the digital signature of the temple city

ജനവിധിക്ക് മുമ്പ് ഗുരുവായൂരപ്പൻ സന്നിധിയിൽ ടി.എൻ. പ്രതാപൻ

വോട്ടെണ്ണലിന് മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ അനുഗ്രഹം തേടി മണലൂർ യുഡിഎഫ് സ്ഥാനാർത്ഥിയുടെ ക്ഷേത്രദർശനം

- Advertisement -
1000750358

ഗുരുവായൂർ: നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ആരംഭിക്കാൻ മണിക്കൂറുകൾ മാത്രം ശേഷിക്കെ, മണലൂർ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി ടി.എൻ. പ്രതാപൻ ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തി. വോട്ടെണ്ണലിന് മുമ്പായി ഗുരുവായൂരപ്പന്റെ അനുഗ്രഹം തേടിയായിരുന്നു അദ്ദേഹത്തിന്റെ ക്ഷേത്രസന്ദർശനം.

രാവിലെ ക്ഷേത്രത്തിലെത്തി പ്രത്യേക പ്രാർത്ഥന നടത്തിയ പ്രതാപനോടൊപ്പം ഗുരുവായൂരിലെ കോൺഗ്രസ് പ്രവർത്തകരും അനുയായികളും ഉണ്ടായിരുന്നു. മണ്ഡലത്തിൽ വൻ ഭൂരിപക്ഷത്തോടെ വിജയിക്കാനാകണമെന്ന പ്രാർത്ഥനയാണ് ഗുരുവായൂരപ്പന്റെ സന്നിധിയിൽ അദ്ദേഹം നടത്തിയതെന്ന് അനുയായികൾ അറിയിച്ചു.

എല്ലാ മാസവും തന്റെ ജന്മനക്ഷത്രമായ പൂരം നാളിൽ ഗുരുവായൂർ ക്ഷേത്രത്തിൽ എത്തി ദർശനം നടത്തുന്നത് പ്രതാപന്റെ പതിവാണ്. തിരഞ്ഞെടുപ്പ് തിരക്കുകൾക്കിടയിലും ഈ ആത്മീയബന്ധം അദ്ദേഹം തുടർന്നുവരുന്നതായി പ്രവർത്തകർ പറയുന്നു. ജനവിധി പുറത്തുവരാനിരിക്കെ ആത്മവിശ്വാസത്തോടെയും പ്രതീക്ഷയോടെയും ഗുരുവായൂരപ്പന്റെ അനുഗ്രഹം തേടി എത്തിയ പ്രതാപൻ, വിജയശ്രീലാളിതനായി വീണ്ടും ക്ഷേത്രത്തിൽ എത്തി നന്ദി അർപ്പിക്കുമെന്ന വിശ്വാസവും പങ്കുവെച്ചു.

വോട്ടെണ്ണൽ ഫലം സംസ്ഥാന രാഷ്ട്രീയത്തിന് നിർണായകമാകുന്നതിനാൽ, സ്ഥാനാർഥികളുടെ ആത്മീയ സന്ദർശനങ്ങളും പ്രാർത്ഥനകളും ശ്രദ്ധേയമാകുകയാണ്.

➤ SREE KRISHNA TEMPLE

LEAVE A REPLY

Please enter your comment!
Please enter your name here

➤ TOP NEWS

[caldera_form id="CF63f85a038324b"]