the digital signature of the temple city

ഓണസ്നേഹവുമായി സുവിതം ഗുരുവായൂർ; നൂറോളം അമ്മമാർക്ക് പെൻഷനും ചികിത്സാ സഹായവും ഓണസദ്യയും

സ്നേഹത്തിന്റെ ഓണക്കൈനീട്ടം; നൂറോളം അമ്മമാർക്ക് കരുതലിന്റെ സമ്മാനം

- Advertisement -

ഗുരുവായൂർ: മലയാളികളുടെ ദേശീയ മഹോത്സവമായ ഓണത്തെ വരവേറ്റ് ജീവകാരുണ്യ സംഘടനയായ സുവിതം ഫൗണ്ടേഷൻ ഗുരുവായൂരിന്റെ നേതൃത്വത്തിൽ ഓണസുവിത സംഗമവും പെൻഷൻ–ചികിത്സാ ധനസഹായ വിതരണവും സംഘടിപ്പിച്ചു. നൂറോളം അമ്മമാർക്ക് 500 രൂപ വീതം പെൻഷനും 500 രൂപ വീതം ചികിത്സാ സഹായവും ഓണസദ്യയും നൽകി.

മാതാ കമ്മ്യൂണിറ്റി ഹാളിൽ നടന്ന ഓണസുവിത സംഗമം സുവിതം പ്രസിഡന്റ് പി.കെ. സരസ്വതിയമ്മയുടെ അധ്യക്ഷതയിൽ ചേർന്നു. ഗുരുവായൂർ അസിസ്റ്റന്റ് പോലീസ് കമ്മീഷണർ സുരേന്ദ്രൻ മങ്ങാട്ട് ചടങ്ങ് ഉദ്ഘാടനം ചെയ്തു. പ്രവാസി വ്യവസായിയും വ്യാപാര പ്രമുഖനുമായ ഷിബിൽ ഹസ്സൻ പെൻഷൻ വിതരണം നിർവഹിച്ചു.

ഗുരുവായൂർ നഗരസഭ കൗൺസിലർ ശോഭ ഹരിനാരായണൻ ഓണസന്ദേശം നൽകി. കെ.എച്ച്.ആർ.എ യൂണിറ്റ് പ്രസിഡന്റ് ഒ.കെ.ആർ. മണികണ്ഠൻ ചികിത്സാ ധനസഹായ വിതരണം നിർവഹിച്ചു. ബാലൻ വാറണാട്ട് ആമുഖപ്രസംഗവും സുവിതം സെക്രട്ടറി വരുണൻ കൊപ്പര സ്വാഗതവും പറഞ്ഞു.സാമൂഹിക സേവന രംഗത്ത് സുവിതം ഫൗണ്ടേഷന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന മാർട്ടിൻ ആന്റണി 60-ാം വയസ്സിലെത്തിയതിന്റെ ഭാഗമായി ചടങ്ങിൽ അദ്ദേഹത്തിന് സ്നേഹാദരം നൽകി. ചടങ്ങിന്റെ ഭാഗമായി മാർട്ടിൻ ആന്റണി കേക്ക് വിതരണം ചെയ്തു.

പ്രവാസിയും സാമൂഹ്യ–സാംസ്കാരിക–കലാ പ്രവർത്തകനുമായ അബ്ദു ടിക്കൈതമുക്ക്, ലെഫ്. കേണൽ പി.എൻ. ശാന്തമ്മ, ഗുരുവായൂർ നായർ സമാജം സെക്രട്ടറി വി. അച്യുത കുറുപ്പ്, മുൻ ദേവസ്വം ഡെപ്യൂട്ടി അഡ്മിനിസ്ട്രേറ്റർ കെ.പി. കരുണാകരൻ, എം. വിജയലക്ഷ്മി ടീച്ചർ, സീമാ നീലേഷ് എന്നിവർ സംസാരിച്ചു.സംഗമത്തിൽ ഗാനാലാപനവും സ്നേഹവിരുന്നും സംഘടിപ്പിച്ചു. ലതാ ബാലൻ, വർക്കി, ആന്റോ, ഡെന്നീസ്, ജോസഫ്, ചിത്ര എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

ചടങ്ങിന് മുമ്പായി സുവിതത്തിന്റെ മാർഗദർശിയായിരുന്ന സി.വി. ആന്റണിയുടെ സഹധർമ്മിണി മേരി ആന്റണിയുടെ ഒമ്പതാം ചരമവാർഷികത്തോടനുബന്ധിച്ച് ഛായാചിത്രത്തിൽ പുഷ്പാർച്ചന നടത്തി. തുടർന്ന് നടന്ന ഓണസംഗമത്തിൽ പങ്കെടുത്ത അമ്മമാർക്ക് പെൻഷനും ചികിത്സാ സഹായവും ഓണസദ്യയും നൽകിയത് സ്നേഹത്തിന്റെയും കരുതലിന്റെയും ഓണക്കാല സന്ദേശമായി.

➤ SREE KRISHNA TEMPLE

LEAVE A REPLY

Please enter your comment!
Please enter your name here

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts