the digital signature of the temple city

ശ്രീ വിഷ്ണു സഹസ്രനാമാർച്ചനയും, ഗീതാ യജ്ഞവും; ഭഗവത് ചൈതന്യം നിറഞ്ഞ് ഗുരുവായൂർ ക്ഷേത്രത്തിലെ ആദ്ധ്യാത്മിക ഹാൾ!

ഗുരുവായൂർ: ശ്രീ വിഷ്ണു സഹസ്രനാമ ഭഗവദ് ഗീതാ മഹാത്സവത്തിന്റെ ആറാം ദിവസമായ ചൊവ്വാഴ്ച കാലത്ത് മാനവേദ രാജയുടെ കൃഷ്ണ ഗീതിയെക്കുറിച്ച് പെരിഞ്ചേരി നാരായണൻ നമ്പൂതിരിയും, ഭാഗവത ദശമസ്കന്ദത്തിലെ യുഗളഗീതം എന്ന വിഷയത്തെക്കുറിച് അടുക്കം മണിക്കണ്ഠൻ നമ്പൂതിരിയും പ്രഭാഷണം നടത്തി.

- Advertisement -

തുടർന്ന് ഭഗവദ് ഗീതാപ്രഭാഷണ പരമ്പരയിൽ ഗീതയിലെ 11, 12 , എന്നീ അദ്ധ്യായങ്ങളെക്കുറിച്ച് ആചാര്യൻ ഗുരുവായൂർ പ്രഭാകർജിയും പ്രഭാഷണം നടത്തി.

യജ്ഞോത്സവത്തിന്റെ ഏഴാം ദിവസമായ ബുധനാഴ്ച (23/09/26) കാലത്ത് 7 മണിക്ക് ഗുരുവായൂർ കെ ആർ രാധാകൃഷ്ണയ്യരുടെ പ്രഭാഷണവും, കാലത്ത് 10.30ന് ഭാഗവത ദശമസ്കന്ദത്തിലെ ഭ്രമരഗീതം എന്ന വിഷയത്തെക്കുറിച്ച് ഗുരുവായൂർ മണിസ്വാമിയുടെ പ്രഭാഷണവും നടക്കും. ഗീതയിലെ 13, 14 എന്നീ അദ്ധ്യായങ്ങളെക്കുറിച് ആചാര്യൻ അടുക്കം മണിക്കണ്ഠൻ നമ്പൂതിരിയും പ്രഭാഷണം നടക്കും.

സെപ്തംമ്പർ 17-ാം തിയ്യതി മുതൽ ഗുരുവായൂർ ക്ഷേത്രം ആദ്ധ്യാത്മിക ഹാളിൽ നടന്നു വരുന്ന, ശ്രീ ഗുരുവായൂരപ്പൻ ഭജന സമിതിയുടെ നേതൃത്വത്തിലുള്ള 52-ാമത് ശ്രീ വിഷ്ണു സഹസ്രനാമോത്സവവും 45-ാമത് ശ്രീമദ് ഭഗവദ് ഗീതാ യജ്ഞവും സെപ്തംമ്പർ 28 ന് സമാപിക്കുമെന്ന് സംഘാടക സമിതി ഭാരവാഹികളായ മേച്ചേരി കേശവൻ നമ്പൂതിരി, മഞ്ചിറ കേശവൻ നമ്പൂതിരി എന്നിവർ അറിയിച്ചു.

➤ SREE KRISHNA TEMPLE

LEAVE A REPLY

Please enter your comment!
Please enter your name here

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts