപേക്ഷകരുടെ പേരുകൾ  ശ്രീലകത്തിന് മുന്നിലെ നമസ്ക്കാര മണ്ഡപത്തിൽ വെച്ച് വെള്ളിക്കുടത്തിൽ നിക്ഷേപിച്ചു. ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ. പി.സി.ദിനേശൻ നമ്പൂതിരിപ്പാടിൻ്റെ സാന്നിധ്യത്തിൽ  നിലവിലെ മേൽശാന്തി കവപ്ര മാറത്ത് അച്യുതൻ നമ്പൂതിരി വെള്ളിക്കുടത്തിൽ നിന്നും നറുക്കെടുത്തു. 

ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ, ഭരണ സമിതി അംഗങ്ങളായ  ‘ ബ്രഹ്മശ്രീ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, സി.മനോജ്, കെ.എസ് ബാലഗോപാൽ,, അഡ്മിനിസ്ട്രേറ്റർ ഒ.ബി.അരുൺകുമാർ എന്നിവർ ചടങ്ങിൽ ‘ സന്നിഹിതരായി. 63 അപേക്ഷകരിൽ 8 പേർ കൂടിക്കാഴ്ചയ്ക്ക് എത്തിയില്ല. 4  പേർ കൂടിക്കാഴ്ചയിൽ അയോഗ്യരായി. 59 കാരനായ നിയുക്ത മേൽശാന്തി   പാലക്കാട് ശ്രീകൃഷ്ണപുരം പിലിമംഗലം സ്വദേശിയാണ്. സ്വദേശിയാണ്.എം എ, ബി.എഡ് ബിരുദധാരിയാണ്.

ചുമതലയേറ്റെടുക്കുന്നതിന് മുന്നോടിയായി നിയുക്ത മേൽശാന്തി 12 ദിവസം ക്ഷേത്രത്തിൽ ഭജനമിരിക്കും. ഭജനത്തിനു ശേഷം സെപ്റ്റംബർ 30 ന് രാത്രി ചുമതലയേൽക്കും. 6 മാസം പുറപ്പെടാ ശാന്തിയായി ക്ഷേത്രത്തിൽ തന്നെ താമസിച്ച് പൂജാകർമങ്ങൾ നിർവ്വഹിക്കും.

മർദനത്തെ മറികടന്ന് സുജിത്തിന് പ്രണയവിവാഹം


? ഹൈലൈറ്റുകൾ

  • പൊലീസ് മർദനത്തിനിരയായ സുജിത്ത് ജീവിതത്തിലെ വലിയ സന്തോഷനിമിഷത്തിലേക്ക്
  • ഗുരുവായൂരപ്പന്റെ സാക്ഷ്യത്തിൽ നടന്ന പ്രണയവിവാഹം
  • കോൺഗ്രസ് നേതാക്കളുടെ സാന്നിധ്യം കൊണ്ട് ചടങ്ങ് രാഷ്ട്രീയനിറവുമായി
  • അഞ്ചുവർഷത്തെ പ്രണയം വിവാഹത്തിൽ സഫലമായി

ഗുരുവായൂർ: പൊലീസിന്റെ ക്രൂരമർദനത്തിനിരയായ യൂത്ത് കോൺഗ്രസ് ചൊവ്വന്നൂർ മണ്ഡലം പ്രസിഡന്റ് വി.എസ്. സുജിത്ത് തന്റെ പ്രണയിനി പുതുശേരി സ്വദേശിനി തൃഷ്ണയെ വിവാഹം ചെയ്തു. ഗുരുവായൂർ ക്ഷേത്രത്തിൽ നടന്ന താലിക്കെട്ട് ചടങ്ങ് പാർട്ടി നേതാക്കളുടെ സാന്നിധ്യം കൊണ്ട് വിശിഷ്ടമായി.

