the digital signature of the temple city

ഗുരുവായൂരിൽ സിപിഐഎം അക്രമം നടത്തിയെന്ന ബിജെപി ആരോപണം പച്ചക്കള്ളം; സിപിഐഎം.

ഗുരുവായൂർ: ഗുരുവായൂരിൽ സിപിഐഎം അക്രമം നടത്തിയെന്ന ബിജെപി ആരോപണം പച്ചക്കള്ളമെന്ന് സിപിഐഎം ലോക്കൽ കമ്മിറ്റി സെക്രട്ടറി കെ ആർ സൂരജ്.

ഒരു വസ്തുതയുടെയും പിൻബലമില്ലാതെ ഇത്തരത്തിൽ കള്ളം പറയാൻ ബിജെപിക്ക് മാത്രമേ കഴിയൂ. ആറുമാസം മുമ്പ് പ്രഖ്യാപിച്ച ഒരു പണിമുടക്ക് സമരമാണ് ഇവിടെ നടന്നത്. പൊതു സ്വത്ത് കോർപ്പറേറ്റുകൾക്ക് വിറ്റു തുലക്കുന്ന കേന്ദ്ര നയത്തിനെതിരായിട്ടാണ് തൊഴിലാളികൾ തൊഴിലാളികൾ ദേശീയപണിമുടക്ക് നടത്തിയത്. തൊഴിലാളികളുടെ അവകാശങ്ങൾ കവരുന്ന  ലേബർ കോഡ് പിൻവലിക്കണമെന്ന ആവശ്യവും സമരത്തിലൂടെ തൊഴിലാളികൾ മുന്നോട്ടുവച്ചു.

തൊഴിലാളി സംഘടനകൾ മുന്നോട്ടുവെച്ച ആവശ്യങ്ങൾ ബിഎംഎസ് തൊഴിലാളികളെ പോലും സ്വാധീനിച്ചു എന്നാണ് പണിമുടക്ക് സമരത്തിന്റെ വിജയം കാണിക്കുന്നത്. ഇതിലുള്ള അസ്വസ്ഥത മറച്ചുവെക്കാനാണ് കള്ളപ്രചാരണവുമായി ബിജെപി രംഗത്ത് വന്നിട്ടുള്ളതെന്നും, സമാധാനപരമായി ഗുരുവായൂരിൽ നടന്ന പ്രക്ഷോഭത്തെ ആക്ഷേപിക്കുവാനുള്ള ബിജെപി നീക്കം അപലപനിയമാണെന്ന് വ്യക്തമാക്കുന്നു. കെ ആർ സൂരജ് അഭിപ്രായപ്പെട്ടു.

➤ SREE KRISHNA TEMPLE

LEAVE A REPLY

Please enter your comment!
Please enter your name here

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts