ഗുരുവായൂർ: ശ്രീ ഗുരുവായുരപ്പൻ ഭജന സമിതിയുടെ നേതൃത്വത്തിലുള്ള 52ാം മത് ശ്രീ വിഷ്ണു സഹസ്രനാമോത്സവവും 45-ാം മത് ശ്രീമദ് ഭഗവദ് ഗീതായജ്ഞവും ഗുരുവായൂർ ക്ഷേത്രം തന്ത്രി ബ്രഹ്മശ്രി ഡോ ചേന്നാസ്സ് ദിനേശൻ നമ്പൂതിരിപ്പാട് ഭദ്രദീപം തെളിയിച്ചുക്കൊണ്ട് ആരംഭംക്കുറിച്ചു.
മേച്ചേരി കേശവൻനമ്പൂതിരി ആമുഖ പ്രഭാഷണം നടത്തി തന്ത്രിയെ യജ്ഞവേദിയിൽ ആദരിച്ചു. തുടർന്ന് ശ്രീവിഷ്ണു സഹസ്രനാമം ശ്രീ വിഷ്ണു ഭുജംഗപ്രയാതം എന്നീസ്തോത്രങ്ങൾ പാരായണം ചെയ്ത് മംഗളം പാടി ഒന്നാം ദിവസത്തെ യജ്ഞം സമർപ്പിച്ചു.
ഗുരുവായൂർ ക്ഷേത്രം ആദ്ധ്യാത്മിക ഹാളിൽ സെപ്തംമ്പർ 17-ാം തിയ്യതി മുതൽ 28 കൂടിയ ദിവസങ്ങളിൽ നടക്കും. 12 ദിവസങ്ങളെ ക്കൊണ്ട് 3600ൽ പരം ഉരു ശ്രീ വിഷ്ണു സഹസ്രനാമം മേച്ചേരി കേശവൻനമ്പൂതിരി, മഞ്ചിറ കേശവൻനമ്പൂതിരി എന്നിവരുടെ നേതൃത്വത്തിൽ പാരായണം ചെയ്തു അർച്ചന നടക്കും.
12 ദിവസങ്ങളിലായി ഭക്തി പ്രഭാഷണ പരമ്പരയിൽ ഭാഗവത ദശമത്തിലെ കഥകളെ കുറിച്ചും ഭഗവദ് ഗീതയിലെ വിഷയങ്ങളെക്കുറിച്ചും, ആദ്ധ്യാത്മിക ആചാര്യന്മാരായ പ്രൊഫ പി.സി.സി ഇളയത്, ബ്രഹ്മശ്രി തെക്കേടത്ത് നാരായണൻ ഭട്ടതിരിപ്പാട്, തോട്ടം ശ്യാം നമ്പൂതിരി, മൂത്തേടം വാസുദേവൻ നമ്പൂതിരി, അടുക്കം മണിക്കണ്ഠൻ നമ്പൂതിരി, പെരുമ്പിള്ളി നാരായണൻ നമ്പൂതിരി, വെന്മണി ഭവദാസൻ നമ്പൂതിരി, കൊടക്കാട് ഗോവിന്ദൻ നമ്പൂതിരി, ഇഞ്ചപ്പിള്ളി ശങ്കരൻ നമ്പൂതിരി, പെരിഞ്ചേരി നാരായണൻ നമ്പൂതിരി, കുന്നംമ്പിള്ളി ശ്രീറാം നമ്പൂതിരി, ഗുരുവായൂർ പ്രഭാകർജി, ആദ്ധ്യാത്മിക ആചാര്യൻ ശരത് എ ഹരിദാസ്, ആചാര്യ സി പി നായർ, ഡോ വി അച്യുതൻകുട്ടി, മാഷ് കാപ്ര അച്യുതൻ നമ്പൂതിരി, അകത്തെക്കുന്നം ശ്യാം കൃഷ്ണൻ നമ്പൂതിരി, ഗുരുവായൂർ മണിസ്വാമി എടനാട് രാജൻ നമ്പ്യാർ, ഗുരുവായൂർ രാധാകൃഷ്ണയ്യർ എന്നിവരുടെ ഭക്തി പ്രഭാഷണവും, വിവിധ മേഖലകളിലെ സംഗീതജ്ഞന്മാരായ കലാമണ്ഡലം സുകുമാരൻ, കോട്ടക്കൽ മധു, ജോതിദാസ് ഗുരുവായൂർ, കോട്ടക്കൽ വേങ്ങേരി നാരായണൻ, കോട്ടക്കൽ സന്തോഷ്, കലാനിലയം മഹേഷ്, കലാനിലയം ശ്രീകുമാർ കെ മാരാർ, ഗുരുവായൂർ രാമകൃഷ്ണൻ, ശ്രീമതി വത്സല രാമകൃഷ്ണനും സംഘവും, ഗുരുവായൂർ ഉണ്ണിക്കണ്ണർ ശ്യാമ സുന്ദരം ഗ്രൂപ്പ് കൊല്ലം തഴവ ഗീത ടീച്ചറും സംഘവും സുരേഷ് കെ എം പി, കുമാരി ഭദ്ര കെ എം പി, വേങ്ങേരി സാത്വിക് നമ്പൂതിരി എന്നിവരുടെ സംഗീതാർച്ചനയും ഉണ്ടായിരിക്കും.
യജ്ഞത്തിന്റെ 11-ാം ദിവസം വൈകുന്നേരം 5 മണിക്ക് ഗുരുവായൂർ ദേവസ്വം ഭരണസമിതി ചെയർമാൻ എവി ഗോപിനാഥ്, ക്ഷേത്രം ഉരാളൻ ബ്രഹ്മശ്രീ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരി എന്നിവർ ചേർന്ന് വേദിയിൽ ഐശ്വര്യ ഭദ്രദീപ സമർപ്പണം നടത്തും.
സമാപന ദിവസം സെപ്തംമ്പർ 28ന് ഉച്ചക്ക് 11ന് ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ ചേന്നാസ്സ് കൃഷ്ണൻ നമ്പൂതിരിപ്പാട് സമാപന ഭദ്രദീപ സമർപ്പണം നടത്തും. തുടർന്ന് ശ്രീ വിഷ്ണു സഹസ്രനാമ പാരായണം ശ്രീ വിഷ്ണു ഭുജംഗപ്രയാത പാരായണം എന്നീ സ്തോത്രങ്ങൾ പാരായണം ചെയ്ത് ക്ഷേത്ര കുളത്തിനു ചുറ്റും നാമ ജപ ഘോഷയാത്രയോടെ മംഗളം പാടി സമർപ്പണം ചെയ്യും. 12 ദിവസത്തെ പരിപാടികൾക് തേലമ്പറ്റ വാസുദേവൻ നമ്പൂതിരി, മേച്ചേരി കേശവൻ നമ്പൂതിരി, മഞ്ചിറ കേശവൻ നമ്പൂതിരി, മേച്ചേരി ശ്രീകാന്ത് നമ്പൂതിരി, തിരുവാലൂർ ശരത് എന്നിവർ നേതൃത്വം വഹിക്കും.
