എടപ്പാൾ: പെരുമ്പറമ്പ് മുകാംബിക ക്ഷേത്ര കമ്മറ്റിയുടെ 2026 വർഷത്തെ പുരസ്ക്കാരം കണ്ണൻ പന്താവൂരിന് സമർപ്പിച്ചു. ക്ഷേത്രം നവരാത്രി സംഗീത മണ്ഢപത്തിൽ വെച്ച് നടന്ന ചടങ്ങിൽ ശബരിമല മാളികപ്പുറം മുൻ മേൽശാന്തി മനോജ് എമ്പ്രാന്തിരി ഉപഹാരം സമർപ്പിച്ചു.
കേരള പത്രപ്രവർത്തക അസ്സോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡൻ്റും, കഴിഞ്ഞ 28 വർഷമായി എടപ്പാൾ പ്രാദേശിക മാധ്യമ പ്രവർത്തകനും, എടപ്പാൾ പ്രസ് റിപ്പോർട്ടേഴ്സ് ക്ലബ് സെക്രട്ടറിയും, മെട്രോ വാർത്ത ദിനപത്രത്തിൻ്റെ എടപ്പാൾ ലേഖകനുമാണ് കണ്ണൻ പന്താവൂർ.
അഖില ഭാരത അയ്യപ്പ സേവാ സംഘം മലപ്പുറം ജില്ലാ പ്രസിഡൻ്റും, ചങ്ങരംകുളം ശ്രീ ശാസ്താ സ്കൂൾ കമ്മറ്റി സെക്രട്ടറിയുമായ കണ്ണൻ പന്താവൂർ, മണ്ഡല മകരവിളക്ക് കാലത്ത് കുറ്റിപ്പുറം മിനിപമ്പയിൽ അഖില ഭാരത അയ്യപ്പ സേവാ സംഘം നടത്തിവരുന്ന അന്നദാനത്തിന്റെ കോ-ഓർഡിനേറ്റർ കൂടിയാണ്.
തപസ്യ സംസ്ഥാന സെക്രട്ടറിയും ഫിലിം സെൻസർ ബോർഡ് അഡ്വൈസറി മെമ്പറുമായി മണി എടപ്പാൾ, ക്ഷേത്രം സെക്രട്ടറി വി.പി.വിദ്യാധരൻ, താന്ത്രികാച്യാര്യൻ നരിപ്പറമ്പ് വാസുദേവൻ നമ്പൂതിരി, പ്രശസ്ത കവി എടപ്പാൾ സി സുബ്രഹ്മണ്യൻ, മുരളി മോഹൻ (കെ എസ്. ഇ ബി റിട്ടയേർഡ് എഞ്ചിനീയർ), ക്ഷേത്രം മേൽശാന്തി ബാബു നാരായണൻ, മുൻ മേൽശാന്തി നാരായണൻ നമ്പൂതിരി, ആത്മീയാചാര്യൻ ദിവാകരൻ മാസ്റ്റർ, വാർഡ് മെമ്പർ, ക്ഷേത്രം ജോയിന്റ് സെക്രട്ടറി വി പി പ്രദീപ്, ബിനു ജയരാജ് തുടങ്ങിയ പ്രമുഖർ ചടങ്ങിൽ സന്നിഹിതരായിരുന്നു.
