ഗുരുവായൂർ: കൃഷ്ണഭക്തിയിൽ ലയിച്ച് ശ്രീശലഭയുടെ ഭരതനാട്യം. ശ്രീഗുരുവായൂരപ്പന് നൃത്താർപ്പണവുമായി കൃഷ്ണഭക്തയായ ബി. ശ്രീശലഭ. ഗുരുവായൂർ മേൽപ്പുത്തൂർ ഓഡിറ്റോറിയത്തിൽ നടന്ന നൃത്തരങ്ങിൽ മൂന്ന് മണിക്കൂറോളം തുടർച്ചയായി ഭരതനാട്യം അവതരിപ്പിച്ച് ശ്രീശലഭ ഭക്തിസാന്ദ്രമായ സായാഹ്നം സമ്മാനിച്ചു. ഗുരുവായൂർ ദേവസ്വം ചെയർമാൻ എ.വി. ഗോപിനാഥ് നൃത്തരങ്ങ് ഉദ്ഘാടനം ചെയ്തു.
ഞായറാഴ്ച വൈകിട്ട് 5.10 മുതൽ രാത്രി 8.30 വരെയായിരുന്നു നൃത്താർപ്പണം. ആന്ധ്ര സ്വദേശിയും പ്രശസ്ത നർത്തകനുമായ നാട്യാചാര്യ ഡോ. വസന്ത് കിരൺ രായസത്തിന്റെ ശിഷ്യയാണ് ബി. ശ്രീശലഭ.
ഗുരുവായൂർ ഭാഗ്യലക്ഷ്മി (പാട്ട്), കലാമണ്ഡലം കിരൺ ഗോപിനാഥ് (മൃദംഗം), രഘുനാഥൻ സാവിത്രി (പുല്ലാങ്കുഴൽ), കൃതി സൗന്ദർ (വീണ), ധനുഷ് നാട്ടംപള്ളി (റിഥം പാഡ്) എന്നിവർ സംഗീതസഹായമൊരുക്കി.
ശ്രീഗുരുവായൂരപ്പന്റെ സന്നിധിയിൽ ഭക്തിയും നൃത്തവും സമന്വയിപ്പിച്ച അവതരണം
