the digital signature of the temple city

ഭക്തിസാഗരത്തിൽ തിരുവെങ്കിടാചലപതി; ബ്രഹ്മോത്സവ വേദിയിൽ കലാ-ആദ്ധ്യാത്മിക മഹോത്സവത്തിന് ദിവ്യ തുടക്കം

ദീപപ്രഭയിൽ ദിവ്യാരംഭം; 101 കലാകാരന്മാരുടെ സോപാന സംഗീതവിസ്മയവും നൃത്തസൗന്ദര്യവും ചേർന്ന് ഭക്തിസാന്ദ്രമായ ആസ്വാദന രാത്രി

- Advertisement - Guruvayoor image
1000718865

ഗുരുവായൂർ : തിരുവെങ്കിടാചലപതി ക്ഷേത്രത്തിലെ ബ്രഹ്മോത്സവത്തോടനുബന്ധിച്ചുള്ള ആദ്ധ്യാത്മിക, കലാ, സാംസ്കാരിക പരിപാടികൾക്ക് ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ ഉജ്ജ്വല തുടക്കമായി. ക്ഷേത്രസവിധം പ്രത്യേകം സജ്ജമാക്കിയ വേദിയിൽ നടന്ന സമാരംഭ ചടങ്ങ് ഭക്തജനങ്ങളുടെ വലിയ പങ്കാളിത്തത്തോടെ ശ്രദ്ധേയമായി.

1000718868

ക്ഷേത്ര സമിതി പ്രസിഡണ്ട് ചന്ദ്രൻ ചങ്കത്തിന്റെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനം ഗുരുവായൂർ ക്ഷേത്ര ഊരാളൻ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട് ദീപപ്രജ്വലനം നടത്തി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ക്ഷേത്ര വൈസ് പ്രസിഡണ്ട് ബാലൻ വാറണാട്ട് ആമുഖപ്രസംഗം നടത്തി.രാജു കലാനിലയം, സേതു തിരുവെങ്കിടം, ബിന്ദു കൂടത്തിങ്കൽ, പ്രേമ വിശ്വനാഥൻ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. പ്രഭാകരൻ മണ്ണൂർ, ശശി വാറണാട്ട്, ഹരി കൂടത്തിങ്കൽ, രാജു പി. നായർ, ഗോപി മനയത്ത്, ഉണ്ണികൃഷ്ണൻ ആലക്കൽ, സി.വി. സന്തോഷ്കുമാർ, പി. രാഘവൻ നായർ എന്നിവർ പരിപാടികളുടെ വിജയകരമായ നടത്തിപ്പിന് നേതൃത്വം നൽകി.

കലാപരിപാടികൾക്ക് തുടക്കം കുറിച്ച് ക്ഷേത്ര തിരുമുറ്റത്ത് ജനാർദ്ദനൻ നെടുങ്ങാടി സ്മാരക പഠനകേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ 101 അഷ്ടപദി കലാകാരന്മാർ പങ്കെടുത്ത മെഗാ സോപാന സംഗീതം അവതരിപ്പിച്ചു. അഷ്ടപദി ഗുരുനാഥൻ ജോതിദാസ് ഗുരുവായൂരിന്റെയും മഞ്ജു രവീന്ദ്രന്റെയും നേതൃത്വത്തിൽ നടന്ന ഈ സംഗീതസന്ധ്യ ഭക്തരിൽ ആഴത്തിലുള്ള ആത്മീയാനുഭവം സമ്മാനിച്ചു.

തുടർന്ന് ചെന്നൈകുമാരി മാളവികയും സംഘവും അവതരിപ്പിച്ച മനോഹരമായ നൃത്താവിഷ്കാരം വേദിയെ കൂടുതൽ സജീവമാക്കി. ഭക്തിയും കലയും ഒരുമിച്ചുചേർന്ന ഈ പരിപാടികൾ ബ്രഹ്മോത്സവാഘോഷങ്ങൾക്ക് ആത്മീയ ഭാവഗംഭീരത നൽകി. ബ്രഹ്മോത്സവത്തിന്റെ ഭാഗമായി ഇനിയും നിരവധി ആദ്ധ്യാത്മികവും കലാസാംസ്കാരികവുമായ പരിപാടികൾ നടക്കാനിരിക്കെ, ഭക്തജനങ്ങളുടെ വലിയ തിരക്കാണ് ക്ഷേത്രപരിസരത്ത് അനുഭവപ്പെടുന്നത്.

➤ SREE KRISHNA TEMPLE

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts