the digital signature of the temple city

കോട്ടപ്പടി സെന്റ് ലാസേർസ്  ദേവാലയത്തിൽ ദീപാലങ്കാരം സ്വിച്ച് ഓൺ കർമ്മം എംഎൽഎ എൻ കെ അക്ബർ നിർവഹിച്ചു. 

ഗുരുവായൂർ: കോട്ടപ്പടി സെന്റ് ലാസേർസ്  ദേവാലയത്തിൽ വൈകീട്ട് ആറുമണിക്ക് ഉള്ള ദിവ്യബലിക്ക് ശേഷം ദേവാലയത്തിൽ ദീപാലങ്കാരത്തിന് സ്വിച്ച് ഓൺ കർമ്മം  ഗുരുവായൂർ എംഎൽഎ എൻ കെ അക്ബർ നിർവഹിച്ചു. 

golnews20240101 2141545614977254636499237

കെ പി കെ കൂട്ടായ്മയുടെ ദീപാലകൃത പന്തൽ സ്വിച്ച് ഓൺ കർമം തുടർന്ന് കോട്ടപ്പടി സെലിബ്രേഷൻ കമ്മിറ്റി ഒരുക്കിയ ഗാനമേള. രണ്ടാം തീയതി വിശുദ്ധന്മാരുടെ തിരുസ്രൂപം എഴുന്നള്ളിച്ചുവയ്ക്കൽ തുടർന്ന് വിവിധ കൂട്ടായ്മകളിൽ നിന്നുള്ള അബ്ബ്,വള കിരീടം എഴുന്നുള്ളിപ്പ് ദേവാലയത്തിൽ എത്തി. ബാൻഡ് മത്സരം തേരു മത്സരം വർണ്ണമഴ എന്നിവയുണ്ടാകും. പ്രസ്തുത ചടങ്ങുകൾക്ക് ഫാദർ ജോയ് കൊള്ളാന്നൂർ അസിസ്റ്റൻറ് വികാരി ഫാദർ  ഗോദ്‌വിൻ കിഴക്കോടൻ, ജനറൽ കൺവീനർ ജാക്സൺ  എൻ ജെ   ട്രസ്റ്റി മാരായ എം എഫ് വിൻസെന്റ്, ഡേയ്സൺ പഴുനാന, ലിന്റോ ചാക്കോ,  കൺവീനർമാരായ ജിജോ ജോർജ്, രാജേഷ് ജാക്ക്, സൈസൻ മാറോക്കി, ജോമോൻ ചുകത്ത് പി ആർ ഓ ജോബ് സീ ആൻഡ്രൂസ് എന്നിവർ നേതൃത്വം വഹിച്ചു

➤ SREE KRISHNA TEMPLE

LEAVE A REPLY

Please enter your comment!
Please enter your name here

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts