the digital signature of the temple city

ഭക്തിസാന്ദ്ര നിറവിൽ ചിങ്ങമഹോത്സവത്തെ വരവേറ്റ് ‘വിളക്കൊരുക്കം’; ഐശ്വര്യദീപ പ്രഭയിൽ ഗുരുപവനപുരി

ചിങ്ങപ്പുലരിയെ കാത്ത് ഗുരുപവനപുരി; ഐശ്വര്യവിളക്കൊരുക്കി ചിങ്ങത്തെ വരവേൽക്കാൻ ഒരുങ്ങി ഗുരുവായൂർ

- Advertisement -

ഗുരുവായൂർ: ചിങ്ങമാസത്തിന്റെ വരവിനെ ആത്മീയാഘോഷങ്ങളുടെ നിറവിൽ വരവേൽക്കാൻ ഗുരുപവനപുരിയിൽ ഒരുങ്ങുന്ന ചിങ്ങമഹോത്സവത്തിന്റെ ഭാഗമായി ‘വിളക്കൊരുക്കം’ ഭക്തിസാന്ദ്രമായി നടന്നു. ശ്രീഗുരുവായൂരപ്പന്റെ തിരുസന്നിധിയിൽ ഐശ്വര്യവും സമൃദ്ധിയും നിറയട്ടെയെന്ന പ്രാർത്ഥനയോടെയാണ് വിളക്കൊരുക്കം സംഘടിപ്പിച്ചത്.

ഗുരുവായൂർ നിർമ്മാല്യഭവനിലെ സ്വാഗതസംഘം ഓഫീസിൽ ഭഗവാന്റെ പ്രതിമയ്ക്ക് ചുറ്റുമായി പണക്കിഴികളും ഗുരുവായൂരപ്പന്റെ ചിത്രങ്ങളും അണിനിരത്തിയ മനോഹരമായ മണ്ഡപത്തിലാണ് ഐശ്വര്യവിളക്കുകൾ ഒരുക്കിയത്. നറുനെയ്യിൽ തെളിയുന്ന ദീപങ്ങളുടെ പ്രകാശവും ഭക്തജനങ്ങളുടെ ദേവനാമജപവും ചേർന്ന് ചടങ്ങിന് ആത്മീയമായ അന്തരീക്ഷം പകർന്നു.

വിളക്കൊരുക്കത്തിന്റെ ഉദ്ഘാടനം അതിരുദ്രയജ്ഞാചാര്യൻ കീഴിയേടം രാമൻ നമ്പൂതിരി ദീപപ്രജ്വലനം നടത്തി നിർവഹിച്ചു. കൂട്ടായ്മ പ്രസിഡന്റ് കെ.ടി. ശിവരാമൻ നായർ അധ്യക്ഷത വഹിച്ചു. ചിങ്ങമഹോത്സവ ജനറൽ കൺവീനർ അഡ്വ. രവി ചങ്കത്ത് മഹോത്സവത്തിന്റെ വിവിധ പരിപാടികളും ആഘോഷങ്ങളുടെ പ്രത്യേകതകളും വിശദീകരിച്ചു. സെക്രട്ടറി അനിൽ കല്ലാറ്റ് സ്വാഗതം പറഞ്ഞു. ബാലൻ വാറണാട്ട് ആമുഖപ്രഭാഷണം നടത്തി. ശശികുമാർ കൊടമന, നിർമ്മല നായ്കത്ത്, ജയറാം ആലക്കൽ, ടി. ദാക്ഷായണി, ഗീതാ ഹരി എന്നിവർ സംസാരിച്ചു.

ചടങ്ങിൽ പങ്കെടുത്ത ഭക്തജനങ്ങൾക്കും വിശിഷ്ടാതിഥികൾക്കും പ്രസാദ വിതരണവും സൗഹൃദവിരുന്നും ഒരുക്കിയിരുന്നു. കൂട്ടായ്മയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച വിളക്കൊരുക്കം ചിങ്ങമഹോത്സവത്തിന്റെ ആത്മീയസന്ദേശവും ഐശ്വര്യസങ്കൽപ്പവും വിളിച്ചോതുന്ന വേളയായി മാറി.

ആഗസ്റ്റ് 17ന് ചിങ്ങമഹോത്സവത്തിന് തുടക്കം

ചിങ്ങം ഒന്നായ ആഗസ്റ്റ് 17 തിങ്കളാഴ്ച വൈകിട്ട് മൂന്ന് മണിക്ക് ഗുരുവായൂർ കിഴക്കേനടയിൽ മഞ്ജുളാൽത്തറ മേളത്തിന്റെ അകമ്പടിയോടെ ചിങ്ങമഹോത്സവത്തിന് ഔദ്യോഗിക തുടക്കമാകും. തുടർന്ന് ശ്രീഗുരുവായൂരപ്പൻ മേള പുരസ്കാര വിതരണവും നടക്കും. ഇതിന് പിന്നാലെ ക്ഷേത്രസന്നിധിയിലേക്ക് വർണ്ണാഭമായ ആത്മീയ നാമജപ ഘോഷയാത്ര സംഘടിപ്പിക്കും. ഭക്തിനിർഭരമായ അന്തരീക്ഷത്തിൽ നടക്കുന്ന ഘോഷയാത്രയ്ക്ക് ശേഷം ദീപാരാധനയുടെ നിറവിൽ ശ്രീഗുരുവായൂരപ്പന്റെ തിരുമുന്നിൽ ഐശ്വര്യവിളക്ക് സമർപ്പിക്കുന്നതോടെ ചിങ്ങമഹോത്സവത്തിന്റെ ആത്മീയപരിപാടികൾക്ക് പര്യവസാനം കുറിക്കും.

ചിങ്ങമാസത്തിന്റെ തുടക്കത്തെ ഭക്തിയുടെയും പാരമ്പര്യത്തിന്റെയും കൂട്ടായ്മയുടെയും സന്ദേശത്തോടെ വരവേൽക്കുകയാണ് ചിങ്ങമഹോത്സവത്തിലൂടെ ലക്ഷ്യമിടുന്നത്. ഗുരുപവനപുരിയുടെ ആത്മീയ പൈതൃകവും മലയാളികളുടെ ആചാരവിശ്വാസങ്ങളും പുതുതലമുറയിലേക്ക് പകരുന്ന ആഘോഷമായി മഹോത്സവം മാറുമെന്ന പ്രതീക്ഷയിലാണ് സംഘാടകർ.

മുരളി അകമ്പടി, ഹരിദാസ് മാമ്പുഴ, ബാബു വീട്ടിലായിൽ, കോങ്ങാട്ടിൽ വിശ്വനാഥൻ നായർ, മുരളി മണ്ണുങ്ങൽ, ശിവകുമാർ മാണിക്കത്ത്, പ്രസന്ന ബാബു, ബിന്ദു ദാസ്, അംബിക പുല്ലാട്ട്, ശാന്ത മണ്ണുങ്ങൽ, ഷീല ശിവകുമാർ, കോമളം നേശ്യാർ, ലതിക പുല്ലാട്ട്, ബിന്ദു നാരായണൻ, പ്രേം ജി മേനോൻ എന്നിവർ വിളക്കൊരുക്കത്തിന് നേതൃത്വം നൽകി.

➤ SREE KRISHNA TEMPLE

LEAVE A REPLY

Please enter your comment!
Please enter your name here

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts