ഗുരുവായൂര്‍: ഗുരുവായൂര്‍ മണ്ഡലത്തില്‍ കാലാവസ്ഥ വ്യതിയാനവും അതികഠിനമായ ചൂടും മൂലം നെല്‍ കര്‍ഷകര്‍ക്കുണ്ടായ നഷ്ടം നികത്തുന്നതിന് ആവശ്യമായ ധനസഹായം അനുവദിക്കണമെന്നാവശ്യപ്പെട്ട് കൃഷിവകുപ്പ് മന്ത്രി ശ്രീ പി പ്രസാദിന് ഗുരുവായൂര്‍ എം.എല്‍.എ ശ്രീ എന്‍.കെ അക്ബര്‍ നിവേദനം നല്‍കി.
മണ്ഡലത്തില്‍ 700 ഏക്കര്‍ നോണ്‍ കോള്‍ ഏരിയയിലെ മുണ്ടകന്‍ കൃഷിയില്‍ 615 ഏക്കറും നഷ്ടത്തിലാണ്. കൂടാതെ ഈ വര്‍ഷത്തെ നെല്‍ വിളവ് ഏക്കറിന് 1000 കി.ഗ്രാമില്‍ കുറവാണ് ലഭിച്ചിട്ടുള്ളത്.
പുന്നയൂര്‍ക്കുളം മേഖലയില്‍ 180 ഏക്കറും പൂക്കോട് മേഖലയില്‍ 35 ഏക്കറും പുന്നയൂരില്‍ 250 ഏക്കറും വടക്കേക്കാട് 150 ഏക്കറും കൃഷി ചെയ്ത കര്‍ഷകര്‍ക്കാണ് വലിയ നഷ്ടം ഉണ്ടായിട്ടുള്ളത്. ആയതിനാല്‍ കര്‍ഷകര്‍ക്കുണ്ടായ നഷ്ടം നികത്തുന്നതിനാവശ്യമായ ഫണ്ട് അനുവദിക്കുന്നതിനും വരും വര്‍ഷങ്ങളില്‍ നെല്‍കൃഷിമേഖലയില്‍ കര്‍ഷകരെ പിടിച്ച് നിര്‍ത്തുന്നതിനും ധനസഹായം നല്‍കണമെന്ന് ബഹു. കൃഷിവകുപ്പ് മന്ത്രിയോട് ആവശ്യപ്പെട്ടു.