the digital signature of the temple city

ശ്രീ വിഷ്ണു സഹസ്രനാമ, ഭഗവദ് ഗീതാ മഹോത്സവത്തിന്റെ 3-ാം ദിവസം; അഷ്ടപദിയോടെ വിശേഷാൽ പരിപാടികൾക്ക് തുടക്കമായി

ഗുരുവായൂർ: ശ്രീ വിഷ്ണു സഹസ്രനാമ ഭഗവദ് ഗീതാ മഹോത്സവത്തിന്റെ മൂന്നാം ദിവസമായ ശനിയാഴ്ച്ച കാലത്ത് വേങ്ങേരി സാത്വിക് നമ്പൂതിരിയുടെ അഷ്ടപദിയോടെ യജ്ഞത്തിന്റെ വിശേഷാൽ പരിപാടികൾ ആരംഭിച്ചു.

- Advertisement -

കാലത്ത് 10.30 ന് യജ്ഞവേദിയിൽ ബ്രഹ്മ മോഹനം എന്ന വിഷയത്തെ ആസ്പദമാക്കി ഡോ. വി അച്യുതൻക്കുട്ടിയുടെ പ്രഭാഷണവും തുടർന്ന് ഭഗവദ് ഗീതയിലെ 5,6 എന്നീ അദ്ധ്യായങ്ങളെക്കുറിച് ബ്രഹ്മശ്രി വെന്മണി ഭവദാസൻ നമ്പൂതിരിയുടെ പ്രഭാഷണവും വേദിയിൽ നടന്നു. വൈകുന്നേരം സുരേഷ് കെ എം പി, കുമാരി ഭദ്ര കെ എം പി എന്നിവർ ചേർന്ന് സംഗീത സമന്വയം പരിപാടി നടത്തി തുടർന്ന് മേച്ചേരി കേശവൻനമ്പൂതിരി മഞ്ചിറ കേശവൻനമ്പൂതിരി എന്നിവരുടെ നേതൃത്വത്തിൽ 500 ൽ പരം ഭക്തജനങ്ങളുടെ സാന്നിദ്ധ്യത്തിൽ ശ്രീ വിഷ്ണു സഹസ്രനാമജപം ശ്രീ വിഷ്ണു ഭുജംഗപ്രയാതം എന്നി സ്തോത്രങ്ങൾ പാരായണം ചെയ്ത് മംഗളം പാടി സമർപ്പണം ചെയ്തു. നിരവധി കുട്ടികൾക് മധുര പലഹാര വിതരണവും നടത്തി.

നാളെ 20.9.2026 ഞായറാഴ്ച്ച യജ്ഞവേദിയിൽ സംഗീതാർച്ചന പരിപാടിയിൽ കാലത്ത് 7 മണിക്ക് ശ്രീ കോട്ടക്കൽ മധു, കോട്ടക്കൽ വേങ്ങേരി നാരായണൻ എന്നിവർ പങ്കെടുക്കും. ഭക്തി പ്രഭാഷണ പരമ്പരയിൽ കാലത്ത് 10.30 ന് വേണുഗാനം എന്ന വിഷയത്തെക്കുറിച്ച് എടനാട് രാജൻ നമ്പ്യാരും ഗീതയിലെ 7, 8, എന്നീ അദ്ധ്യായങ്ങളെക്കുറിച്ച് പ്രൊ പി സി സി ഇളയത് മാഷും പ്രഭാഷണം നടത്തും.

➤ SREE KRISHNA TEMPLE

LEAVE A REPLY

Please enter your comment!
Please enter your name here

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts