ഗുരുവായൂർ നഗരസഭ ദുർഭരണത്തിനെതിരെ കോൺഗ്രസിന്റെ കുറ്റവിചാരണ സദസ്സ്
“ഇടത് ഭരണം നഗരസഭയെ കാൽ നൂറ്റാണ്ട് പിന്നിലേക്ക് തള്ളി.” — അനിൽ അക്കര, AICC അംഗം
ഗുരുവായൂർ :ഗുരുവായൂരിൽ ഇടത് മുന്നണിയുടെ ദുർഭരണത്തിനെതിരെ കോൺഗ്രസ്സ് ഗുരുവായൂർ മുനിസിപ്പൽ കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധവും പോരായ്മകളുടെ തുറന്ന വെളിപ്പെടുത്തലുമായി ‘കുറ്റവിചാരണ സദസ്സ്’ നടന്നു.

പടിഞ്ഞാറെ നടയിൽ നടന്ന സദസ്സ് AICC അംഗമായ അനിൽ അക്കര ഉദ്ഘാടനം ചെയ്ത് പ്രസംഗിച്ചു. ഗുരുവായൂർ നഗരസഭയുടെ പ്രവർത്തനം വികസന വിരുദ്ധമാണെന്നും ജനങ്ങളുടെ ആസ്പ്രഹകളോട് അവഗണന കാണിക്കപ്പെടുകയാണെന്നുമായിരുന്നു അദ്ദേഹത്തിന്റെ കർശന വിമർശനം. സദസ്സിന് മുൻസിപ്പൽ കമ്മിറ്റി കോ–ഓർഡിനേറ്റർ ആർ. രവികുമാർ അദ്ധ്യക്ഷത വഹിച്ചു. പ്രതിപക്ഷ നേതാവ് കെ.പി. ഉദയൻ കുറ്റവിചാരണ വിഷയം അവതരിപ്പിച്ചു.
കെ.പി.സി.സി സെക്രട്ടറി സി.സി ശ്രീകുമാർ. നേതാക്കളായ . അരവിന്ദൻ പല്ലത്ത്, സി.ജെ. സ്റ്റാൻലി , ഒ.കെ.ആർ.മണികണ്ഠൻ, ആന്റോ തോമാസ് , ബി.വി ജോയ് , സി.എസ് സൂരജ് , എ.ടി. സ്റ്റീഫൻ ,കെ വി.ഷാനവാസ്, കെ.പി.എ. റഷീദ്, രേണുക ശങ്കർ, റെജീന അസീസ്, ബാലൻവാറണാട്ട്, എം.എഫ് .ജോയ് , ടി എ ഷാജി, ജോയ് ചെറിയാൻ, ബാബു പി ആളൂർ എന്നിവർ പ്രസംഗിച്ചു.
ഗുരുവായൂർ ലിറ്റിൽ ഫ്ലവർ കോളേജിൽ ഐ ക്യു എ സിയുടെ ഏകദിന വർക്ക്ഷോപ്പ്
ഗുരുവായൂർ: ഗുരുവായൂർ ലിറ്റിൽ ഫ്ലവർ കോളേജിൽ ഐ ക്യു എ സി. യുടെ നേതൃത്വത്തിൽ കോളേജ് അധ്യാപകർക്കായി പ്രോജക്ട് പ്രൊപ്പോസൽ രചന: മാറുന്ന സങ്കല്പനങ്ങൾ എന്ന വിഷയത്തിൽ ഏകദിന വർക്ക്ഷോപ്പ് സംഘടിപ്പിച്ചു.
മാമ്പാട് എംഇഎസ് കോളേജ് സുവോളജി വിഭാഗം അസിസ്റ്റൻറ് പ്രൊഫസറും ഈ മേഖലയിൽ ശ്രദ്ധേയനും ആയ ഡോ. കെ എസ് അനൂപ് ദാസ് വർക്ക്ഷോപ്പ് ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിൻസിപ്പൽ ഡോക്ടർ ജെ ബിന്‍സി അധ്യക്ഷയായിരുന്നു. കൊച്ചിൻ യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജിയിലെ എച്ച് ആർ എം വിഭാഗം അസിസ്റ്റൻറ് പ്രൊഫസറും ഫുൾ ബ്രൈറ്റ് സ്കോളർഷിപ്പ് ജേതാവുമായ ഡോ. ദേവി സൗമ്യജ മുഖ്യാതിഥിയായിരുന്നു. മാനവിക ശാസ്ത്ര ഭാഷ വിഷയങ്ങളിൽ ഗവേഷണാത്മകമായ പ്രോജക്ടുകൾ സമർപ്പിക്കേണ്ടത് എങ്ങനെയെന്ന് സവിസ്തരം പ്രതിപാദിച്ച വർഷോപ്പ് എല്ലാവർക്കും ഉപകാരപ്രദമായിരുന്നു.
തൃശ്ശൂർ ജില്ലയിലെ മറ്റു കോളേജുകളിലെ അധ്യാപകരും വർക്ക് ഷോപ്പിൽ പങ്കെടുത്തു. ഐക്യു എ സി കോഡിനേറ്റർ ഡോ. സിതാര കെ ഉറുമ്പിൽ സ്വാഗതം ആശംസിച്ചു. ഐ ക്യു എ സി മെമ്പറും സാമ്പത്തിക ശാസ്ത്ര വിഭാഗം അധ്യക്ഷയുമായ ഡോ. നീതു എസ് അറക്കൽ പ്രസ്തുത യോഗത്തിൽ നന്ദി അർപ്പിച്ച് സംസാരിച്ചു. വർക്ക്ഷോപ്പിന്റെ സംഘാടകരും ഐക്യു എ സി അസി കോഡിനേറ്റർമാരുരായ ഇംഗ്ലീഷ് വിഭാഗം അസിസ്റ്റൻറ് പ്രൊഫസർ ഡോ. ശില്പ എസ് ആനന്ദും ഗണിത വിഭാഗം അസിസ്റ്റൻറ് പ്രൊഫസർ മിസ് ആൽഫി ജോസും പ്രസ്തുത യോഗത്തിൽ സംസാരിച്ചു.
നവരാത്രി പൂജവെപ്പ് സെപ്തംബർ 30 ന് സർക്കാർ അവധി നൽകണം ; തിരുവെങ്കിടം നായർ സമാജം
ഗുരുവായൂർ : നവരാത്രിയുടെപ്രധാന ശ്രേഷ്ഠമായ പൂജവെപ്പിനായി പുസ്തകങ്ങളും, കലോപകരണങ്ങളും മറ്റും പൂജയ്ക്കായി ഇത്തവണ അഷ്ടമി ദിനവുമായി ബന്ധപ്പെട്ട് സെപ്ത:29 ന് സരസ്വതി പൂജക്കായി നൽകണം. തുടർന്ന് സെപ്ത:30 നും,ഒക്ടോ:1 നും അടച്ച് പൂജയാണ്. ഒക്ടോ.1 ന് തന്നെ മഹാനവമി, ഒക്ടോ 2 ന് .വിജയദശമി എന്നിവയുമായി നവരാത്രി ആഘോഷം സമാപിയ്ക്കുകയും ചെയ്യും. അഷ്ടമിദിനനാളിന്റെ ഏറ്റ കുറച്ചിലനുസരിച്ച്സെപ്ത:29 ന് പൂജാപുസ്തക സമർപ്പണം നടത്തേണ്ടതിനാൽ ദുർഗാഷ്ടമി ദിനത്തിലും സെ. 30 നും, ഒക്ടോ 1 നും അടച്ച് പൂജ (മഹാനവമി ) നടത്തപ്പെടുകയാണ്. വിശ്വാസികളെ സംബന്ധിച്ചിടത്തോളം പുസ്തകങ്ങളും , കലോപകരണങ്ങളും, കളരി വസ്തുക്കൾ തുടങ്ങിയവയിലെ ആയുധങ്ങളും പൂജവെയ്പ്പിന് സമർപ്പിച്ചാൽ ആദിനത്തിൽ പിന്നെ പുസ്തക വായനയോ, എഴുത്തോ, അദ്ധ്യയനമോ തുടങ്ങി ഒന്നും തന്നെ അരുതാത്തതാണ് . പൂജാദിനത്തിൽതങ്ങളുടെ ഇടങ്ങളുമായും, ക്ഷേത്രമായും പ്രാർത്ഥന മാത്രമാണ് മുഖ്യം. എന്നാൽ മുൻ കാലങ്ങളിൽ നിന്ന് വിത്യസ്തമായി ഇത്തവണ സെപ്ത:.29ന് പൂജവെപ്പിന് വിഭവങ്ങൾ നൽക്കുകയും സെപ്ത. 30 ന് ഒക്ടോ – 1 ന് കൂടി തുടങ്ങി രണ്ട് ദിനങ്ങളിലും അടച്ച് പൂജയായതിനാൽ വലിയ പ്രതിസന്ധിയാണ് വന്ന് ചേർന്നിരിക്കുന്നത്.
നിലവിൽ ഒക്ടോ — 1നാണ് അടച്ച് പൂജഅവധി നൽകിയിട്ടുള്ളത്. അതിനാൽ തന്നെ സെപ്ത:30 ന് ആചാരവിശ്വാസ പ്രമാണങ്ങളിൽ നിന്ന് മാറി വിദ്യാലയങ്ങളും , ഓഫീസുകളും മറ്റും പ്രവർത്തി ദിവസമായതിനാൽ അന്ന് പോകേണ്ടി വരികയുമാണ്. ഏറെ പ്രാധാന്യമെന്ന് കരുതി പോരുന്ന വിശ്വാസവുമായി ( അടച്ച് പൂജ ദിനം )പൂജാ ദിവസം തന്നെ പോകേണ്ടി വരുന്നതിനാൽ വലിയ പ്രതിസന്ധി സൃഷ്ടി ക്കുന്നുമുണ്ട്. പോയാലും, ഇല്ലെങ്കിലും തികച്ചുo രൂപപ്പെടുന്ന വിശ്വാസി വിഷമം കണക്കിലെടുത്ത് ഉച്ചിതമായ പരിഹാരമായി സർക്കാർ സെപ്ത 30 ന്കൂടി അവധി നൽക്കണമെന്ന് തിരുവെങ്കിടം നായർ സമാജം യോഗം ആവശ്യപ്പെട്ടു.
സമാജം പ്രസിഡണ്ട് ബാലൻ വാറണാട്ടിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം തിരുവെങ്കിടാചലപതി ക്ഷേത്ര സമിതി സെക്രട്ടറി പ്രഭാകരൻ മണ്ണൂർ ഉൽഘാടനം ചെയ്തു. ഉണ്ണികൃഷ്ണൻ ആലക്കൽ, എ.സുകുമാരൻ നായർ ,ബാലൻ തിരുവെങ്കിടം, എം.രാജേഷ് നമ്പ്യാർ, രാജഗോപാൽ കാക്കശ്ശേരി, രാജു പി. നായർ , പ്രദീപ് നെടിയേടത്ത്, സുരേന്ദ്രൻ മൂത്തേടത്ത്, പി.കെ.വേണുഗോപാൽ, രാധാകൃഷ്ണൻ മനയത്ത്, അർച്ചനാ രമേശ്, ജയന്തി കുട്ടം പറമ്പത്ത്, ഹരി വടക്കൂട്ട്എന്നിവർ സംസാരിച്ചു.

വി. പാർക്ക് ഗുരുവായൂരിൽ യാഥാർഥ്യമാകാൻ സമയമായിരിക്കുന്നു!
മേൽപ്പാലങ്ങളുടെ അടിവശം മാറ്റം വരുത്തണം; ഗുരുതര ആവശ്യമെന്ന് സംസ്കാരസാഹിതി യോഗം.
ഗുരുവായൂർ: ഗുരുവായൂർ റെയിൽവെ മേൽപ്പാലങ്ങളുടെ അടിവശത്ത് വി. പാർക്ക് (V-Park) സങ്കേതം തീർത്തും യാഥാർഥ്യമാകേണ്ട സമയമാണെന്ന് ഗുരുവായൂർ സംസ്കാരസാഹിതി യൂണിറ്റ് യോഗം ശക്തമായി ആവശ്യമുന്നയിച്ചു. തൃശൂർ ജില്ലയിലെ മറ്റ് പ്രദേശങ്ങളായ അത്താണി, മുളങ്കുന്നത്തുകാവ്, ചെമ്പിശ്ശേരി എന്നിവിടങ്ങളിലെ അതതു മേൽപ്പാലങ്ങളിലായുള്ള അനുമതികൾക്ക് പിന്നാലെയാണ് ഗുരുവായൂരിലും അനുമതി വേണമെന്ന് യോഗം ആവശ്യപ്പെട്ടത്.

വിനോദ-വിജ്ഞാന കാഴ്ചകളുമായി ക്ഷേത്രനഗരത്തിൽ പുതിയ ശ്വാസം
വിനോദസഞ്ചാര വകുപ്പ് ആവിഷ്കരിച്ച ‘വി. പാർക്ക്’ പദ്ധതിയുടെ ഭാഗമായാണ് ഈ പദ്ധതി. ഗുരുവായൂർ റെയിൽവെ മേൽപ്പാലത്തിനടിയിൽ ഉപേക്ഷിക്കപ്പെട്ട സ്ഥലം മോഷണ പ്രതികൾക്കും സാമൂഹ്യവിരുദ്ധർക്കും അഭയസ്ഥാനമായി മാറിയിരിക്കുകയാണ്. സീസൺ സമയങ്ങളിൽ ശുചിത്വം താറുമാറാകുകയും, മലമൂത്രവിസർജ്ജനം, ഭക്ഷണ അവശിഷ്ടങ്ങൾ തുടങ്ങിയവ സമീപ പ്രദേശങ്ങൾ മലിനമാക്കുകയും ചെയ്യുന്നു.
ലോക്കൽ പൗരന്മാരുടെ ശക്തമായ പിന്തുണ.
തദ്ദേശവാസികൾ, കച്ചവടക്കാർ, സാമൂഹ്യ പ്രവർത്തകർ തുടങ്ങി വലിയൊരു വിഭാഗം ജനങ്ങൾ പദ്ധതിക്ക് ഊർജിതമായ പിന്തുണയുമായാണ് മുന്നോട്ടുവരുന്നത്. വീഥികൾ ശുചിത്വവത്കരിക്കുകയും, സഞ്ചാരികൾക്ക് സുരക്ഷിതമായ വിശ്രമ സ്ഥലങ്ങൾ ഒരുക്കുകയും ചെയ്യുന്ന വി. പാർക്ക്, ഗുരുവായൂർ നഗരത്തിന്റെ സ്നേഹപൂർണ മുഖം കാഴ്ചവയ്ക്കുമെന്നും സംസ്കാരസാഹിതി അഭിപ്രായപ്പെട്ടു.
അധ്യക്ഷതയും നിർണ്ണായക പ്രസ്താവനകളും
യൂണിറ്റ് പ്രസിഡണ്ട് ബാലൻ വാറണാട്ട് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ, പി. ശ്രീനാരായണൻ, എൻ. മനീഷ്, വി. കണ്ണൻ, പി.കെ. വേണുഗോപാൽ, സി.കെ. ഡേവിഡ്, വി. ബാലകൃഷ്ണൻ, പ്രീത മോഹനൻ, ഇ. ശ്രീദേവി, കെ. രവികുമാർ എന്നിവർ സംസാരിച്ചു.
സംസ്കാരസാഹിതി യോഗം തീരുമാനിച്ചത്:
ബന്ധപ്പെട്ട റെയിൽവെ, നഗരസഭ, ടൂറിസം വകുപ്പ് തുടങ്ങിയ അധികാരികൾക്ക് വിശദമായ കത്തുകൾ അയക്കുക.
പദ്ധതി അനുമതിക്കായി അടിയന്തരമായി ഇടപെടലുകൾ നടത്തുക.
ബന്ധപ്പെട്ട റെയിൽവെ, നഗരസഭ, ടൂറിസം വകുപ്പ് തുടങ്ങിയ അധികാരികൾക്ക് വിശദമായ കത്തുകൾ അയക്കുക.
പദ്ധതി അനുമതിക്കായി അടിയന്തരമായി ഇടപെടലുകൾ നടത്തുക.
വിജ്ഞാന, വിനോദം, ശുചിത്വം, സുരക്ഷ എന്നീ മൂല്യങ്ങൾ സംരക്ഷിക്കുന്ന പദ്ധതിയാകട്ടെ ഗുരുവായൂരിൽ ആദ്യം നടപ്പിലാക്കപ്പെടുന്നതായി കാണുക.
ദാദാ സാഹേബ് ഫാല്‍ക്കേ പുരസ്കാരം മലയാളത്തിന്റെ മോഹന്‍ലാലിന്
മോഹന്‍ലാലിന് ദാദാ സാഹേബ് ഫാല്‍ക്കേ പുരസ്കാരം. 2023ലെ പുരസ്കാരമാണ് ഇപ്പോള്‍ പ്രഖ്യാപിച്ചത്. മോഹന്‍ലാലിന്റെ ചലച്ചിത്ര യാത്ര തലമുറകളെ പ്രജോദിപ്പിക്കുന്നതാണെന്ന് വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം എക്സില്‍ കുറിച്ചു. ഇന്ത്യന്‍ സിനിമയ്ക്ക് നല്കിയ സമഗ്ര സംഭാവനയ്ക്ക് ഇതിഹാസ നടന്, സംവിധായകന്, നിര്‍മ്മാതാവ് എല്ലാമായ മോഹന്‍ലാലിനെ ആദരിക്കുന്നുവെന്നും കുറിച്ചിട്ടുണ്ട്. സെപ്റ്റംബര്‍ 23ന് നടക്കുന്ന 71ാമത് ദേശീയ ചലച്ചിത്ര അവാര്‍ഡ് ദാന ചടങ്ങില്‍ അവാര്‍ഡ് സമ്മാനിക്കും.
രാജ്യത്തെ പരമോന്നത ചലച്ചിത്ര ബഹുമതിയാണിത്. കഴിഞ്ഞ വര്‍ഷത്തെ പുരസ്കാരം ബോളിവുഡ് നടന് മിഥുന് ചക്രവര്‍ത്തിക്കായിരുന്നു.
സ്വര്‍ണ്ണ കമലം,പതക്കം, ഷാള്‍, 10 ലക്ഷം രൂപ എന്നിവ അടങ്ങുന്നതാണ് പുരസ്കാരം. 2004 ല്‍ സംവിധായകന് അടൂര്‍ ഗോപാലകൃഷ്ണന് ദാദാസാഹെബ് ഫാല്‍ക്കെ പുരസ്കാരം ലഭിച്ചിരുന്നു വര്‍ഷങ്ങള്‍ക്കുശേഷം മോഹന്‍ലാലിലൂടെ പുരസ്കാരം ഒരിക്കല്‍ കൂടി കേരളത്തിലേക്ക് എത്തുകയാണ്.
ഇരുട്ടിൽ മുങ്ങിയ ഗുരുവായൂർ ; UDF കൗൺസിലർമാർ മെഴുകുതിരി സമരം
ഗുരുവായൂർ നഗരസഭയിൽ തെരുവുവിളക്ക് ഇരുട്ടടി; ജനങ്ങളുടെ രോഷം ഉയരുന്നു;, നഗരസഭാ നേതൃത്വം മൗനത്തിൽ
? ഹൈലൈറ്റുകൾ
- തെരുവുവിളക്കുകൾ പ്രവർത്തിക്കാത്തത് വ്യാപകമായ ജനപ്രശ്നമായി.
- പരാതികൾ ഉയർത്തുമ്പോഴും “ശരിയാക്കാം” എന്ന മറുപടി മാത്രം.
- നഗരസഭാ ചെയർമാനടക്കമുള്ളവർ മൗനം.
- മെഴുകുതിരി കത്തിച്ച് പ്രതിഷേധവുമായി UDF കൗൺസിലർമാർ.
ഗുരുവായൂർ: നഗരസഭയിലെ തെരുവുവിളക്കുകളുടെ അറ്റകുറ്റപ്പണികൾ കൃത്യമായി നടക്കാത്തതിനാൽ നിരവധി പ്രദേശങ്ങൾ ഇപ്പോഴും ഇരുട്ടിലാഴ്ന്നിരിക്കുകയാണ്. നഗരസഭ കൗൺസിലർമാർ നിരന്തരം പ്രശ്നം ഉന്നയിച്ചിട്ടും “ശരിയാക്കാം” എന്ന പതിവ് മറുപടി മാത്രമാണ് ഭരണസമിതിയിൽ നിന്ന് ലഭിക്കുന്നതെന്നത് പ്രദേശവാസികളെ രോഷാകുലരാക്കുന്നു.
? ജനങ്ങളുടെ രോഷം
നഗരസഭ ഓഫീസിനു മുന്നിൽ UDF കൗൺസിലർമാർ മെഴുകുതിരി കത്തിച്ച് പ്രതിഷേധം സംഘടിപ്പിച്ചു. പല വാർഡുകളിലും തെരുവുവിളക്കുകൾ പ്രവർത്തിക്കാത്തതിനെതിരെ നാട്ടുകാർ ശക്തമായി പ്രതികരിക്കുമ്പോഴും നഗരസഭ ചെയർമാനടക്കമുള്ളവർ വാട്സാപ്പ് ഗ്രൂപ്പുകളിലെ പരാതികൾക്കും മറുപടി നൽകാതെ മൗനം പാലിക്കുകയാണ്.
ഇന്നത്തെ സമരത്തിന് UDF കൗൺസിലർമാരായ: കെ. പി. ഉദയൻ, കെ. പി. എ. റഷീദ്, ബി. വി. ജോയ്. സി.എസ്. സൂരജ്, കെ. എം. മെഹറൂഫ്, അജിത അജിത്ത്, ഷിൽവ ജോഷി, ജീഷ്മ സുജിത് എന്നിവർ നേതൃത്വം നൽകി.
ആഗോള അയ്യപ്പസംഗമം; ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ, വിപുലമായ ക്രമീകരണം
പമ്പ: ആഗോള അയ്യപ്പ സംഗമത്തിനായി മുഖ്യമന്ത്രി പിണറായി വിജയൻ പമ്പയിൽ എത്തി. സംഗമത്തിന്റെ ഒരുക്കങ്ങൾ അവസാനഘട്ടത്തിലാണ്. വിപുലമായ ക്രമീകരണങ്ങളാണ് സർക്കാർ ഒരുക്കിയിരിക്കുന്നത്.
ശനിയാഴ്ചയാണ് ആഗോള അയ്യപ്പ സംഗമം നടക്കുന്നത്. വെള്ളിയാഴ്ച രാത്രി മുഖ്യമന്ത്രി പമ്പയിൽ തങ്ങും. രണ്ടാം പിണറായി സർക്കാർ അധികാരത്തിൽ ഏറിയതിന് ശേഷം ഇതാദ്യമായാണ് മുഖ്യമന്ത്രി പിണറായി വിജയൻ പമ്പയിൽ എത്തുന്നത്. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ മരാമത്ത് ഓഫീസ് കോംപ്ലക്സിലാണ് മുഖ്യമന്ത്രി താമസിക്കുന്നത്. കർശന പോലീസ് സുരക്ഷയാണ് സ്ഥലത്ത്. ദേവസ്വം മന്ത്രി വി.എൻ. വാസവൻ, തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത്, ദേവസ്വം ബോർഡ് സെക്രട്ടറി എം.ജി. രാജമാണിക്യം ഐഎഎസ് അടക്കമുള്ളവർ മുഖ്യമന്ത്രിയെ സ്വീകരിച്ചു.
ശനിയാഴ്ച രാവിലെ 9.30ന് പമ്പ മണപ്പുറത്ത് ഒരുക്കിയിരിക്കുന്ന വേദിയിൽ മുഖ്യമന്ത്രി ആഗോള അയ്യപ്പ സംഗമം ഉദ്ഘാടനം ചെയ്യും. 12 മണിവരെ ഉദ്ഘാടന ചടങ്ങ് നീളും. ഇതിന് ശേഷം ആഗോള അയ്യപ്പ സംഗമത്തിന്റെ ഭാഗമായുള്ള സെഷനുകൾ നടക്കുക. ഉദ്ഘാടന ചടങ്ങിൽ മാത്രമാണ് മുഖ്യമന്ത്രി പങ്കെടുക്കുക. ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള മന്ത്രിമാരടക്കം ചടങ്ങിൽ പങ്കെടുക്കുന്നുണ്ട്.
പാസുള്ളവർക്കുമാത്രമാണ് സംഗമത്തിലേക്ക് പ്രവേശനം. 3500 പ്രതിനിധികൾ സംഗമത്തിൽ പങ്കെടുക്കുമെന്നാണ് പ്രതീക്ഷയെന്ന് നേരത്തെ മന്ത്രി വി.എൻ. വാസവൻ പത്രസമ്മേളനത്തിൽ പറഞ്ഞിരുന്നു. രാവിലെ ആറുമുതൽ രജിസ്ട്രേഷൻ നടക്കും. 11.30 മുതൽ മൂന്നുവേദികളിലായി ചർച്ചകൾ നടക്കും.
എഡിജിപി എസ്. ശ്രീജിത്തിന്റെ നേതൃത്വത്തിൽ 1000 പോലീസുകാരെ സുരക്ഷയ്ക്കായി നിയോഗിച്ചിട്ടുണ്ട്. പ്രധാനവേദിയിൽ, ശബരിമല വികസനത്തിനുള്ള മാസ്റ്റർപ്ലാൻ അധിഷ്ഠിതമായ ചർച്ചയും നടക്കും. ഹിൽടോപ്പിന്റെ താഴ്വാരത്തെ വേദിയിൽ ആധ്യാത്മിക ടൂറിസത്തെക്കുറിച്ചും പമ്പ ശ്രീരാമസാകേതം ഓഡിറ്റോറിയത്തിൽ തിരക്കു നിയന്ത്രണത്തെക്കുറിച്ചും ചർച്ചനടക്കും. ചർച്ചകളുടെ വിവരങ്ങൾ ക്രോഡീകരിച്ചിട്ട്, പിന്നീടുള്ള വികസന പ്രവർത്തനങ്ങളുടെ ആസൂത്രണം ദേവസ്വം ബോർഡ് നടത്തും.
മുഖ്യമന്ത്രി പങ്കെടുക്കുന്ന ഉദ്ഘാടനവേദിയിൽ ശബരിമല തന്ത്രി കണ്ഠര് മഹേഷ് മോഹനരെ പങ്കെടുപ്പിക്കും. എൻഎസ്എസ് വൈസ് പ്രസിഡന്റ് എൻ. സംഗീത് കുമാർ, എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ, കെ പി എം എസ് ജനറൽ സെക്രട്ടറി പുന്നല ശ്രീകുമാർ, മലയരയസമാജം ജനറൽ സെക്രട്ടറി പി.കെ. സജീവ്, കേരള ബ്രാഹ്മണസഭ ജനറൽ സെക്രട്ടറി കരിമ്പുഴ രാമൻ, ശിവഗിരി മഠത്തെ പ്രതിനിധാനംചെയ്ത് സ്വാമി പ്രബോധതീർഥ തുടങ്ങിയവർ പങ്കെടുക്കും.
ശ്രീകൃഷ്ണയിലെ വിദ്യാർത്ഥികളുമായി സംവദിച്ച് കളക്ടർ അർജ്ജുൻ പാണ്ഡ്യൻ IAS
ഗുരുവായൂർ സാംസ്കാരിക നഗരമായ തൃശ്ശൂരിന്റെ വികസനത്തിനായി കളക്ടറുടെ മനസ്സിൽ ഉള്ള ഒരു സ്വപ്ന പദ്ധതി എന്താണ് ? ചോദ്യം ഒരു ഡിഗ്രി വിദ്യാർത്ഥിയുടേതായിരുന്നു സിവിൽ സർവ്വീസ് മോഹം മനസ്സിൽ ഉടലെടുത്തതെങ്ങിനെയാണ് ? ജീവിതത്തിൽ പതറിപ്പോയ നിമിഷങ്ങളെ എങ്ങിനെയാണ് അതിജീച്ചത് ?
പുതിയ തലമുറയിലെ വിദ്യാർത്ഥികൾ അവരുടെ പ്രിയങ്കരനായ ജില്ലാ കളക്ടറെ അടുത്തു കിട്ടിയപ്പോൾ ചോദ്യങ്ങളുമായി ഒപ്പം ചേർന്നു. അവരുടെ ചോദ്യങ്ങൾ കൗതുകത്തോടെ ശ്രവിച്ച് കൃത്യമായ ഉത്തരങ്ങൾ നൽകി കളക്ടറും . യൂണിവേഴ്സിറ്റി എംപ്ലോയ്ന്റ് & ഇൻഫർമേഷൻ ബ്യൂറോയുടെ യുടെ സഹകരണത്തോടെ ശ്രീകൃഷ്ണാ കോളേജിൽ സംഘടിപ്പിച്ച കരിയർ മീറ്റിൽ വിദ്യാർത്ഥികളോട് സംവദിക്കുയായിരുന്നു അദ്ദേഹം .
ശ്രീകൃഷ്ണകോളേജിലെ സ്കിൽ ഡെവലപ്പ്മെന്റ് സെല്ലിന്റെ ഉദ്ഘാടനം നിർവ്വഹിക്കാൻ എത്തിയതായിരുന്നു ജില്ലാകളക്ടർ ശ്രീ അർജ്ജുൻ പാണ്ഡ്യൻ IAS .വിദ്യാർത്ഥികൾ പഠനത്തോടൊപ്പം ജീവിതത്തിനും തൊഴിലിനും സഹായകമാകുന്ന മികവ് ആർജ്ജിക്കണം . പ്രതിസന്ധികളിൽ കളിൽ തളരാതെ ആത്മ വിശ്വാസത്തോടെ മുന്നേറാൻ കരുത്താകുന്ന വിദ്യാഭ്യാസമാണ് വിദ്യാർത്ഥികൾക്ക് ആവശ്യമെന്നും അദ്ദേഹം പറഞ്ഞു.
പ്രിൻസിപ്പാൾ Dr വിജോയ് P S അധ്യക്ഷത വഹിച്ച ചടങ്ങിൽ ഗുരുവായൂർ ദേവസ്വം ചെയർമാർ Dr V K വിജയൻ , അഡ്മിനിസ്ട്രേറ്റർ ഠ B അരുൺ കുമാർ, ഭരണസമിതി അംഗങ്ങളായ K P വിശ്വനാഥൻ , K S ബാലഗോപാലൻ മനോജ് C , യൂണിവേഴ്സിറ്റി എംപ്ലോയ്മെന്റ് & ഇൻഫർമേഷൻ ബ്യൂറോ ഡെപ്യൂട്ടി ചീഫ് ശ്രീകുമാരി K N വിദ്യാർത്ഥി പ്രതിനിധി അഖിനേഷ് എന്നിവർ പങ്കെടുത്തു . സ്കിൽ ഡെവലപ്പ്മെന്റ് സെൽ കോഡിനേറ്റർ കോഡിനേറ്റർ Dr അമ്പിളി K സ്വാഗതവും ।QAC കോഡിനേറ്റർ Dr ശ്രീജ V N നന്ദിയും പറഞ്ഞു .
കവിയും കലാകാരനുമായ ഗുരുവായൂർ ക്ഷേത്രത്തിലെ നിയുക്ത മേൽശാന്തി
ഗുരുവായൂർ: അധ്യാപകൻ, കലാകാരൻ, കവി, എഴുത്തുകാരൻ എന്നീ നിലകളിലെല്ലാം ശോഭിച്ച വ്യക്തിത്വമാണ് ഗുരുവായൂർ ക്ഷേത്രത്തിലെ നിയുക്ത മേൽശാന്തി
പാലക്കാട് ശ്രീകൃഷ്ണപുരം വലമ്പിലിമംഗലം മൂർത്തിയേടത്തു മനയിൽ ശ്രീ.സുധാകരൻ നമ്പൂതിരി അടിമുടി കലാകാരൻ. സഹൃദയൻ.അസ്സലായി മൃദംഗം വായിക്കും.
കവിതയെഴുതും .പാടും . ഗംഭീരമായി കവിത ചൊല്ലും. താളക്രമങ്ങളെപ്പറ്റി യുള്ള അറിവുo മലയാള സാഹിത്യത്തിൽ എം എ. ബി.എഡ് ബിരുദധാരി. ശ്രീകൃഷ്ണപുരം ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പാളായി സർവ്വീസിൽ നിന്നു വിരമിച്ചു. രണ്ട് പുസ്തകങ്ങൾ രചിച്ചു. തള്ളയിലൊട്ടി, ജീവിതത്തെയും മരണത്തെയും കുറിച്ച് – എന്നിവയാണവ. മൃദംഗം, ഘടം വാദനത്തിൽ ആകാശവാണിയുടെ ബി ഹൈ ഗ്രേഡുള്ള കലാകാരനാണ്. നിലവിൽ പൂത്രീകാവിൽ ശിവക്ഷേത്രം മേൽശാന്തിയാണ്. “എല്ലാം ഭഗവാൻ്റെ അനുഗ്രഹം. വാക്കുകളിൽ കൂടി പ്രകടിപ്പിക്കാൻ കഴിയാത്തത്ര സന്തോഷവും .ഗുരുവായൂരപ്പൻ്റെ കടാക്ഷം തന്നെ.” _ മേൽശാന്തിയായി നറുക്ക് വീണപ്പോൾ അദ്ദേഹത്തിൻ്റെ പ്രതികരണം ഇങ്ങനെ .
കല്ലടി ഹൈസ്ക്കൂളിൽ നിന്നും പ്രധാന അധ്യാപികയായി വിരമിച്ച ഷാജിനിയാണ് സഹധർമ്മിണി. രണ്ടു മക്കൾ. സുമനേഷ്, നിഖിലേഷ്. 59 കാരനായ സുധാകരൻ നമ്പൂതിരി നാലാം തവണയാണ് മേൽശാന്തി നറുക്കെടുപ്പിൽ പങ്കെടുക്കുന്നത്.സഹോദരൻ മൂർത്തിയേടത്ത് കൃഷ്ണൻ നമ്പൂതിരി മുൻ ഗുരുവായൂർ മേൽശാന്തിയാണ്.
2024 ലെ ഗുരുവായൂരപ്പന്റെ ഏകാദശി വിളക്ക് ആരംഭ ദിവസം മേൽപ്പത്തൂർ ആഡിറ്റോറിയത്തിൽ നടന്ന മീരഹരിയുടെ സംഗീതക്കച്ചേരിക്ക് ഘടം വായിച്ചതും സുധാകരൻ നമ്പൂതിരിയായിരുന്നു.
