ഗുരുവായൂർ: കോട്ടപ്പടി സെന്റ് ലാസേർസ് ദേവാലയത്തിൽ വൈകീട്ട് ആറുമണിക്ക് ഉള്ള ദിവ്യബലിക്ക് ശേഷം ദേവാലയത്തിൽ ദീപാലങ്കാരത്തിന് സ്വിച്ച് ഓൺ കർമ്മം ഗുരുവായൂർ എംഎൽഎ എൻ കെ അക്ബർ നിർവഹിച്ചു.

കെ പി കെ കൂട്ടായ്മയുടെ ദീപാലകൃത പന്തൽ സ്വിച്ച് ഓൺ കർമം തുടർന്ന് കോട്ടപ്പടി സെലിബ്രേഷൻ കമ്മിറ്റി ഒരുക്കിയ ഗാനമേള. രണ്ടാം തീയതി വിശുദ്ധന്മാരുടെ തിരുസ്രൂപം എഴുന്നള്ളിച്ചുവയ്ക്കൽ തുടർന്ന് വിവിധ കൂട്ടായ്മകളിൽ നിന്നുള്ള അബ്ബ്,വള കിരീടം എഴുന്നുള്ളിപ്പ് ദേവാലയത്തിൽ എത്തി. ബാൻഡ് മത്സരം തേരു മത്സരം വർണ്ണമഴ എന്നിവയുണ്ടാകും. പ്രസ്തുത ചടങ്ങുകൾക്ക് ഫാദർ ജോയ് കൊള്ളാന്നൂർ അസിസ്റ്റൻറ് വികാരി ഫാദർ ഗോദ്‌വിൻ കിഴക്കോടൻ, ജനറൽ കൺവീനർ ജാക്സൺ എൻ ജെ ട്രസ്റ്റി മാരായ എം എഫ് വിൻസെന്റ്, ഡേയ്സൺ പഴുനാന, ലിന്റോ ചാക്കോ, കൺവീനർമാരായ ജിജോ ജോർജ്, രാജേഷ് ജാക്ക്, സൈസൻ മാറോക്കി, ജോമോൻ ചുകത്ത് പി ആർ ഓ ജോബ് സീ ആൻഡ്രൂസ് എന്നിവർ നേതൃത്വം വഹിച്ചു
