the digital signature of the temple city

മുസ്ലിം ലീഗിന്റെ സ്ഥാനാർഥി പട്ടിക പുറത്ത്; എം.കെ. മുനീറിന് സീറ്റ് ഇല്ല, മലപ്പുറത്ത് കുഞ്ഞാലിക്കുട്ടി, വേങ്ങരയിൽ ഷാജി

രണ്ട് വനിതകൾ ഉൾപ്പെടെ 25 മണ്ഡലങ്ങളിലെ സ്ഥാനാർഥികളെ പ്രഖ്യാപിച്ചു; പുനലൂർ, ചേലക്കര സീറ്റുകൾ പിന്നീട് തീരുമാനിക്കും

- Advertisement -

നിയമസഭ തിരഞ്ഞെടുപ്പിനായുള്ള സ്ഥാനാർഥി പ്രഖ്യാപനത്തിൽ മുസ്ലിം ലീഗ് നിർണായക നീക്കവുമായി മുന്നോട്ട്. രണ്ട് വനിതകൾ ഉൾപ്പെടെ 25 മണ്ഡലങ്ങളിലെ സ്ഥാനാർഥികളുടെ പട്ടികയാണ് പാർട്ടി പുറത്തുവിട്ടത്. മുൻ മന്ത്രിയും മുതിർന്ന നേതാവുമായ ഡോ. എം.കെ. മുനീറിന് ഇത്തവണ സീറ്റ് ലഭിക്കാത്തത് രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.

മലപ്പുറം മണ്ഡലത്തിൽ പി.കെ. കുഞ്ഞാലിക്കുട്ടിയെയും വേങ്ങരയിൽ കെ.എം. ഷാജിയെയും പാർട്ടി വീണ്ടും രംഗത്തിറക്കുന്നു. യുവജന നേതൃത്വത്തെ പ്രതിനിധീകരിച്ച് പി.കെ. ഫിറോസ് കൊടുവള്ളിയിൽ മത്സരിക്കും. കോഴിക്കോട് സൗത്തിൽ അഡ്വ. ഫൈസൽ ബാബുവിനാണ് അവസരം നൽകിയിരിക്കുന്നത്.

സ്ത്രീപ്രാതിനിധ്യത്തിന് പ്രാധാന്യം നൽകി കൂത്തുപറമ്പിൽ ജയന്തി രാജനെയും പേരാമ്പ്രയിൽ ഫാത്തിമ തഹലിയയെയും മുസ്ലിം ലീഗ് സ്ഥാനാർഥികളാക്കി. ഇതിലൂടെ വനിതാ സാന്നിധ്യം കൂടുതൽ ശക്തമാക്കാനാണ് പാർട്ടി ലക്ഷ്യമിടുന്നത്.

പുനലൂർ, ചേലക്കര മണ്ഡലങ്ങളിലെ സ്ഥാനാർഥി പ്രഖ്യാപനം പിന്നീട് നടത്തുമെന്ന് നേതൃത്വം അറിയിച്ചു. ബാക്കി മണ്ഡലങ്ങളിലെ സ്ഥാനാർഥി പ്രഖ്യാപനത്തോടെ മലബാർ മേഖലയിൽ തിരഞ്ഞെടുപ്പ് പോരാട്ടം കൂടുതൽ സജീവമാകുകയാണ്.

മുസ്ലിം ലീഗ് പ്രഖ്യാപിച്ച സ്ഥാനാർഥികൾ

  • മഞ്ചേശ്വരം – എ.കെ.എം അഷ്റഫ്
  • കാസർഗോഡ് – കല്ലട്ര മായിൻ ഹാജി
  • അഴിക്കോട് – കരീം ചേലേരി
  • കൂത്തുപറമ്പ് – ജയന്തി രാജൻ
  • കുറ്റിയാടി – പാറക്കൽ അബ്ദുള്ള
  • പേരാമ്പ്ര – ഫാത്തിമ തഹലിയ
  • തിരുവമ്പാടി – കാസിം കൂടരഞ്ഞി
  • കൊടുവള്ളി – പി.കെ. ഫിറോസ്
  • കുന്നമംഗലം – റസാക്ക് മാസ്റ്റർ
  • കോഴിക്കോട് സൗത്ത് – അഡ്വ. ഫൈസൽ ബാബു
  • വള്ളിക്കുന്ന് – ടി.വി. ഇബ്രാഹിം
  • കൊണ്ടോട്ടി – ടി.പി. അഷ്റഫ് അലി
  • മഞ്ചേരി – അഡ്വ. റഹ്മത്തുള്ള
  • ഏറനാട് – പി.കെ. ബഷീർ
  • മലപ്പുറം – പി.കെ. കുഞ്ഞാലിക്കുട്ടി
  • മങ്കട – മഞ്ഞളാംകുഴി അലി
  • പെരിന്തൽമണ്ണ – നജീബ് കാന്തപുരം
  • വേങ്ങര – കെ.എം. ഷാജി
  • കോട്ടക്കൽ – ആബിദ് ഹുസൈൻ തങ്ങൾ
  • തിരൂർ – കുറുക്കോളി മൊയ്‌തീൻ
  • താനൂർ – പി.കെ. നവാസ്
  • തിരൂരങ്ങാടി – പി.എം.എ സമീർ
  • മണ്ണാർക്കാട് – എൻ. ഷംസുദ്ദീൻ
  • ഗുരുവായൂർ – സി.എച്ച്. റഷീദ്
  • കളമശ്ശേരി – അഡ്വ. വി.ഇ. അബ്ദുൾ ഗഫൂർ

➤ SREE KRISHNA TEMPLE

LEAVE A REPLY

Please enter your comment!
Please enter your name here

➤ TOP NEWS

[caldera_form id="CF63f85a038324b"]