1003126254

ഡിസിസി പ്രസിഡന്റ് ജോസഫ് ടാജറ്റ്, മുൻ എംപിമാരായ ടി.എൻ. പ്രതാപൻ, അനിൽ അക്കര, നേതാക്കളായ സന്ദീപ് വാരിയർ, രാജേന്ദ്രൻ അരങ്ങത്ത്, സുനിൽ അന്തിക്കാട്, സി.സി. ശ്രീകുമാർ, ടി.കെ. ഗോപാലകൃഷ്ണൻ, ഒ.കെ.ആർ. മണികണ്ഠൻ, മുൻസിപ്പൽ പ്രതിപക്ഷ നേതാവ് കെ.പി. ഉദയൻ എന്നിവരുടെ സാന്നിധ്യം വിവാഹചടങ്ങിന് രാഷ്ട്രീയ ഭംഗി നൽകി.

? സ്മരണീയമായ മോതിരം

എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ സമ്മാനിച്ച മോതിരം ധരിച്ചാണ് സുജിത്ത് വിവാഹ വേദിയിൽ എത്തിയത്.

  • സുജിത്ത് — കാണിപ്പയ്യൂർ വലിയപറമ്പിൽ ഷീബ സുരേഷിന്റെ മകൻ.
  • തൃഷ്ണ — പുതുശേരി കളരിക്കൽ സത്യന്റെയും ആശയുടെയും മകൾ.

അഞ്ചു വർഷത്തെ പ്രണയബന്ധം കുടുംബത്തിൻ്റെയും കോൺഗ്രസ് നേതൃത്വത്തിൻ്റെയും സാക്ഷ്യത്തിൽ വിവാഹമണ്ഡപത്തിൽ പൂർത്തിയായി.


? പ്രണയത്തിന്റെ സാഫല്യം

വിവാഹശേഷം സുജിത്തിന്റെ സുഹൃത്തും പ്രവാസി സംഘടനയായ ഇൻകാസ് സംസ്ഥാന സെക്രട്ടറി സി. സാദിഖ് അലി 100 യുഎഇ ദിർഹം (₹2,403) സമ്മാനിച്ചു.തുടർന്നു നടന്ന ചൊവ്വന്നൂർ കമ്മ്യൂണിറ്റി ഹാളിലെ വിവാഹവിരുന്നിൽ കോൺഗ്രസ് നേതാക്കൾ ചേർന്ന് പുതുവിവാഹിതർക്കായി അനുഗ്രഹങ്ങൾ നേർന്നു.

ചൊവ്വന്നൂർ മണ്ഡലം കമ്മിറ്റി: സ്വർണമോതിരം സമ്മാനിച്ചു. പ്രമുഖ നേതാക്കൾ: ഷാഫി പറമ്പിൽ എംപി, വി.എം. സുധീരൻ, ജോസഫ് ചാലിശ്ശേരി, എം.പി. വിൻസന്റ്, സി. ഹരിദാസ്, യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ഹരീഷ് മോഹൻ, സംസ്ഥാന വൈസ് പ്രസിഡന്റുമാരായ ഒ.ജെ. ജനീഷ്, റിജിൽ മാക്കുറ്റി, ജനറൽ സെക്രട്ടറി മിഥുൻ മോഹൻ, പ്രമോദ് താണിക്കുടം, കേരള കോൺഗ്രസ് ജില്ലാ പ്രസിഡന്റ് സി.വി. കുര്യാക്കോസ് തുടങ്ങി നിരവധി നേതാക്കൾ പങ്കെടുത്തു.

1003126253

ഗുരുവായൂർ ദേവസ്വം ചെമ്പൈ സംഗീതോത്സവം സുവർണ ജൂബിലി ആഘോഷങ്ങൾ വൈക്കത്ത്

വൈക്കം: ഗുരുവായൂർ ദേവസ്വം ചെമ്പൈ സംഗീതോൽസവത്തിന്റെ സുവർണ്ണജൂബിലി വൈക്കത്ത് പ്രൗഢമായ ചടങ്ങുകളോടെ ആഘോഷിച്ചു. സംഗീതാർച്ചന, സംസ്കാരിക സമ്മേളനം ചെമ്പൈ അനുസ്മരണ പ്രഭാഷണം, മുതിർന്ന സംഗീതജ്ഞരെ ആദരിക്കൽ ,വിശേഷാൽ വയലിൻ കച്ചേരി തുടങ്ങിയ പരിപാടികളോടെയായിരുന്നു സുവർണ ജൂബിലി ആഘോഷം. വൈക്കം ശ്രീ മഹാദേവ ക്ഷേത്ര സന്നിധിയിൽ നടന്ന സുവർണ ജൂബിലി ആഘോഷം ഗവ.ചീഫ് വിപ്പ് ഡോ.എൻ.ജയരാജ് ഉദ്ഘാടനം ചെയ്തു. ഗുരുവായൂർ ദേവസ്വം ചെയർമാൻ ഡോ. വി.കെ.വിജയൻ അദ്ധ്യക്ഷനായി. മുനിസിപ്പൽ ചെയർ പേഴ്സൺ പ്രീതാ രാജേഷ് കേരളാ കലാമണ്ഡലം മുൻ ഡെപ്പൂട്ടി രജിസ്ട്രാർ വി. കലാധരൻ,ചെമ്പൈ അനുസ്മരണ പ്രഭാഷണം നടത്തി. നഗരസഭാ അംഗം കെ.ബി.ഗിരിജ കുമാരി,ദേവസ്വം ഭരണസമിതിയംഗങ്ങളായ  സി. മനോജ്, കെ.പി. വിശ്വനാഥൻ , സ്വാഗതസംഘം ഭാരവാഹികളായ കെ.അജിത് എക്സ് എം എൽഎ, ഗായകൻ ദേവാനന്ദ്, വി.ആർ.സി നായർ, ഗിരീഷ് വർമ്മ, ആർ.സുരേഷ് ബാബു, പി.സന്തോഷ്, വൈക്കം മഹാദേവക്ഷേത്രം അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ജെ.എസ്.വിഷ്ണു എന്നിവർ സന്നിഹിതരായി. ദേവസ്വം ഭരണസമിതി അംഗം മനോജ് ബി നായർ സ്വാഗതവും അഡ്മിനിസ്ട്രേറ്റർ ഒ.ബി.അരുൺ കുമാർ നന്ദിയും രേഖപ്പെടുത്തി.

 തുടർന്ന്  സംഗീത കലാനിധി കുമാരി എ. കന്യാകുമാരിയുടെ വയലിൻ കച്ചേരി അരങ്ങേറി. അർജുൻ ഗണേഷ് (മൃദംഗം) തൃപ്പൂണിത്തുറ രാധാകൃഷ്ണൻ (ഘടം) പക്കമേളം  ഒരുക്കി.

നരനായാട്ടിനും മനുഷ്യലംഘനങ്ങൾക്കും എതിരെ ഗുരുവായൂരിൽ ജനകീയ പ്രതിക്ഷേധം

ഗുരുവായൂർ–പൂക്കോട് മണ്ഡലം കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ പ്രതിഷേധ സംഗമം


? ഹൈലൈറ്റുകൾ

  • നരനായാട്ടിനും മനുഷ്യാവകാശ ലംഘനങ്ങൾക്കും എതിരെ ശക്തമായ പ്രതിഷേധം
  • കർഷക കോൺഗ്രസ്സ് സംസ്ഥാന സെക്രട്ടറി എം.എഫ് ജോയ് മാസ്റ്റർ ഉദ്ഘാടനം നടത്തി
  • ഗുരുവായൂർ – പൂക്കോട് മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റികളുടെ സംയുക്താഭിമുഖ്യം
1003122469

ഗുരുവായൂർ: കേരളത്തിലെ പോലീസിന്റെ നടപടികൾ സംസ്ഥാനത്തിന് തന്നെ അപമാനം വരുത്തുന്ന തരത്തിൽ നടത്തപ്പെടുന്ന നരനായാട്ടിനും, മനുഷ്യാവകാശ ലംഘനങ്ങൾക്കും എതിരെ ഗുരുവായൂർ – പൂക്കോട് മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റികളുടെ സംയുക്താഭിമുഖ്യത്തിൽ ജനകീയ പ്രതിക്ഷേധ സദസ്സ് സംഘടിപ്പിച്ചു.

ഗുരുവായൂർ–പൂക്കോട് പ്രവേശന കവാടമായ നഗരസഭ ട്രഞ്ചിംഗ് പരിസരത്താണ് സദസ്സ് നടന്നത്. പൂക്കോട് മണ്ഡലം പ്രസിഡണ്ട് ആന്റോ തോമസ് അധ്യക്ഷത വഹിച്ചു. കർഷക കോൺഗ്രസ്സ് സംസ്ഥാന സെക്രട്ടറി എം.എഫ് ജോയ് മാസ്റ്റർ സദസ്സ് ഉദ്ഘാടനം ചെയ്തു.

ഗുരുവായൂർ മണ്ഡലം പ്രസിഡണ്ട് ഒ.കെ.ആർ മണികണ്ഠൻ സ്വാഗതം പറഞ്ഞപ്പോൾ, മുൻ ബ്ലോക്ക് പ്രസിഡൻ്റ് ആർ. രവികുമാർ, നഗരസഭ കൗൺസിലർമാരായ കെ.പി.എ. റഷീദ്, ജീഷ്മ സുജിത്ത്, ഐ.എൻ.ടി.യു.സി. റീജണൽ പ്രസിഡണ്ട് വിമൽ എന്നിവർ സംസാരിച്ചു.

പ്രമുഖ നേതാക്കളായ ബാലൻ വാറണാട്ട്, സ്റ്റീഫൻ ജോസ്, റെജീന അസീസ്, ബഷീർ പൂക്കോട്, സാബു ചൊവല്ലൂർ, ശിവൻ പാലിയത്ത്, വി.എസ്. നവനീത്, ടി.കെ. ഗോപാലകൃഷ്ണൻ, പ്രിയ രാജേന്ദ്രൻ, റാബിയാ ജലീൽ, ഷാജൻ വെള്ളറ, ശശി പട്ടത്താക്കിൽ, സി. അനിൽകുമാർ എന്നിവർ സംസാരിച്ചു

അഷ്ടമിരോഹിണി മഹോത്സവം; ഗുരുപവനപുരി ഭക്തിജന സാഗരം

കണ്ണനെ കാണാൻ ഗുരുവായൂരിൽ ഭക്തസഹസ്രങ്ങൾ

? ഹൈലൈറ്റുകൾ

  • ശനിയാഴ്ച രാത്രി മുതൽ ഭക്തർ ക്ഷേത്രസന്നിധിയിൽ നിരയായി നിന്നു.
  • ഞായറാഴ്ച കൂടിയായതിനാൽ ക്ഷേത്രത്തിനകത്തും പുറത്തും തിരക്ക്.
  • പുലർച്ചെ മുതൽ കൊടിമരം വഴി ഭക്തർക്ക് പ്രവേശനം.
  • വിഐപി ദർശനം രാവിലെ 6 മുതൽ ഉച്ചയ്ക്ക് 2 വരെ നിയന്ത്രിച്ചു.
  • ? രാവിലെ 9 മുതൽ അന്നലക്ഷ്മി ഹാളിലും നടപ്പന്തലിലും സദ്യ. ?‍?‍?‍? ഏകദേശം 45,000 പേർ പങ്കെടുത്തു. ⏰ വൈകീട്ട് 4.30 വരെ ഭക്ഷണം വിതരണം
  • അഷ്ടമിരോഹിണി ദിനത്തിലെ പ്രത്യേക വഴിപാടായി 48,000 നെയ്യപ്പങ്ങൾ.
  • 8 ലക്ഷം പാൽപ്പായസം തയ്യാറാക്കി നിവേദിച്ചു.
  • ? അഷ്ടമിരോഹിണി ദിനത്തിൽ ക്ഷേത്രത്തിൽ 143 വിവാഹങ്ങൾ നടന്നു.
  • ⏰ പുലർച്ചെ ആരംഭിച്ച വിവാഹങ്ങൾ രാവിലെ 10 മണിയോടെ പൂർത്തിയായി
1003121196

ഗുരുവായൂർ:ഭഗവാൻ ശ്രീകൃഷ്ണന്റെ ജന്മദിനമായ അഷ്ടമിരോഹിണി ദിനത്തിൽ കണ്ണനെ ദർശിക്കാൻ ഭക്തസഹസ്രങ്ങൾ ഗുരുവായൂരിലേക്ക് ഒഴുകിയെത്തി. ശനിയാഴ്ച രാത്രി മുതൽ തന്നെ ക്ഷേത്രസന്നിധിയിൽ ഭക്തജനങ്ങളുടെ നീണ്ട നിരകൾ ആരംഭിച്ചു. ഞായറാഴ്ച കൂടിയായതിനാൽ ക്ഷേത്രത്തിനകത്തും പുറത്തും തിരക്ക് കുത്തനെ വർദ്ധിച്ചു.

1003121198

പുലർച്ചെ മുതൽ കൊടിമരം വഴി ഭക്തർക്ക് പ്രവേശനം അനുവദിച്ചു. എന്നാൽ നാലമ്പലത്തിനകത്ത് പ്രദക്ഷിണവും ശയനപ്രദക്ഷിണവും അനുവദിച്ചിരുന്നില്ല. രാവിലെ ആറുമുതൽ ഉച്ചയ്ക്ക് രണ്ടുവരെ വിഐപി ദർശനം നിയന്ത്രിച്ചതോടെ സാധാരണ ഭക്തർക്ക് അനായാസ ദർശനം സാധ്യമായി.

1003121201

ക്ഷേത്രത്തിലെ കാഴ്ചശീവേലിക്ക് കൊമ്പൻ ഇന്ദ്രസെൻ ഗുരുവായൂരപ്പന്റെ സ്വർണക്കോലമേന്തി. രാവിലെ പെരുവനം കുട്ടൻമാരാരുടെ പഞ്ചാരിമേളവും ഉച്ചതിരിഞ്ഞും രാത്രിയിലും വൈക്കം ചന്ദ്രന്റെ പഞ്ചവാദ്യവും അകമ്പടിയായി.

1003121199

രാവിലെ ഒൻപതു മുതൽ അന്നലക്ഷ്മി ഹാളിലും ക്ഷേത്ര നടപ്പന്തലിലും പിറന്നാൾസദ്യ ആരംഭിച്ചു. ഏകദേശം 45,000 പേർ സദ്യയിൽ പങ്കെടുത്തു. വൈകുന്നേരം 4.30 വരെ സദ്യ നീണ്ടുനിന്നു. അഷ്ടമിരോഹിണി ദിവസത്തെ പ്രധാന വഴിപാടായ നെയ്യപ്പം അത്താഴപൂജയ്ക്ക് നിവേദിച്ചു. 48,000 നെയ്യപ്പങ്ങളും എട്ടുലക്ഷം പാൽപ്പായസവും  തയ്യാറാക്കി നിവേദിച്ചു. 13 കീഴ്‌ശാന്തി ഇല്ലങ്ങളിലെ നൂറോളം കീഴ്‌ശാന്തികൾ പുലർച്ചെ മുതൽ ജോലിയിൽ ഏർപ്പെട്ട്, ക്ഷേത്രത്തിനുള്ളിലും വാതിൽമാടങ്ങളിലും അടുപ്പൊരുക്കി അപ്പം തയാറാക്കി. രാത്രി അത്താഴപൂജയ്ക്ക് ശേഷം ഭക്തർക്കും വിതരണമായി.

1003121205

അഷ്ടമിരോഹിണി ദിനത്തിൽ ക്ഷേത്രത്തിൽ 143 വിവാഹങ്ങൾ നടന്നു. പുലർച്ചെ ആരംഭിച്ച വിവാഹങ്ങൾ രാവിലെ പത്തു മണിയോടെ പൂർത്തിയായി.ദേവസ്വം ഉദ്യോഗസ്ഥരും ജീവനക്കാരും അഡ്മിനിസ്ട്രേറ്റർ ഒ.ബി. അരുൺകുമാറിന്റെ നേതൃത്വത്തിൽ ക്രമീകരണങ്ങൾ നടത്തിയിരുന്നു.

1003121208

പിറന്നാൾ ദിനത്തിൽ കണ്ണനെ കാണാൻ ഗുരുവായൂരിൽ ഭക്തസഹസ്രങ്ങൾ

ഗുരുവായൂർ: അഷ്ടമി രോഹിണി നാളിൽ ശ്രീഗുരുവായൂരപ്പ ദർശനത്തിന് ഭക്തസഹസ്രങ്ങൾ. ഗുരുവായൂർ കണ്ണനെ  കൺനിറയെ  കണ്ട് വിശേഷാൽ പിറന്നാൾ സദ്യയും ഭക്തർ ആസ്വദിച്ചു.  

ദർശന സായൂജ്യ നേടിയ  ധന്യതയിലായിരുന്നു  ഗുരുവായൂരിൽ നിന്ന് ഭക്തരുടെ മടക്കം.പുലർച്ചെ മൂന്നിന് നിർമ്മാല്യത്തിന് ക്ഷേത്രം നട തുറന്നപ്പോൾ തന്നെ ഭക്തരുടെ നീണ്ട നിര ദൃശ്യമായി. വരി നിന്ന ഭക്തർക്ക് സുഗമമായ ദർശനം ഒരുക്കാൻ രാവിലെ   6 മണി മുതൽഉച്ചയ്ക്ക് 2 വരെ സ്പെഷ്യൽ ദർശനം ഒഴിവാക്കിയിരുന്നു.  കാഴ്‌ചശീവേലിക്ക്  രാവി ലെ പെരുവനം കുട്ടൻ മാരാർ മേളം പ്രമാണിയായി.ദർശനം നേടിയ ഭക്തർ തുടർന്ന് കണ്ണൻ്റെ പിറന്നാൾ സദ്യയുണ്ടു. അന്നലക്ഷ്മി ഹാളിലും അതിനോട് ചേർന്ന പന്തലിലും തെക്കേ നടപ്പന്തലിലും മറ്റുമായി 1800 ഭക്തർ ഒരേ സമയം സദ്യ കഴിക്കൻ ദേവസ്വം സൗകര്യം ഒരുക്കിയിരുന്നു.

ശർക്കരവരട്ടി, വറുത്ത ഉപ്പേരി, നെല്ലിക്ക അച്ചാർ, പുളിയിഞ്ചി,എരിശേരി, ഓലൻ, കാളൻ, പായസം, പഴം, പപ്പടം, മെഴുക്കുപുരട്ടി ,നാരങ്ങ അച്ചാർ, പച്ച മോര് ഉൾപ്പെടെയുള്ള വിഭവങ്ങൾ ഇലയിൽ നിരന്നു. 

തെക്കേ നടപ്പന്തലിൽ ഭഗവാൻ്റെ ചിത്രത്തിന് മുന്നിൽ ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ :പി സി ദിനേശൻ നമ്പൂതിരിപ്പാട് ഭദ്രദീപം തെളിയിച്ചു. തുടർന്ന് ഭഗവാനായി തൂശനിലയിൽ വിഭവങ്ങൾ വിളമ്പി. പിന്നീടാണ് ഭക്തർക്കായി പിറന്നാൾ സദ്യ വിളമ്പിയത്. ദേവസ്വം ചെയർമാൻ ഡോ: വി.കെ.വിജയൻ ഭക്തർക്കുള്ള ഇലയിട്ട് ആദ്യം വിഭവങ്ങൾ വിളമ്പി. ഭരണ സമിതി അംഗങ്ങളായ ബ്രഹ്മശ്രീ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, ശ്രീ.സി.മനോജ്, ശ്രീ.കെ.പി.വിശ്വനാഥൻ,, ശ്രീ.മനോജ് ബി നായർ, അഡ്മിനിസ്ട്രേറ്റർ ഒ.ബി. അരുൺകുമാർ എന്നിവർ ചടങ്ങിന് നേതൃത്വം നൽകി.