the digital signature of the temple city

കുതിരാനിലെ ദാരുണ അപകടം; കൃഷ്ണനാട്ടം കലാകാരൻ ആദർശിന് വിട

ചികിത്സയിൽ കഴിയുന്നതിനിടെ യുവ കലാകാരന്റെ മരണം; ഗുരുവായൂരിൽ ദുഃഖം നിറഞ്ഞ അന്തരീക്ഷം

- Advertisement - Guruvayoor image

ഗുരുവായൂർ: കുതിരാനിൽ ഉണ്ടായ ബൈക്ക് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ഗുരുവായൂർ സ്വദേശി, കൃഷ്ണനാട്ടം വേഷം കലാകാരൻ ആദർശ് (21) മരണപ്പെട്ടു. ഗുരുവായൂർ പുത്തമ്പല്ലി വിഷാരത്ത് സ്വദേശിയായ ആദർശിന്റെ അകാല വിയോഗം നാട്ടിൽ ദുഃഖമായി.

ഇക്കഴിഞ്ഞ 14-ാം തീയതി കുതിരാനിൽ വെച്ച് നടന്ന അപകടത്തിലാണ് ആദർശിന് ഗുരുതര പരിക്കേറ്റത്. സുഹൃത്തിനൊപ്പം നെല്ലിയാമ്പതിയിൽ പോയി മടങ്ങിവരുന്നതിനിടെ, ബൈക്ക് നിയന്ത്രണം വിട്ട് ഡിവൈഡറിൽ ഇടിച്ചതോടെയാണ് അപകടം സംഭവിച്ചത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ആദർശിനെ ഉടൻ തന്നെ തൃശ്ശൂരിലെ അശ്വനി ആശുപത്രിയിൽ പ്രവേശിപ്പിച്ച് ശസ്ത്രക്രിയ നടത്തി.ശസ്ത്രക്രിയയ്ക്കു ശേഷം അതിതീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെ, ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്. യുവ കലാകാരന്റെ നിര്യാണം ഗുരുവായൂർ ദേവസ്വം കൃഷ്ണനാട്ടം സംഘത്തിനും നാട്ടുകാർക്കും വലിയ നഷ്ടമായി.

കൃഷ്ണനാട്ടം കലാരംഗത്ത് ശ്രദ്ധേയമായ പ്രകടനങ്ങൾ കാഴ്ചവെച്ചിരുന്ന ആദർശ്, ചെറുപ്പം മുതൽ തന്നെ കലാപ്രതിഭയായി ശ്രദ്ധ നേടിയിരുന്നു. സഹപ്രവർത്തകരുടെയും സുഹൃത്തുക്കളുടെയും പ്രിയങ്കരനായിരുന്ന അദ്ദേഹം, നിരവധി വേഷങ്ങളിലൂടെ ഭക്തജനങ്ങളുടെ മനസ്സ് കീഴടക്കിയിരുന്നു.

പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം വീട്ടിലെത്തിച്ച് വീട്ടുവളപ്പിൽ സംസ്കാരം നടത്തും.അച്ഛൻ: വി.ആർ. വിജേഷ് : അമ്മ പി.എസ്. ജിഷ, സഹോദരി: അമൃത (ബ്രഹ്മകുളം സെന്റ് തെരേസാസ് വിദ്യാർത്ഥിനി)

യുവ കലാകാരന്റെ അകാല വേർപാടിൽ ഗുരുവായൂർ മേഖല മുഴുവൻ ദുഃഖത്തിലാഴ്ന്നിരിക്കുകയാണ്.

➤ SREE KRISHNA TEMPLE

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts