the digital signature of the temple city

യജ്ഞ വേദിയിൽ ഗുരുവായൂർ ക്ഷേത്രം നിയുക്ത മേൽശാന്തി പഴയം സതീശൻ നമ്പൂതിരിയുടെ ആരതി

ഗുരുവായൂർ: ശ്രീ വിഷ്ണു സഹസ്രനാമ ഭഗവദ് ഗീതാ മഹോത്സവം 9 ദിവസം പിന്നിട്ടുമ്പോൾ വെളിയാഴ്ച രാവിലെ 7 മണിക്ക് സംഗീതാർച്ചന പരിപാടിയിൽ വടക്കേപ്പാട് പ്രദീപിന്റെ സോപാന സംഗീതത്തോടെ യജ്ഞം ആരംഭിച്ചു.

- Advertisement -

ഭക്തി പ്രഭാഷണ പരമ്പരയിൽ ഭാഗവതം ദശമസ്കന്ദത്തിലെ സമന്തപഞ്ചക തീർത്ഥം എന്ന വിഷയത്തെക്കുറിച് ആചാര്യൻ ഗുരുവായൂർ പ്രകാർജിയും ഭഗവദ് ഗീതയിലെ 17, 18, ശ്രദ്ധാത്രയവിഭാഗയോഗം . മോക്ഷ സന്യാസയോഗം, എന്നീ വിഷയങ്ങളെക്കുറിച് ആദ്ധ്യാത്മിക ആചാര്യൻ ശരത് എ ഹരിദാസും പ്രഭാഷണം നടത്തി.

വൈകുന്നേരം 5 മണിക്ക് ഗുരുവായൂർ ക്ഷേത്രം നിയുക്ത മേൽശാന്തി ശ്രീ പഴയം സതീശൻ നമ്പൂതിരി വേദിയിൽ ശ്രീകൃഷ്ണ വിഗ്രഹത്തിനു മുന്നിൽ ഭദ്രദീപം തെളിയിച്ച് ആരതി ഉഴിഞ്ഞ് നിവേദ്യം നൽകി. അതിനു ശേഷം ഭജന സമിതി ഭാരവാഹിയായ മേച്ചേരി കേശവൻ നമ്പൂതിരി യജ്ഞ പ്രസാദം നൽകി ആദരിച്ചു. തുടർന്ന് നിയുക്ത മേൽശാന്തി വിഷ്ണു സഹസ്രനാമം വിഷ്ണു ഭുജംഗപ്രയാതം എന്നീ സ്തോത്രങ്ങൾ പാരായണം ചെയ്തു ക്കൊണ്ട് യജ്ഞത്തിൽ പങ്കെടുത്തു.

യജ്ഞത്തിന്റെ 10-ാം ദിവസമായ ശനിയാഴ്ച്ച 26/09/2026 ശ്രീ വിഷ്ണു സഹസ്രനാമോത്സവ വേദിയിൽ 45-ാം മത് ശ്രീമദ് ഭഗവദ് ഗീതാ യജ്ഞം സമർപ്പണം ചെയ്യും. രാവിലെ 6 മണിക്ക് സമ്പൂർണ്ണ ഗീതാപാരായണവും തുടർന്ന് 10.30 ന് മുൻ ഗുരുവായൂർ ക്ഷേത്രം മേൽശാന്തി ബ്രഹ്മശ്രി കാപ്ര അച്യുതൻ നമ്പൂതിരി ഗീതാ സന്ദേശ പ്രഭാഷണം നടത്തി ഗുരുവായുരപ്പനു മുന്നിൽ സമർപ്പണം നടത്തും. വൈകിട്ട് 5 മണിക്ക് ഗുരുവായൂർ ക്ഷേത്രത്തിലെ ശാന്തിയേറ്റ നമ്പൂതിരിമാരായ കൊടക്കാട് കൃഷ്ണൻ നമ്പൂതിരി, കിഴിയേടം ഡോ വാസുദേവൻ നമ്പൂതിരി എന്നിവരെ വേദിയിൽ ആദരിച്ചു കൊണ്ട് ശ്രീ വിഷ്ണു സഹസ്രനാമ പാരായണം ആരംഭിക്കും. യജ്ഞ ആഘോഷങ്ങൾ 28 ന് ഉച്ചക്ക് ക്ഷേത്ര കുളത്തിനു ചുറ്റുമുള്ള നാമജപ ഘോഷയാത്രയോടെ സമാപിക്കുമെന്ന് ഭാരവാഹികളായ മഞ്ചിറ കേശവൻ നമ്പൂതിരി, മേച്ചേരി ശ്രീകാന്ത് നമ്പൂതിരി, തിരുവാല്ലൂർ ശരത് നമ്പൂതിരി എന്നിവർ അറിയിച്ചു.

➤ SREE KRISHNA TEMPLE

LEAVE A REPLY

Please enter your comment!
Please enter your name here

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts