ഗുരുവായൂർ: ശ്രീ വിഷ്ണു സഹസ്രനാമ ഭഗവദ് ഗീതാ മഹോത്സവത്തിന്റെ ഏഴാം ദിവസമായ ബുധനാഴ്ച്ച വൈകീട്ട് യജ്ഞവേദിയിൽ ഗുരുവായൂർ ദേവസ്വം അഡ്മിനിസ്ട്രേറ്റർ എസ് ഹരിഗോപാലിന് ശ്രീഗുരുവായുരപ്പൻ ഭജന സമിതി ഭാരവാഹികളായ മേച്ചേരി കേശവൻ നമ്പൂതിരി, മഞ്ചിറ കേശവൻ നമ്പൂതിരി എന്നിവർ ചേർന്ന് യജ്ഞ പ്രസാദം നൽകി ആദരിച്ചു.
യജ്ഞവേദിയിൽ ഗുരുവായൂർ രാധാകൃഷ്ണയ്യരുടെ ഭക്തി പ്രഭാഷണം ഭാഗവത ദശമത്തിലെ ഭ്രമരഗീതo എന്ന വിഷയത്തെക്കുറിച്ച് ഗുരുവായൂർ മണിസ്വാമിയും ഭഗവദ് ഗീതയിലെ 13, 14 എന്നീ വിഷയങ്ങളെക്കുറിച് ശ്രീ അടുക്കം മണിക്കണ്ഠൻ നമ്പൂതിരിയും പ്രഭാഷണം ചെയ്തു. തുടർന്ന് ശ്രീ വിഷ്ണു സഹസ്രനാമം വിഷ്ണു ഭുജംഗപ്രയാതം എന്നിവ പാരായണം ചെയ്ത് ഏഴാം ദിവസത്തെ യജ്ഞം സമർപ്പിച്ചു.
യജ്ഞത്തിന്റെ എട്ടാം ദിവസമായ വ്യാഴാഴ്ച്ച കാലത്ത് 7 മണിക്ക് സംഗീതാർച്ചന പരിപാടിയിൽ കലാമണ്ഡലം സുകുമാരനും, കോട്ടക്കൽ സന്തോഷും ചേർന്ന് ഭക്തി ഗാനാലാപനം നടത്തും. തുടർന്ന് 10.30 ന് ആചാര്യ സി.പി നായർ ഭാഗവത ദശമത്തിലെ രാസലീല എന്ന വിഷയത്തെക്കുറിച്ച് പ്രഭാഷണം നടത്തുന്നതും അതിനു ശേഷം ഭഗവദ് ഗീതയിലെ 15, 16, എന്നീ അദ്ധ്യായങ്ങളെക്കുറിച്ച് ഇഞ്ചപ്പിള്ളി ശങ്കരൻ നമ്പൂതിരിയുടെ പ്രഭാഷണവും ഉണ്ടായിരിക്കുന്നതാണ്.
