the digital signature of the temple city

“ശ്രീകൃഷ്ണാർപ്പണം” ഗുരുവായൂർ ദേവസ്വം ചെയർമാൻ എ വി ഗോപിനാഥ് ഭദ്രദീപം തെളിയിച്ചു.

ഗുരുവായൂർ: നാട്ട്യമന്ത്രയുടെ ആഭിമുഖ്യത്തിൽ അൻപതോളം ശാസ്ത്രീയ നർത്തകരും നിരവധി അനുബന്ധ കലാകാരന്മാരും പങ്കെടുത്ത ഭക്തിനിർഭരമായ നൃത്ത-നാടകാവിഷ്കാരമായ “ശ്രീകൃഷ്ണാർപ്പണം” ഗുരുവായൂർ മേൽപ്പുത്തൂർ ഓഡിറ്റോറിയത്തിൽ അരങ്ങേറി. ഞായറാഴ്ച രാത്രി 10.30ന് ഗുരുവായൂർ ദേവസ്വം ചെയർമാൻ എ.വി. ഗോപിനാഥ് ഭദ്രദീപം തെളിയിച്ച് പരിപാടി ഉദ്ഘാടനം ചെയ്തു.

രാത്രി 12 മണിവരെ നീണ്ടുനിന്ന കലാവിരുന്ന് ദർശിക്കാൻ ദേവസ്വം ചെയർമാൻ എ.വി. ഗോപിനാഥും കുടുംബാംഗങ്ങളും സന്നിഹിതരായി. ഭക്തി, ഭാവം, കാവ്യസൗന്ദര്യം, സംഗീതം, ചമയം, വേഷാലങ്കാരം എന്നിവയുടെ സമന്വയത്തിലൂടെ അപൂർവമായ കലാനുഭവമാണ് പരിപാടി സമ്മാനിച്ചത്.

img 20260609 wa000512787590536055357550

കലിയുഗത്തിലെ വൈകുണ്ഠമായി വിശേഷിപ്പിക്കപ്പെടുന്ന ഗുരുവായൂരിന്റെ മഹിമയും മഹാവിഷ്ണുചൈതന്യവും മേൽപ്പത്തൂർ, പൂന്താനം, കുറൂരമ്മ, മഞ്ജുള, ഗുരുവായൂർ കേശവൻ തുടങ്ങിയ മഹാഭക്തരുടെ ജീവിതാനുഭവങ്ങളിലൂടെ അവതരിപ്പിക്കുന്ന നൃത്ത-നാടകാവിഷ്കാരമാണ് “ശ്രീകൃഷ്ണാർപ്പണം”.

ഭാഗവതപുരാണത്തിലെ വിവരണങ്ങളെ ആസ്പദമാക്കി ശ്രീകൃഷ്ണാവതാരത്തിലെ പ്രധാന സംഭവങ്ങളായ പൂതനാമോക്ഷം, പ്രപഞ്ചദർശനം, കാളീയമർദ്ദനം, രാധാമാധവലീലകൾ, കംസവധം, കുചേലസൗഹൃദം, കുരുക്ഷേത്രയുദ്ധം, ഗീതോപദേശം, ഗാന്ധാരിയുടെ ശാപം തുടങ്ങിയവ കലാപരമായി വേദിയിൽ ആവിഷ്കരിച്ചു.

ശ്രീകൃഷ്ണന്റെ സ്വർഗാരോഹണത്തിനുശേഷം, അദ്ദേഹം പൂജിച്ചിരുന്ന മഹാവിഷ്ണുവിഗ്രഹം ദേവഗുരുവായ ബൃഹസ്പതിയും വായുദേവനും ശ്രീമഹാദേവന്റെ നിർദേശപ്രകാരം ഗുരുവായൂരിൽ പ്രതിഷ്ഠിച്ചതും അതിലൂടെ “ഗുരുവായൂർ” എന്ന നാമത്തിന്റെ ഉത്ഭവവും അവതരണത്തിൽ ചിത്രീകരിച്ചു.

ഭഗവാൻ ശ്രീഗുരുവായൂരപ്പന്റെ തിരുവടികളിലേക്കുള്ള വിനീത സമർപ്പണമാണ് ഈ കലാസൃഷ്ടിയെന്ന് നാട്ട്യമന്ത്രയുടെ കോ-ഓർഡിനേറ്ററും കോറിയോഗ്രാഫറുമായ പ്രമോദ് ടി പി അറിയിച്ചു. ആവിഷ്കാരത്തിലും നൃത്തസംവിധാനത്തിലും അദ്ദേഹം അരങ്ങിലെത്തി. അവതരണരചന, സംഭാഷണം, ഗാനരചന എന്നിവ എസ്. ചന്ദ്ര നിർവഹിച്ചു. ഗാന-പശ്ചാത്തല സംഗീതം അരുൺ രാജിയുടേതാണ്.

ജനീഷ് പി.വി., നിധിൻ നാരായണൻ, സുബീഷ് ഡി. (ബ്ലാക്ക് സ്റ്റുഡിയോ), സഞ്ജു പള്ളിത്തോട്, ജയൻ അർജ്ജുനം, രതീഷ്, അഭിലാഷ്, വിനീത് രാമചന്ദ്രൻ (ചേർത്തല) എന്നിവർ ചേർന്നാണ് ചമയം ഒരുക്കിയത്. വസ്ത്രാലങ്കാരം അരുൺ വാസുദേവൻ, സിദ്ര (കോസ്റ്റ്യൂം ഹബ്), ധന്യ (മന്ത്ര സ്റ്റിച്ചിംഗ്), ശ്രുതി & വിവേക് (തരംഗ് ഡാൻസ് കോസ്റ്റ്യൂം) എന്നിവർ നിർവഹിച്ചു.

ഡോണി സി. ജോൺസണും പ്രസാദ് തോട്ടപ്പത്തും ചേർന്നാണ് രംഗസജ്ജീകരണം ഒരുക്കിയത്. ആഭരണാലങ്കാരം സയാൻ ഹാൽദറിന്റേതായിരുന്നു. വിവിധ മേഖലകളിലെ കലാപ്രതിഭകളുടെ കൂട്ടായ പരിശ്രമമാണ് “ശ്രീകൃഷ്ണാർപ്പണം” എന്ന നൃത്തനാടകത്തെ ശ്രദ്ധേയമാക്കിയത്.

img 20260608 wa000213486415204961199185

➤ SREE KRISHNA TEMPLE

LEAVE A REPLY

Please enter your comment!
Please enter your name here

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts