the digital signature of the temple city

ഭക്തഹൃദയം കീഴടക്കി ദേവസ്വം, പ്രസാദ ഡപ്പ കൗണ്ടർ തിരിച്ചെത്തി; വൈശാഖ തിരക്കിന് മുന്നോടിയായി ആശ്വാസ നീക്കം

വേനലവധി–വൈശാഖ തിരക്ക് മുൻകൂട്ടി കണ്ട് ദേവസ്വത്തിന്റെ സമയോചിത ഇടപെടൽ; മുഴുവൻ സമയ പ്രവർത്തനത്തിനായി ഭക്തജനങ്ങളുടെ ശക്തമായ ആവശ്യം

- Advertisement - Guruvayoor image

ഗുരുവായൂർ: ഭക്തജനങ്ങളുടെ ഏറെകാലത്തെ ആവശ്യത്തിന് പരിഹാരമായി ഗുരുവായൂർ ക്ഷേത്രത്തിൽ പ്രസാദ ഡപ്പ കൗണ്ടർ പുനസ്ഥാപിച്ചതിനെ തുടർന്ന് ദേവസ്വം അധികാരികൾക്ക് വ്യാപകമായ അഭിനന്ദനങ്ങൾ ഉയരുന്നു. വൈശാഖമാസാരംഭവും മദ്ധ്യവേനൽ അവധിയും ഒരുമിച്ച് എത്തുന്ന ഈ തിരക്കേറിയ സമയത്ത്, ഭക്തർക്കുള്ള സൗകര്യങ്ങൾ മെച്ചപ്പെടുത്താൻ സമയോചിതമായി എടുത്ത ഈ തീരുമാനം ഏറെ പ്രാധാന്യമർഹിക്കുന്നതായി ഭക്തജന കൂട്ടായ്മ വിലയിരുത്തി.

ഏപ്രിൽ 18 മുതൽ ക്ഷേത്രത്തിൽ ഭക്തജന തിരക്ക് ഗണ്യമായി വർധിക്കുന്ന സാഹചര്യത്തിൽ, പ്രസാദ ഡപ്പകൾ എളുപ്പത്തിൽ ലഭ്യമാക്കുന്നതിനായി കൗണ്ടർ വീണ്ടും പ്രവർത്തനം ആരംഭിച്ചതിലൂടെ വലിയൊരു ആശ്വാസം ലഭിച്ചതായി ഭക്തർ പറയുന്നു. ദർശനത്തിനായി എത്തുന്ന ആയിരക്കണക്കിന് ഭക്തർക്കു സൗകര്യപ്രദമായി പ്രസാദം ലഭ്യമാക്കുന്നതിനുള്ള നിർണായക നീക്കമായാണ് ഇത് കണക്കാക്കപ്പെടുന്നത്.

ഭക്തജനങ്ങളുടെ ആവശ്യങ്ങളും വിഷമങ്ങളും മനസ്സിലാക്കി ദേവസ്വം അധികൃതർ സ്വീകരിച്ച ഈ നടപടിയെ യോഗം അഭിനന്ദിച്ചു. അതോടൊപ്പം, തിരക്ക് കൂടുന്ന ദിവസങ്ങളിൽ പ്രസാദ വിതരണം നടക്കുന്ന മുഴുവൻ സമയവും ഡപ്പ കൗണ്ടർ പ്രവർത്തിക്കുന്നതിനായി അടിയന്തര നടപടികൾ കൈക്കൊള്ളണമെന്ന് കൂട്ടായ്മ ആവശ്യപ്പെട്ടു.

കൂട്ടായ്മ കൺവീനർ ബാലൻ വാറണാട്ട് അധ്യക്ഷത വഹിച്ച യോഗത്തിൽ എം. ഗോപിനാഥൻ നായർ, മണികണ്ഠൻ തിരുവെങ്കിടം, ജയപ്രകാശ് ഗുരുവായൂർ, മുരളി നെന്മിനി, സുബ്രമണ്യൻ ഇരിങ്ങപ്പുറം, കണ്ണൻ പുത്തംമ്പല്ലി എന്നിവർ പ്രസംഗിച്ചു. ഭക്തർക്കുള്ള സൗകര്യങ്ങൾ വർധിപ്പിക്കുന്നതിനായി ഭാവിയിലും ഇത്തരം ഇടപെടലുകൾ തുടരുമെന്ന പ്രതീക്ഷയും യോഗം രേഖപ്പെടുത്തി.

➤ SREE KRISHNA TEMPLE

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts