the digital signature of the temple city

“ലോകസമാധാനത്തിന് ഗുരുദേവ ദർശനം വഴികാട്ടി; ശ്രീനാരായണ ഗുരുവിന്റെ ആദർശങ്ങൾക്ക് കാലാതീത പ്രസക്തി”

ഗുരുവായൂർ ശ്രീനാരായണ ടെംപിൾ ടൗണിൽ ശ്രീനാരായണ ഗുരു ജയന്തി ആഘോഷം; ആചാര്യ ശ്രീ. സി. പി. നായർ ഉദ്ഘാടനം ചെയ്തു

ഗുരുവായൂർ: ശ്രീനാരായണ ഗുരുദേവന്റെ മഹത്തായ ആദർശങ്ങളും ദർശനങ്ങളും ഇന്നത്തെ ലോകത്ത് സമാധാനവും സഹവർത്തിത്വവും ഉറപ്പാക്കുന്നതിന് ഏറെ പ്രസക്തമാണെന്ന് ആചാര്യ ശ്രീ. സി. പി. നായർ അഭിപ്രായപ്പെട്ടു. മനുഷ്യനെ ജാതി-മത-വർഗ വ്യത്യാസങ്ങൾക്കപ്പുറം ഒന്നിപ്പിക്കുന്ന ഗുരുദേവ സന്ദേശങ്ങൾ ലോകസമാധാനത്തിനും സാമൂഹിക ഐക്യത്തിനും വഴികാട്ടിയാണെന്നും അദ്ദേഹം പറഞ്ഞു.ഗുരുവായൂർ ശ്രീനാരായണ ടെംപിൾ ടൗണിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ശ്രീനാരായണ ഗുരു ജയന്തി ആഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ആചാര്യ ശ്രീ. സി. പി. നായർ.

- Advertisement -

ട്രസ്റ്റ് വൈസ് പ്രസിഡന്റ് കെ. കെ. വിശ്വനാഥൻ അധ്യക്ഷത വഹിച്ചു. ഗുരുദേവന്റെ സ്മരണകൾ പുതുക്കിയും അദ്ദേഹത്തിന്റെ ആശയങ്ങൾ ജീവിതത്തിൽ പ്രാവർത്തികമാക്കേണ്ടതിന്റെ ആവശ്യകത ഉയർത്തിപ്പിടിച്ചുമായിരുന്നു ജയന്തി ആഘോഷം സംഘടിപ്പിച്ചത്. ചടങ്ങിന്റെ ഭാഗമായി ഗുരുദേവന്റെ ഛായാചിത്രത്തിൽ പുഷ്പാർച്ചന നടത്തി. തുടർന്ന് ദീപം തെളിയിക്കുകയും ഗുരുദേവ കീർത്തനങ്ങൾ ആലപിക്കുകയും ചെയ്തു. ഗുരുദേവന്റെ മഹത്തായ സന്ദേശങ്ങളെ അനുസ്മരിച്ചുകൊണ്ട് നടന്ന ചടങ്ങിൽ ഭക്തജനങ്ങളും സംഘടനാ പ്രവർത്തകരും ഉൾപ്പെടെ നിരവധി പേർ പങ്കെടുത്തു.

‘ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന്’ എന്ന ഗുരുദേവ ദർശനത്തിന്റെ പ്രസക്തി കാലം കഴിയുംതോറും വർധിച്ചുവരികയാണെന്നും, മനുഷ്യർക്കിടയിൽ സ്നേഹവും സഹോദര്യവും വളർത്തിയെടുക്കുന്നതിലൂടെ മാത്രമേ സമൂഹത്തിൽ യഥാർഥ സമാധാനം സാധ്യമാകൂവെന്നും ചടങ്ങിൽ അഭിപ്രായപ്പെട്ടു.

ശ്രീനാരായണ ഗുരു മുന്നോട്ടുവച്ച വിദ്യാഭ്യാസം, ശുചിത്വം, സംഘടന, സാമൂഹിക സമത്വം, മനുഷ്യസ്നേഹം തുടങ്ങിയ ആശയങ്ങൾ പുതുതലമുറയിലേക്ക് കൂടുതൽ ശക്തമായി എത്തിക്കേണ്ടതിന്റെ ആവശ്യകതയും ചടങ്ങിൽ ചൂണ്ടിക്കാട്ടി. ചടങ്ങിൽ പങ്കെടുത്തവർക്ക് ‘ദൈവദശകം’ വിതരണം ചെയ്തു. ഗുരുദേവന്റെ പ്രാർത്ഥനയും ദർശനവും പുതുതലമുറയിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായാണ് ദൈവദശകം വിതരണം ചെയ്തത്.

ജയൻ ആലാട്ട്, ജയരാജൻ, വി. കെ. ജയൻ പാക്കത്ത് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. ഗുരുദേവന്റെ സന്ദേശങ്ങൾ സമൂഹത്തിൽ കൂടുതൽ വ്യാപകമായി പ്രചരിപ്പിക്കാനും സാമൂഹിക ഐക്യവും സഹോദര്യവും ശക്തിപ്പെടുത്താനും ഇത്തരം ആഘോഷങ്ങൾ സഹായിക്കുമെന്ന് സംഘാടകർ അറിയിച്ചു.

➤ SREE KRISHNA TEMPLE

LEAVE A REPLY

Please enter your comment!
Please enter your name here

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts