the digital signature of the temple city

എട്ട് മണിക്കൂർ പിന്നിട്ട് പൊലീസ് നടപടി; രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും കസ്റ്റഡിയിൽ

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ കാണണമെന്ന ആവശ്യം; ആകാശവാണി ഭവൻ വളപ്പിലെ കുത്തിയിരിപ്പ് അവസാനിപ്പിച്ച് നേതാക്കളെ പൊലീസ് നീക്കി

ന്യൂഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിനിടെ ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെയും കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയെയും ഡൽഹി പൊലീസ് കസ്റ്റഡിയിലെടുത്തു. ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടും വോട്ടർപട്ടികയിലെ പ്രത്യേക തീവ്രപരിഷ്‌കരണവുമായി ബന്ധപ്പെട്ട (SIR) ആരോപണങ്ങളിൽ നടപടി ആവശ്യപ്പെട്ടുമായിരുന്നു പ്രതിപക്ഷ നേതാക്കളുടെ പ്രതിഷേധം. പാർലമെന്റിൽ നിന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ ആസ്ഥാനത്തേക്ക് നടത്തിയ മാർച്ച് പൊലീസ് തടഞ്ഞതോടെയാണ് പ്രതിഷേധം കൂടുതൽ ശക്തമായത്. ബാരിക്കേഡുകൾ മറികടക്കാനുള്ള ശ്രമത്തിനിടെ നിരവധി പ്രതിപക്ഷ നേതാക്കളെയും എംപിമാരെയും പൊലീസ് കസ്റ്റഡിയിലെടുത്തു. തുടർന്ന് രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ഉൾപ്പെടെയുള്ള നേതാക്കൾ ആകാശവാണി ഭവൻ വളപ്പിൽ കുത്തിയിരിപ്പ് സമരം ആരംഭിക്കുകയായിരുന്നു.

- Advertisement -

പൊലീസ് പലതവണ പ്രതിഷേധക്കാരോട് പിരിഞ്ഞുപോകാൻ ആവശ്യപ്പെട്ടെങ്കിലും രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള നേതാക്കൾ നിലപാടിൽ ഉറച്ചുനിന്നു. തിരഞ്ഞെടുപ്പ് കമ്മീഷൻ ആസ്ഥാനത്തേക്ക് പോകാനും മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ നേരിൽ കാണാനും കഴിയാതെ മടങ്ങില്ലെന്ന നിലപാടിലായിരുന്നു രാഹുൽ ഗാന്ധി. പ്രതിഷേധം മണിക്കൂറുകൾ പിന്നിട്ടതോടെ ആകാശവാണി ഭവൻ വളപ്പിൽ പൊലീസ് സാന്നിധ്യം ശക്തമാക്കി. ഒടുവിൽ രാത്രി എട്ടുമണിയോടെ രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും മറ്റ് കോൺഗ്രസ് നേതാക്കളെയും പൊലീസ് സ്ഥലത്തുനിന്ന് നീക്കി കസ്റ്റഡിയിലെടുക്കുകയായിരുന്നു. ദിവസമൊട്ടാകെ നീണ്ട പ്രതിഷേധത്തിനാണ് ഇതോടെ പൊലീസ് ഇടപെടലിലൂടെ അവസാനം കുറിച്ചത്.

രാഹുൽ ഗാന്ധി നേരത്തെ പ്രതിഷേധത്തിനിടെ പൊലീസ് സ്ഥാപിച്ച ബാരിക്കേഡിന് മുകളിൽ കയറി ദേശീയപതാക വീശിയതും ശ്രദ്ധേയമായി. പ്രതിഷേധത്തിന്റെ ഭാഗമായി സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ്, തൃണമൂൽ കോൺഗ്രസ് നേതാക്കളായ അഭിഷേക് ബാനർജി, ഡെറിക് ഒബ്രയൻ തുടങ്ങിയ പ്രതിപക്ഷ നേതാക്കളും കസ്റ്റഡിയിലായതായി റിപ്പോർട്ടുകളുണ്ട്. വോട്ടർപട്ടിക പരിഷ്‌കരണവുമായി ബന്ധപ്പെട്ട ആരോപണങ്ങളാണ് പ്രതിപക്ഷ പ്രതിഷേധത്തിന്റെ പ്രധാന വിഷയങ്ങളിലൊന്ന്. അതേസമയം, തിരഞ്ഞെടുപ്പ് കമ്മീഷനും കേന്ദ്ര സർക്കാരും ആരോപണങ്ങൾ നിഷേധിക്കുകയും വോട്ടർപട്ടികയിലെ ഇരട്ടപ്പേരുകളും അർഹതയില്ലാത്ത എൻട്രികളും ഒഴിവാക്കുന്നതിനുള്ള നടപടിയായാണ് പരിഷ്‌കരണം വിശദീകരിക്കുകയും ചെയ്തിട്ടുണ്ട്.

രാഷ്ട്രീയ പ്രതിഷേധം മണിക്കൂറുകളോളം നീണ്ടുനിന്നതിന് പിന്നാലെ രാഹുൽ ഗാന്ധിയടക്കമുള്ള പ്രമുഖ പ്രതിപക്ഷ നേതാക്കൾ കസ്റ്റഡിയിലായതോടെ ഡൽഹിയിലെ രാഷ്ട്രീയ അന്തരീക്ഷം കൂടുതൽ ചൂടുപിടിച്ചിരിക്കുകയാണ്.

➤ SREE KRISHNA TEMPLE

LEAVE A REPLY

Please enter your comment!
Please enter your name here

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts